News
‘ടീമില്‍ ഞാന്‍ സര്‍വാധികാരിയല്ല’; ശശി തരൂരിന്റെ പ്രധാനമന്ത്രി പരാമര്‍ശത്തിന് മറുപടിയുമായി ഗൗതം ഗംഭീര്‍
ഇന്നലെ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം കാണാന്‍ ശശി തരൂരുമെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തിയത്.
നാഗ്പൂര്‍: പ്രധാനമന്ത്രിക്ക് പിന്നാലെ ഏറ്റവും കടുപ്പമേറിയ ജോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിനാണെന്ന ശശി തരൂരിന്റെ എക്സ് പോസ്റ്റിന് മറുപടിയുമായി ഇന്ത്യന്‍ ടീം പരിശീലകനായ ഗൗതം ഗംഭീര്‍. അഭിനന്ദനത്തിന് നന്ദി അറിയിച്ച ഗംഭീര്‍, ഇന്ത്യന്‍ ടീമില്‍ കോച്ചിന് സര്‍വാധികാരങ്ങളുണ്ടെന്ന ധാരണ വെറും തോന്നലാണെന്ന് വ്യക്തമാക്കി.
”ഡോ. ശശി തരൂരിന് ഒരുപാട് നന്ദി. എല്ലാ പൊടിപടലങ്ങളും അടങ്ങുമ്പോള്‍ കോച്ചിന് സര്‍വാധികാരങ്ങളുണ്ടെന്ന തോന്നലിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവരും. അതുവരെ ഏറ്റവും മികച്ചവരുമായി എന്നെ താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്” എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്നലെ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം കാണാനെത്തിയ ശശി തരൂര്‍ ഗൗതം ഗംഭീറുമായി കൂടിക്കാഴ്ച നടത്തുകയും, തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും, പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി നിര്‍വഹിക്കുന്ന വ്യക്തിയാണ് ഗംഭീറെന്നും എക്സ് പോസ്റ്റിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഗംഭീറിന്റെ നിശ്ചയദാര്‍ഢ്യവും നേതൃപാടവവും തരൂര്‍ അഭിനന്ദിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 239 റണ്‍സ് നേടുകയായിരുന്നു. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ ഒതുങ്ങി. ഇതോടെ അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി.
kerala
ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു
കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
കൊച്ചി: ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ഡിഎ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്.
News
‘ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല’; ദീപക് ആത്മഹത്യ കേസില്‍ ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്.
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തോടൊപ്പം വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബസില്‍ ദീപകിനാല് പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഷിംജിത മുസ്തഫ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും, അവ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ് ദീപകിന്റെ ആത്മഹത്യയ്ക്ക് കാരണമായ മാനസിക വിഷമം വര്‍ധിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും, വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയതായും പൊലീസ് അറിയിച്ചു.
അതേസമയം, അറസ്റ്റിന് ശേഷവും ബസില്‍ ലൈംഗികാതിക്രമം നടന്നുവെന്ന മൊഴിയില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്. സംഭവത്തിന്റെ മുഴുവന്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
News
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 സൈനികര്‍ക്ക് വീരമൃത്യു
17 സൈനികരുമായി യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ജമ്മു കശ്മീരില്‍ ഡോഡ മേഖലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 10 സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. 200 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം നാലു പേരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം മരണ സംഖ്യ ഉയരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നു വരികയാണ്.
-
india1 day agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
News1 day agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
kerala1 day agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala1 day agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india1 day agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
More19 hours agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
kerala20 hours agoകാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു
-
kerala19 hours ago‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
