Connect with us

kerala

‘സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഗണേഷ് കുമാര്‍ ഇന്ന് ജയിലില്‍’: ഗണേഷ് കുമാറിന്റെ സഹോദരി

Published

on

കൊല്ലം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതണെന്ന് ആര്‍ ബാലകൃഷ്ണപിള്ളയുടെ മകളും മന്ത്രി ഗണേഷ് കുമാറിന്റെ സഹോദരിയുമായ ഉഷ മോഹന്‍ദാസ്. അവരുടെ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്നും ഉഷ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ്‌കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹന്‍ദാസിന്റെ വെളിപ്പെടുത്തല്‍.

ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കില്‍, ആദ്യഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന് അന്ന് ജയിലില്‍ പോകേണ്ടിവരുമായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇപ്പോള്‍ മന്ത്രിപദത്തിലെത്താനോ കഴിയുമായിരുന്നില്ല. മന്ത്രിസ്ഥാനം തിരികെ നല്‍കാത്തത് ഗണേഷിന് ഉമ്മന്‍ചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി.

സോളാര്‍ കേസില്‍ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താന്‍ കണ്ടതാണ്. കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. സോളാര്‍ കേസുമായും കത്തുമായും ബന്ധപ്പെട്ട്  ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ജീവനൊടുക്കിയ നിലയില്‍

വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം

Published

on

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആദൂര്‍ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിദ്യാനഗര്‍ പൊലീസിന് വിവരം ലഭിച്ചത്.

കുറച്ചു നാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കാസര്‍കോട് ഭാഷയിലാണ് ചിന്നു വിഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് ഏറെയും. പ്രമോഷന്‍ വിഡിയോകളും ചെയ്തിരുന്നു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.
Continue Reading

kerala

‘രണ്ടാം ഭാര്യയും അമ്മയും ജീവിക്കാന്‍ അനുവദിക്കുന്നില്ല’; വീഡിയോ പോസ്റ്റ് ചെയ്ത് ഹോട്ടലുടമ ജീവനൊടുക്കി”

രണ്ടാം ഭാര്യയും അമ്മയും വര്‍ക്ക്‌ഷോപ്പ് ഉടമയും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് പ്രദീപ് പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പിലെ ആരോപണം.

Published

on

By

തിരുവനന്തപുരം: വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ ഹോട്ടലുടമയായ പ്രദീപ് ജീവനൊടുക്കി. സമൂഹമാധ്യമങ്ങളില്‍
വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രദീപ് സ്വന്തം വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ചത്. രണ്ടാം ഭാര്യയും അമ്മയും വര്‍ക്ക്‌ഷോപ്പ് ഉടമയും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് പ്രദീപ് പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പിലെ ആരോപണം.

അപകടത്തില്‍പ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നുവെന്നും, ഈ സമയത്ത് ഭാര്യ യാതൊരു സഹായവും നല്‍കിയില്ലെന്നും കുറിപ്പില്‍ പറയുന്നു. തന്റെ അച്ഛനോട് മാപ്പ് പറയുന്നതായും പ്രദീപ് രേഖപ്പെടുത്തിയിട്ടുണ്ട്. തച്ചോട്ട് കാവില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന പ്രദീപിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും, ഫോണ്‍ തുറക്കാനുള്ള മാതൃകയും പണം നല്‍കാനുള്ളവരുടെ പട്ടികയും ആത്മഹത്യാ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മലയിന്‍കീഴ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Continue Reading

kerala

യുവാക്കളെ മര്‍ദിച്ചെന്ന പരാതി; കൊച്ചിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വൈപ്പിന്‍ ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് യുവാക്കള്‍ പരാതിയില്‍ പറയുന്നു.

Published

on

By

കൊച്ചി: അമിതവേഗത്തില്‍ എത്തിയതായി ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ എറണാകുളം ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വൈപ്പിന്‍ ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് യുവാക്കള്‍ പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ അമിതവേഗത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈകാണിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊലീസ് മര്‍ദനം നടത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ യുവാക്കള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പൊലീസ് കേസെടുത്തു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പരിശോധിച്ചത്.
അന്വേഷണത്തിനിടെ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending