News
അമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: കര്‍ണാടകയില്‍ അമ്മയോടൊപ്പം ഒളിച്ചോടിയ മധ്യവയസ്കനോട് പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന പകയില്‍ വെട്ടികൊലപ്പെടുത്തി യുവാവ്. റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതുവരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു പ്രതി. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും എരയ്യയുടെ അമ്മയും ഒളിച്ചോടിയത്. ഈ സംഭവമാണ് എരയ്യയുടെ മനസ്സില്‍ വര്‍ഷങ്ങളായി പകയായി മാറിയതെന്ന് പൊലീസ് പറയുന്നു. ക്ഷേത്രനഗരമായ സവദത്തി താലൂക്കിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. റോഡിലൂടെ യാത്ര ചെയ്തിരുന്ന ബസപ്പയെ തടഞ്ഞുനിര്‍ത്തിയ എരയ്യ, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഏകദേശം 16 കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രക്തം പുരണ്ട വസ്ത്രം ധരിച്ച്, പൊലീസ് എത്തുന്നതുവരെ എരയ്യ മൃതദേഹത്തില്‍ ചവിട്ടി നിന്നു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് എരയ്യയെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയതിന് ശേഷം ബസപ്പയും എരയ്യയുടെ അമ്മയും മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ സ്ഥിരതാമസമാക്കിയിരുന്നു.
അടുത്തിടെയാണ് ബസപ്പ സവദത്തിയിലേക്ക് മടങ്ങിയെത്തിയത്. ഹൊസ്മാനിയുടെ തിരിച്ചുവരവിനായി എരയ്യ കാത്തിരുന്നുവെന്നും, മടങ്ങിയെത്തിയതോടെ കൊലപാതകത്തിന് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.
News
ഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു.എസിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി.
മുംബൈ: യു.എസ് വിസ നിയന്ത്രണം കടുപ്പിച്ചതോടെ ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇത് യു.എസിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. യു.എസില്‍ പഠിക്കാന്‍ വായ്പ തേടുന്നവരുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ കുറവുണ്ടായതായി വിദേശ പഠനത്തിന് സാമ്പത്തിക സഹായം നല്കുന്ന ഗ്യാന്‍ധന്‍ പ്ലാറ്റ്ഫോം സ്ഥാപനകന്‍ അങ്കിത് മെഹ്റ അറിയിച്ചു.
2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു.എസിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേസമയം, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്തവരുടെ എണ്ണത്തില്‍ 62 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്പെയിന്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെ കോളജുകളില്‍ ഇരട്ടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഉന്നത പഠനത്തിന് യൂറോപിലേക്ക് പോകുന്നവര്‍ വര്‍ധിക്കുമെന്ന് എജു-ടെക് പ്ലാറ്റ്ഫോം ലിവറേജ് എജുവിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അക്ഷയ് ചതുര്‍വേദി പറഞ്ഞു. പഠനത്തിന് ശേഷം ജോലി ചെയ്യാന്‍ അനുമതി ലഭിക്കുമോയെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയും യൂനിവേഴ്സിറ്റി ഫീസിലുണ്ടായ വര്‍ധനയും ജീവിത ചെലവ് കൂടിയതും യു.എസിന് പകരം വിദ്യാര്‍ഥികള്‍ യൂറോപ് തിരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്.
main stories
‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മണിപ്പൂര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളെയും ഖാര്‍ഗെ വിമര്‍ശിച്ചു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നുയെന്നും മോദി സാമൂഹ്യഘടനയെ തകര്‍ത്തു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ പ്രസംഗിക്കുകയായിരുന്നു ഖാര്‍ഗെ.
എന്തുകൊണ്ടാണ് ബിജെപി വനിത സംവരണം നടപ്പാക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വനിതകള്‍ ബിജെപിക്ക് വോട്ട് ബാങ്ക് മാത്രമാണെന്നും ഇതുവരെ ഒരു വനിതാ പോലും ബിജെപി അധ്യക്ഷ ആയിട്ടില്ലെന്നും ആക്ഷേപിച്ചു. സ്ത്രീകള്‍ക്കും എസ് സി,എസ് ടി വിഭാഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളെയും ഖാര്‍ഗെ വിമര്‍ശിച്ചു. മണിപുര്‍ ആളിക്കത്തുമ്പോഴും സര്‍ക്കാര്‍ മൗനം പാലിച്ചുവെന്നും എല്ലാ ഭരണഘടന സംവിധാനങ്ങളെയും ബിജെപി ബുള്‍ഡോസ് ചെയ്തുവെന്നും അദേഹം പറഞ്ഞു. 200ലധികം പേര്‍ക്ക് ജീവന് നഷ്ടമായ കലാപമുണ്ടായിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ രണ്ടുവര്‍ഷം എടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ രാജ്യം കണ്ടെത്താന്‍ വാസ്കോഡഗാമയ്ക്ക് രണ്ടുമാസം മാത്രമാണ് വേണ്ടിവന്നിരുന്നതെന്നും അദേഹം മോദിയെ പരിഹസിച്ചു.
News
പുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
തിരുനാവായ (മലപ്പുറം): പുത്തനത്താണി ചുങ്കത്തെ ആറുവരിപ്പാതയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്.
വളാഞ്ചേരി പുറമണ്ണൂര്‍ മജ്ലിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്റ്റ് വര്‍ക്ക് ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ ദില്‍ന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസല്‍ (21), അഫ്സല് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
kerala1 day agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News1 day agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india23 hours agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
india23 hours agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News1 day agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india22 hours agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india21 hours ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india22 hours ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
