Connect with us

News

പൊലീസ് ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് ആത്മഹത്യാഭീഷണി; യുവതി അറസ്റ്റില്‍

സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.

Published

on

ബെംഗളൂരു: പൊലീസ് ഇന്‍സ്‌പെക്ടറിന് രക്തംകൊണ്ട് പ്രണയലേഖനം എഴുതി നല്‍കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂര്‍ത്തിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്‍ 30നാണ് സതീഷിന് ആദ്യമായി ഫോണ്‍ വിളി ലഭിച്ചത്. ‘സഞ്ജന’ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി താന്‍ ആ പ്രദേശത്താണ് താമസിക്കുന്നതെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നടത്തി. ഇത് തമാശയായി കരുതി സതീഷ് അവഗണിച്ചു. എന്നാല്‍ തുടര്‍ന്ന് വിവിധ നമ്പറുകളില്‍നിന്നായി നിരന്തരമായി വിളികള്‍ ആരംഭിച്ചു.

ഓരോ നമ്പറും ബ്ലോക്ക് ചെയ്യുമ്പോള്‍ പുതിയ നമ്പറുകളില്‍നിന്ന് വീണ്ടും കോളുകള്‍ വരികയായിരുന്നു. ആകെ 11 നമ്പറുകളാണ് സതീഷ് ബ്ലോക്ക് ചെയ്തത്. പിന്നീട് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ അയച്ചും വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ചും യുവതി ബന്ധം തുടരാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സതീഷിന്റെ അഭാവത്തില്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതി ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഒരു പൂച്ചെണ്ടും മധുരപലഹാരങ്ങളുടെ പെട്ടിയും നല്‍കി. വിവരം അറിഞ്ഞ സതീഷ് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നല്‍കി.

നവംബര്‍ ഏഴിന് വീണ്ടും സ്‌റ്റേഷനിലെത്തിയ യുവതി പ്രണയലേഖനങ്ങള്‍ കൈമാറി. സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ച്ചയായ ശല്യം സഹിക്കാനാവാതെ നവംബര്‍ എട്ടിന് സതീഷ് ഔദ്യോഗികമായി പരാതി നല്‍കി. അന്വേഷണത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെയും രാമമൂര്‍ത്തിനഗറിലെയും കെആര്‍ പുരയിലെയും രണ്ട് പുരുഷന്മാരെയും യുവതി മുന്‍പ് ലക്ഷ്യമിട്ടിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 132, 221, 351 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ -നജീബ് കാന്തപുരം എംഎല്‍എ

മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്.

Published

on

മലപ്പുറം: ‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ എന്ന് നജീബ് കാന്തപുരം
എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയത് ആരാണെന്ന് ഈ തെരെഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നജീബ് ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. അത് മത ഭക്തരുടേതല്ല. പിണറായി ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി; മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു

ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

Published

on

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണല്‍ ക്വാറി മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീര്‍ഘകാലമായി ഉയര്‍ത്തുന്ന വിമര്‍ശനം ആവര്‍ത്തിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നുള്ള ശിവരാമന്റെ പടിയിറക്കം.

വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പാല് കൊടുത്ത കയ്യില്‍ തന്നെ കൊത്തി. പാര്‍ട്ടിയില്‍ ഇനി തനിക്കിടമില്ല എന്നദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

‘മുഖത്ത് ആസിഡ് ഒഴിക്കും’; ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി

വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.

Published

on

കൊച്ചി: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.

കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മി മറുപടിയെന്നോണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

 

 

Continue Reading

Trending