kerala
ചിന്നു പാപ്പുവിനെ തുടർച്ചയായി ആൺ സുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ
kerala
ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. ആകെ നാലുപേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായും എസ്‌ഐ.ടി വിശദമാക്കിയിട്ടുണ്ട്.
kerala
അസി. പ്രൊഫസര്‍ ഒന്നാം റാങ്കുകാര്‍ക്കും നിയമനമില്ല; നോക്കുകുത്തിയായി പി.എസ്.സി
കഷ്ടപ്പെട്ട് പഠിച്ചു, ഡിഗ്രി മുതൽ പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റിൽ ഒന്നാമതാകുക എന്നത് ജോലി ലഭിക്കാനുള്ള യോഗ്യതയല്ല, മറിച്ച് കാത്തിരിപ്പിന്റെയും നിരാശയുടെയും തുടക്കമാണെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശിനി റഷീദയുടെ അനുഭവം. റഷീദയുടെ വിദ്യാഭ്യാസ യോഗ്യതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്: ഡിഗ്രി, പിജി, ബിഎഡ്, എംഫിൽ: എല്ലാ പരീക്ഷകളിലും സർവകലാശാലാ തലത്തിൽ ഒന്നാം റാങ്ക്, പി.എസ്.സി ഉറുദു അസിസ്റ്റന്റ് പ്രഫസർ പരീക്ഷ: കഠിനമായ മത്സരത്തിനൊടുവിൽ ഇവിടെയും ഒന്നാം റാങ്ക്, എന്നാൽ, 2023-ൽ പ്രസിദ്ധീകരിച്ച ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം മുൻപ് അവസാനിച്ചു. ഒരാൾക്ക് പോലും നിയമനം നൽകാതെയാണ് ലിസ്റ്റ് റദ്ദായത്. ഒരാളെപ്പോലും നിയമിക്കാത്ത ലിസ്റ്റുകൾ നീട്ടാമെന്ന സർക്കാരിന്റെ ‘അനൗദ്യോഗിക ഉറപ്പ്’ വെറും പാഴ്വാക്കായി മാറുമോ എന്ന ഭീതിയിലാണ് ഉദ്യോഗാർത്ഥികൾ.
റഷീദയുടെ ഉറുദു റാങ്ക് ലിസ്റ്റ് മാത്രമല്ല, മറ്റ് നാല് അസിസ്റ്റന്റ് പ്രഫസർ റാങ്ക് പട്ടികകളിലും സമാനമായ അവസ്ഥയാണ്. ഇവയുടെ കാലാവധിയും വരും മാസങ്ങളിൽ അവസാനിക്കും. മിക്ക പട്ടികകളിലും ഇരുപതോളം പേർ വീതം ജോലി കാത്തിരിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് പേരിനെങ്കിലും നിയമനം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തിയത് ഈ സർക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാർ പോലും പുറത്തുനിൽക്കുന്നത് ആരെ പരിഹസിക്കാനാണ്?” ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിയമന ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെ വർഷങ്ങളായുള്ള അധ്വാനമാണ് വെള്ളത്തിലാവുക.
kerala
ഒരു കള്ളക്കച്ചവടവും നടത്തിയിട്ടില്ല; മരിച്ചിട്ടും സി.ജെ റോയിയെ ചിലര്‍ അപമാനിക്കുന്നു -കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ്
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയെ മരിച്ച് കഴിഞ്ഞിട്ടും ചിലര്‍ അപമാനിക്കുകയാണെന്ന് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദായനികുതി വകുപ്പ് പരിശോധനയില്‍ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയത്. എന്നാല്‍, ചില യൂട്യൂബര്‍മാര്‍ മോശമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അത് റോയിയുടെ കുടുംബത്തെ ദുഃഖത്തിലാക്കിയെന്നും ജോസഫ് പറഞ്ഞു.
‘ചെയര്‍മാൻ്റെ മരണം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ജീവിതം ആഘോഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. 20 വര്‍ഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലായതിനാല്‍ പല കാര്യങ്ങളും പുറത്ത് പറയാന്‍ കഴിയില്ല. അന്വേഷണത്തെ ബാധിക്കുന്ന ഒന്നും പറയരുതെന്ന് പൊലീസിന്റെ നിര്‍ദ്ദേശമുണ്ട്’ – ജോസഫ് പറഞ്ഞു.
‘ആദായ നികുതി വകുപ്പ് അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ പരിശോധന നടത്താറുണ്ട്. 2016ല്‍ പരിശോധന നടത്തിയിരുന്നു. 2025ലും പരിശോധന നടത്തി. ഒരു തെറ്റും കണ്ടെത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയിട്ടില്ല. മാന്യമായാണ് പെരുമാറിയത്. എന്നാല്‍, ചില യൂട്യൂബര്‍മാര്‍ മോശമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കി. അത് റോയിയുടെ കുടുംബത്തെ ദുഃഖത്തിലാക്കി.’
‘ജിഎസ്ടി, ഇന്‍കം ടാക്‌സ് ഉള്‍പ്പെടെ കാര്യങ്ങളില്‍ സാധാരണ നടത്തുന്ന പരിശോധന മാത്രമേ ഉണ്ടായിട്ടുള്ളൂ. തെറ്റായ വാര്‍ത്തകള്‍ നല്‍കി ഞങ്ങളുടെ ഉപഭോക്താക്കളില്‍ ആശങ്ക ഉണ്ടാക്കാന്‍ ശ്രമിച്ചു. കള്ളക്കടത്തും ബിനാമിയും ചെയ്യുന്ന കമ്പനിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഒരു വിധത്തിലുമുള്ള കള്ളക്കച്ചവടവും നടത്തിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട കമ്പനിയാണ്. മരിച്ച് കഴിഞ്ഞിട്ടും സി.ജെ റോയിയെ ചിലര്‍ വിമര്‍ശിക്കുന്നു. എന്ത് തെറ്റാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ചെയ്തത്?’ – കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് ചോദിച്ചു. ചെയര്‍മാന്റെ മരണം ബിസിനസിനെ ബാധിക്കില്ലെന്നും ഇടപാടുകാര്‍ക്ക് ആശങ്ക ഒട്ടും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
-
News1 day ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News1 day agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News1 day agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india1 day agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india1 day ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india1 day agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala1 day agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india1 day agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
