News
ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം
ഒരമ്മയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും, ഒന്നുമറിയാത്ത കുഞ്ഞാണ് കൊല്ലപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. വിധി സമൂഹത്തിന് പാഠമാകണമെന്ന് കോടതി പറഞ്ഞു.
കണ്ണൂര്‍: ഒന്നരവയസുള്ള സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ തയ്യില്‍ സ്വദേശിനിയായ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരി 17നാണ് ശരണ്യ സ്വന്തം കുഞ്ഞായ വിയാനെ കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്ത് നിധിനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊന്നതെന്ന് ശരണ്യ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. കേസില്‍ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴ അടച്ചാല്‍ തുക ഭര്‍ത്താവിന് നല്‍കണമെന്നും കോടതി വിധിച്ചു.
ഒരമ്മയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും, ഒന്നുമറിയാത്ത കുഞ്ഞാണ് കൊല്ലപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. വിധി സമൂഹത്തിന് പാഠമാകണമെന്ന് കോടതി പറഞ്ഞു. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വിട്ടയച്ചു. കൊലപാതകത്തില്‍ നിധിനുമേല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാന്‍ രാത്രി കടലില്‍ എറിഞ്ഞതെന്നായിരുന്നു കേസ്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒന്നരവയസുകാരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
കേസില്‍ പൊലീസ് അറസ്റ്റ് നടത്തിയതിന് ശേഷം 90-ാം ദിവസമാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 47 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. മാസങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കും വിചാരണക്കും ശേഷമാണ് വിധി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്. എന്നാല്‍ രണ്ടാം പ്രതി നിധിനെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി വിലയിരുത്തി. പൊലീസ് സദാചാരഗുണ്ടകളെ പോലെ പെരുമാറിയെന്നും കോടതി വിമര്‍ശിച്ചു.
ശരണ്യയും നിധിനും തമ്മിലുള്ള ഫോണ്‍കോളുകളുടെയും സംസാരത്തിന്റെയും തെളിവുകള്‍ പൊലീസ് ഹാജരാക്കിയിരുന്നെങ്കിലും, ഇത് കുട്ടിയെ കൊല്ലാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിധിന്റെ ചില രേഖകള്‍ ശരണ്യയുടെ കൈവശമുണ്ടായിരുന്നതും, അവ തിരികെ വാങ്ങാന്‍ ഇയാള്‍ ശരണ്യയുടെ വീട്ടിലെത്തിയതും, തുടര്‍ന്ന് ഒന്നര മണിക്കൂറോളം സംസാരിച്ചുനിന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇവ ബന്ധം തെളിയിക്കുമെങ്കിലും ഗൂഢാലോചന തെളിയിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
News
’25 ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’; അമ്മമകള്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്
200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയായിരുന്നു വിവാഹം. 25 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചുവെന്നും കുറിപ്പിൽ പറയുന്നു
തിരുവനന്തപുരം: കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പരേതനായ രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരുടെ കുറിപ്പുകളില്‍ മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ആറുവര്‍ഷം മുമ്പ് 200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും ഉള്‍പ്പെടെയുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു ഗ്രീമയുടെ വിവാഹം. എന്നാല്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണനൊപ്പം 25 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് ‘ഉപയോഗിച്ച ഉടുപ്പ് പോലെ’ മകളെ ഉപേക്ഷിച്ചുവെന്നും, പിരിയാന്‍ യാതൊരു ന്യായമായ കാരണവും ഉണ്ടായിരുന്നില്ലെന്നും, ആറുവര്‍ഷത്തെ മാനസിക പീഡനവും അപമാനവുമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന മരുമകന്‍ നിലവില്‍ നാട്ടിലുണ്ടെന്നാണ് വിവരം. സ്വത്തുക്കള്‍ ഉണ്ണികൃഷ്ണനോ സഹോദരന്മാരോ അനുഭവിക്കരുതെന്നും, അമ്മയുടെ സഹോദരന്മാര്‍ക്ക് നല്‍കുന്നതാണ് തങ്ങള്‍ക്കുള്ള സന്തോഷമെന്നും ഗ്രീമയുടെ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.
ദൈവത്തെ കൊള്ളയടിച്ചില്ലേ ജാമ്യപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്‍ വാസു.
News
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്രയുടെ മരണം; സീനിയര്‍ വിദ്യര്‍ഥിനികളുടെ റാഗിങ് എന്ന് കുടുംബം
കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്
ഒറ്റപ്പാലം: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രുദ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ രുദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്.
സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ മകളെ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ഇതേക്കുറിച്ച് മരിക്കുന്നതിന് മുമ്പ് ഫോണ്‍ വിളിയില്‍ മകള്‍ അറിയിച്ചിരുന്നുവെന്നും രുദ്രയുടെ അച്ഛന്‍ രാജേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ഹോസ്റ്റല്‍ വാര്‍ഡന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കും കുടുംബം പരാതി നല്‍കി.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തുമെന്നും, മരിച്ച വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളിലും അധ്യാപകരിലും നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയോ കുടുംബമോ ഇതുവരെ ഔദ്യോഗിക പരാതി നല്‍കിയിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
-
News3 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News3 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News3 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
local3 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News3 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News3 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
News22 hours agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india21 hours agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
