News
ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് തിരിച്ചെത്തി; ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. സര്‍ക്കാര്‍ ഇടപെടലില്ലാതെ, സ്വന്തം നിലയില്‍ തന്നെയാണ് പൗരന്മാര് തിരിച്ചെത്തിയത്. മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം.
പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളാണ് ഇന്ത്യന്‍ പൗരന്മാര് ഉപയോഗിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇറാനിലേക്കുള്ള യാത്രകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.
സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി യാത്ര ചെയ്യണം, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, ഇന്ത്യന്‍ എംബസിയുമായി സ്ഥിരമായി ബന്ധം പുലര്‍ത്തണം, പ്രാദേശിക മാധ്യമങ്ങള്‍ വഴി സാഹചര്യങ്ങള്‍ നിരീക്ഷിക്കണം എന്നീ നിര്‍ദേശങ്ങളും എംബസി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കുത്തനെ ഉയര്‍ന്ന വിലക്കയറ്റവും നേരിടുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 28നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ സാമ്പത്തിക വിഷയങ്ങളിലൊതുങ്ങിയ പ്രക്ഷോഭം പിന്നീട് ഭരണകൂടവിരുദ്ധ സമരമായി മാറുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഇറാന് കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായി ഇത് മാറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇതിനകം മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷകള്‍ നടപ്പാക്കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് നേരത്തെ ഇറാനെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
kerala
മൂന്ന് മാസമായി ബില്ല് അടച്ചില്ല; എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെഎസ് ഇബി പറയുന്നത്
കാസര്‍കോട്: മൂന്ന് മാസമായി ബില്ലടക്കാത്തതിന്റെ പേരില്‍ എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ ഒരാഴ്ചയായി ഓഫീസില്‍ വൈദ്യുതി ഇല്ല. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാന്‍ ഉണ്ടെന്നാണ് കെഎസ് ഇബി പറയുന്നത്. എ ഐ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്ന എം വി ഡി എന്‍ഫോഴ്സ്മെന്റ് ഓഫീസിലാണ് വൈദ്യുതി വിച്ഛേദിച്ചത്. പണം ഉടന്‍ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം. അതേ സമയം വൈദ്യുതി കണക്ഷന് വിച്ചേധിക്കപ്പെട്ടതിനാല്‍ ഈ ഓഫീസിലെ പ്രവര്‍ത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എം വി ഡി പതിപ്പിച്ചിട്ടുണ്ട്.
News
സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഗുരുതര പിഴവ്
പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനിടെ പമ്പയിലെ ആശുപത്രിയില്‍ ലഭിച്ച ചികിത്സയില്‍ ഗുരുതര അനാസ്ഥ ഉണ്ടായെന്ന പരാതിയുമായി തീര്‍ത്ഥാടക. നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീതയാണ് കാലിലെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വെച്ച് കെട്ടിയതായി ആരോപിച്ച് പരാതി നല്‍കിയത്.
പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പം പദയാത്രയായി പമ്പയിലെത്തിയ പ്രീതയ്ക്ക് കാലില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുറിവ് ഡ്രസ് ചെയ്ത ശേഷം മടങ്ങുന്നതിനിടെയും വീണ്ടും ഡ്രസിംഗ് ആവശ്യമായതിനാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ഏല്‍പ്പിച്ച ഒരു സഹായി ചികിത്സ ഏറ്റെടുത്തു.
ഇയാളുടെ പെരുമാറ്റത്തില്‍ പരിചയക്കുറവ് തോന്നിയതിനെ തുടര്‍ന്ന് നഴ്സാണോയെന്ന് ചോദിച്ചപ്പോള്‍ നഴ്സിംഗ് അസിസ്റ്റന്റാണെന്ന് മറുപടി ലഭിച്ചതായും പ്രീത പറയുന്നു. മുറിവിലെ തൊലി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചതോടെ വേണ്ടെന്ന് പറഞ്ഞതായും, ബാന്‍ഡേജ് മതിയെന്നു അറിയിച്ചതായും പ്രീത വ്യക്തമാക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം മുറിവ് തുറന്ന് പരിശോധിച്ചപ്പോഴാണ് സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ തന്നെ വച്ചാണ് കെട്ടിയതെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രീത പമ്പാ ആശുപത്രി അധികൃതര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡിഎംഒ) പരാതി നല്കി. ചികിത്സയില്‍ ഉണ്ടായ ഗുരുതര അനാസ്ഥ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 280 രൂപ വര്‍ധിച്ചു
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശനിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 13,180 രൂപയിലും പവന് 280 രൂപ വര്‍ധിച്ച് 1,05,440 രൂപയിലുമാണ് വില്‍പ്പന പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്. വെള്ളിയാഴ്ച പവന് സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായിരുന്നു.
ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണവില ഉയര്‍ന്നതോടെ സര്‍വകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലേക്കും പവന് 800 രൂപ ഉയര്‍ന്ന് 1,05,320 രൂപയിലേക്കുമാണ് വില എത്തിയത്. ഉച്ചയ്ക്ക് ശേഷം വീണ്ടും ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലെത്തി പുതിയ റെക്കോഡും കുറിച്ചു.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. ട്രോയ് ഔണ്‍സിന് 4,596.34 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില ഔണ്‍സിന് 90.13 ഡോളറിലെത്തി. ഇറാനും വെനിസ്വേലയുമുള്ള അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിലയില്‍ ചെറിയ കുറവ് ഉണ്ടായത്.
കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
