kerala
പതിനാലുകാരിയുടെ കൊലപാതകം; വിദ്യാര്‍ഥിനിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയില്‍
കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍വേ പാതയിലെ തൊടികപ്പുലംവാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടത്ത് വെള്ളിയാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്.
മലപ്പുറം വണ്ടൂരില്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍വേ പാതയിലെ തൊടികപ്പുലംവാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടത്ത് വെള്ളിയാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിനി അവിടെയെത്തിയിരുന്നില്ല. വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം കരുവാരകുണ്ട് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് രാത്രി മുഴുവന്‍ പൊലീസ്, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
സി.സി.ടി.വി ദൃശ്യങ്ങളില്‍ വിദ്യാര്‍ഥിനി വ്യാഴാഴ്ച സ്കൂള്‍ ഗേറ്റ് വരെ എത്തിയതായി വ്യക്തമായിരുന്നു. അതേസമയം, വ്യാഴാഴ്ച വൈകീട്ട് ആറോടെ അമ്മയുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് ഉടന്‍ വരുമെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വിളി വന്നത് തൊടികപ്പുലം മേഖലയിലാണെന്ന് കണ്ടെത്തി. പിന്നീട് ആ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സുഹൃത്തായ പതിനാറുകാരനെ പൊലീസ് നിരീക്ഷണത്തിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്കൂള്‍ യൂനിഫോമിലായിരുന്ന മൃതദേഹം കൈകള്‍ മുന്‍വശത്തേക്ക് കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകിയ നിലയിലും സമീപത്ത് സ്കൂള്‍ ബാഗും കണ്ടെത്തി.
ആദ്യഘട്ടത്തില്‍ പരസ്പരവിരുദ്ധ മൊഴികള്‍ നല്കിയ സുഹൃത്ത് പിന്നീട് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
തൃശൂര്‍ റേഞ്ച് ഐ.ജി അരുണ്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
kerala
ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ല; മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ പരാതി
പുഴുവരിക്കുന്ന വ്രണവുമായി ചികിത്സയ്ക്കെത്തിയ അഞ്ച് വയസുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര പരാതി. പുഴുവരിക്കുന്ന വ്രണവുമായി ചികിത്സയ്ക്കെത്തിയ അഞ്ച് വയസുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്സുനിത ദമ്പതികളുടെ മകള്‍ സുനിമോളിനാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
kerala
വൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
മുത്തോലി സ്വദേശി പള്ളിപ്പറമ്പില്‍താഴെ പ്രകാശ് (63) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ: വൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി. മുത്തോലി സ്വദേശി പള്ളിപ്പറമ്പില്‍താഴെ പ്രകാശ് (63) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെയാണ് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 12ന് വൈകീട്ട് 6.45ഓടെ പാലാ ബിഷപ് ഹൗസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
വൈദികനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെയും വാഹനവും തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് പാലാ ഡിവൈ.എസ്.പി കെ. സദന് അറിയിച്ചു.
kerala
സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് മരിച്ച നിലയില്‍
വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂര്‍: സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്റഫ് (43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്.
സമീപത്തെ തോട്ടുപാലത്തില്‍ നിന്നു വീണതാകാമെന്ന സംശയമാണ് പ്രാഥമികമായി പൊലീസിന് ഉള്ളത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.
2017-ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ കാല്‍പ്പാദം അറ്റുപോയ അഷ്റഫ് കാലുകള്‍ക്ക് പരിമിതിയുള്ളയാളായിരുന്നു. എന്നാല്‍ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സാഹസിക യാത്രകളോട് അതീവ പ്രണയം പുലര്‍ത്തിയിരുന്ന അദ്ദേഹം സൈക്കിളില്‍ ഹിമാലയം, ലഡാക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ശ്രദ്ധ നേടിയിരുന്നു.
-
kerala1 day agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala1 day agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala1 day agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala24 hours agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala23 hours agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film23 hours agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala1 day agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
