Connect with us

kerala

സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

തൃശ്ശൂര്‍: സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫ് (43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്.

സമീപത്തെ തോട്ടുപാലത്തില്‍ നിന്നു വീണതാകാമെന്ന സംശയമാണ് പ്രാഥമികമായി പൊലീസിന് ഉള്ളത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.

2017-ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ കാല്‍പ്പാദം അറ്റുപോയ അഷ്‌റഫ് കാലുകള്‍ക്ക് പരിമിതിയുള്ളയാളായിരുന്നു. എന്നാല്‍ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സാഹസിക യാത്രകളോട് അതീവ പ്രണയം പുലര്‍ത്തിയിരുന്ന അദ്ദേഹം സൈക്കിളില്‍ ഹിമാലയം, ലഡാക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ശ്രദ്ധ നേടിയിരുന്നു.

kerala

വോട്ടർ പട്ടിക ചോദ്യം ചെയ്തതിന് യുവതിയെ മർദിച്ചു; സിപിഎം പ്രവർത്തകനെതിരെ കേസ്

ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Published

on

തൃശൂർ: തൃശൂർ ആറങ്ങോട്ടുകരയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതിന് യുവതിയെ മർദിച്ചെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആറങ്ങോട്ടുകര സ്വദേശിനിയായ ജസീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 13ന് രാവിലെയാണ് സംഭവമുണ്ടായത്. വോട്ടർ പട്ടിക സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് ബഷീർ യുവതിയെ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

സ്ത്രീത്വം അപമാനിച്ചുകൊണ്ട് മോശമായി പെരുമാറിയതിനും മർദിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Continue Reading

kerala

ശബരിമല വാജിവാഹനം കൈമാറ്റം ചട്ടലംഘനം

2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കു വാജിവാഹനം കൈമാറിയത് ദേവസ്വം ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്. 2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

പുതിയ വസ്തുക്കള്‍ സ്ഥാപിക്കുമ്പോള്‍ പഴയവ പൊതു സ്വത്തായി സൂക്ഷിക്കണമെന്നും, ക്ഷേത്രങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ സ്വകാര്യമായി കൈവശപ്പെടുത്താന്‍ ആരും അവകാശവാനല്ലെന്നും 2012ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് 2017ല്‍ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇതോടെ അന്നത്തെ ഭരണസമിതിയും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന.

പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഉണ്ടായാലും അവ ദേവസ്വത്തിന്റെ സ്വത്തായി തുടരണമെന്നതാണ് ഉത്തരവിലെ നിര്‍ദേശം. ഇത് ശബരിമലയ്ക്ക് മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്. 2012ല്‍ ഈ ഉത്തരവ് എല്ലാ ദേവസ്വം ഓഫിസുകളിലേക്കും സര്‍ക്കുലറായി അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് തന്ത്രി സമാജം തള്ളി. തന്ത്രി സമുച്ചയത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്നും, തന്ത്രി കണ്ഠര് രാജീവര്‍ക്കു വാജിവാഹനം നല്‍കിയത് ദേവസ്വം ബോര്‍ഡാണെന്നും തന്ത്രി സമാജം വ്യക്തമാക്കി. മോഷണം പോയെന്ന പരാതിയില്ലെന്നും, ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി ആരോപിച്ചു.

ദേവസ്വം ബോര്‍ഡിന് ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും, തന്ത്രിമാരെ ശബരിമലയില്‍ നിന്ന് മാറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും തന്ത്രി സംഘടനകള്‍ ആരോപിക്കുന്നു.

Continue Reading

kerala

നീലഗിരി ജില്ലാ വനിതാ ലീഗ് സമ്മേളനം ഗൂഡല്ലൂരില്‍

സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്‌നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും.

Published

on

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയം വനിതാ ലീഗില്‍ ശക്തിപ്പെടുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹരിത രാഷ്ട്രീയത്തിലൂടെ ഏകോപിപ്പിക്കുവാന്‍ വേണ്ടി ജില്ലയിലെ ഓരോ യൂണിറ്റുകളിലും കമ്മിറ്റി രൂപീകരിക്കുകയും നിലവില്‍ കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിന്റെ തുടര്‍ച്ചയെന്നോണം ഈ വരുന്ന ജനുവരി 18 ന് ഞായര്‍ രാവിലെ 11:00 മണിമുതല്‍ വൈകുന്നേരം 4:00 മണി വരെ ഗൂഡല്ലൂര്‍ ജാനകി അമ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ സമ്മേളന പരിപാടി നടക്കും.

സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്‌നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും. വനിതാ ലീഗിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലയിലുള്ള എല്ലാ വനിതാ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നീലഗിരി ജില്ലാ മുസ്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending