Connect with us

News

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കളുടെ എതിര്‍പ്പിനു പിന്നാലെ യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കി

പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്നാണ് മൂന്ന് പേരും ചാടിയത്

Published

on

ഗാസിയാബാദ്: ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ജീവനൊടുക്കി. ഗാസിയാബാദിലെ ഭാരത് സിറ്റി റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ സഹോദരിമാരാണ് ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മൂന്ന് സഹോദരിമാരും സ്‌കൂളില്‍ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം. കൊവിഡ് 19 വ്യാപന സമയം മുതല്‍ മൂവരും ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാണെന്നാണ് പൊലീസ് അറിയിച്ചു.

കൊറിയന്‍ ലവ് ഗെയിം അധിഷ്ഠിതമായ ഓണ്‍ലൈന്‍ ഗെയിമാണ് ഇവര്‍ കളിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനാല്‍ സ്‌കൂള്‍ ഹാജരിലും കുറവുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

 

kerala

ശതാബ്ദി നിറവില്‍ സമസ്ത ; അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ ഇന്ന് കുണിയയില്‍ തുടക്കം

രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Published

on

By

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് കാസര്‍ക്കോട് കുണിയയില്‍ തുടക്കം. 1926ല്‍ രൂപീകൃതമായ സമസ്ത ഒരു നൂറ്റാണ്ടായി നിര്‍വഹിച്ചുപോരുന്ന മതപ്രബോധന ദൗത്യത്തിന്റെ നേര്‍ സാക്ഷ്യമായി ഇനിയുള്ള അഞ്ച് ദിനങ്ങള്‍ അത്യുത്തര കേരളം മാറും. കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ഇന്നു മുതല്‍ എട്ടുവരെയാണ് അന്താരാഷ്ട്ര മഹാസമ്മളനം.

കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാകകളുമായി ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു കുണിയയിലെ സമ്മേളന നഗരിയി ലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകള്‍ കൂടി ഉയര്‍ത്തും.

രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. ഈജിപ്തിലെ കെയ് റോ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും.

കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും. സമസ്ത ശതാബ്ദി യോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ ഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ. സുധാകരന്‍ എം.പി, എം.എല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥി കളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ്വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും

 

Continue Reading

News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; പോറ്റിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിനിർണായകം

90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്വാഭാവിക ജാമ്യമാണ് പോറ്റി തേടുന്നത്

Published

on

By

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്വാഭാവിക ജാമ്യമാണ് പോറ്റി തേടുന്നത്. നേരത്തെ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഈ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും.

ഇതുവരെ കേസിൽ മൂന്ന് പ്രതികൾ ജാമ്യത്തിലിറങ്ങി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും സ്വാഭാവിക ജാമ്യം നേടിയപ്പോൾ മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് 43-ാം ദിവസം ജാമ്യം അനുവദിച്ചു.

അതേസമയം, ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. കൂടുതൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി 9 മണിക്കൂറോളം ചോദ്യം ചെയ്തു.

Continue Reading

News

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് ഒറ്റയടിക്ക് 4,840 രൂപയുടെ വര്‍ധന

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് പവന് 4,840 രൂപ ഉയര്‍ന്നു. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14,715 രൂപയും ഒരു പവന് 1,17,720 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ശക്തമായ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് ദൃശ്യമായിരുന്നത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. അന്ന് സ്വര്‍ണവില 1.31 ലക്ഷം രൂപ കടന്നിരുന്നു. തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ പരമാവധി ലാഭം ലക്ഷ്യമിട്ട് സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍ പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം വാങ്ങാന്‍ രംഗത്തെത്തി.

ഇതോടെ സ്വര്‍ണവില വീണ്ടും ഉയരുകയും, ഒരു വിഭാഗം നിക്ഷേപകര്‍ വീണ്ടും വില്‍പ്പനയ്ക്ക് തയ്യാറാകുകയും ചെയ്തു. നിക്ഷേപകര്‍ പരമാവധി ലാഭം ലക്ഷ്യമിട്ട് നടത്തുന്ന ഇടപെടലുകളാണ് നിലവില്‍ സ്വര്‍ണവിലയില്‍ അടിക്കടി ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമാണ് വില.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,415 രൂപയും പവന് 75,320 രൂപയുമാണ്. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,070 രൂപയും പവന് 48,560 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 320 രൂപയായി തുടരുകയാണ്.

Continue Reading

Trending