Connect with us

kerala

‘ഏഴരക്കോടിയല്ല, അതില്‍ കൂടുതല്‍ ചെലവ് വന്നാലും മനോഹരമായ പള്ളി നിര്‍മിക്കും’ -എം എ യൂസഫലി

സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി.

Published

on

കാസര്‍കോട്: സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശതാബ്ദി സമ്മേളന നഗരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടില്‍ ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താന്‍ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു.

തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിര്‍മാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു.

 

kerala

കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Published

on

By

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.

Continue Reading

kerala

ഗുരുവായൂര്‍ ഭക്തരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്; 15 ദിവസത്തില്‍ 97 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍

അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.

Published

on

By

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്ര റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഹരിയാന സ്വദേശിയായ യുവാവിനെ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് സ്വദേശി മുഹമ്മദ് ഷാന്‍ (24) എന്ന പ്രതിയെ ഉത്തര്‍പ്രദേശിലെ ഡന്‍കോറില്‍ നിന്നാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് താമസ സൗകര്യം ബുക്ക് ചെയ്യാനെത്തുന്ന ഭക്തരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനിടെ വ്യാജ വെബ്‌സൈറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും മറ്റ് ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍, ഗുരുവായൂര്‍ മാത്രമല്ല, രാജ്യത്തെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായി രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലരുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിനിരയാകുന്ന പലര്‍ക്കും നഷ്ടമാകുന്ന തുക ചെറിയതായതിനാല്‍ പലരും പരാതി നല്‍കാതിരുന്നത് പ്രതികള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. എന്നാല്‍ തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍, വെറും 15 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറിയ തുകകളായി 97 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. സമഗ്ര പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കോടികളോളം രൂപ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Continue Reading

kerala

‘ഗുരുവിനേക്കാള്‍ മഹാനാണോ വെള്ളാപ്പള്ളി?’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്‍

ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. സമുദായ പ്രീണനത്തിനായി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലികഴിക്കുന്നുവെന്നും, ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുവിനേക്കാള്‍ വലിയവനാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ സച്ചിദാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ‘സന്ധികള്‍’ പാര്‍ട്ടികളെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യത്തില്‍ ഭരണമാറ്റമാണ് ആരോഗ്യകരമെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താനിത് പറയുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഭരണം തുടരുന്നത് അധികാര കേന്ദ്രീകരണത്തിനും പാര്‍ട്ടിയിലേക്കുള്ള സ്വാര്‍ത്ഥ താത്പര്യക്കാരുടെ കടന്നുകയറ്റത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.

‘ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആശയപരമായ പിന്തുടര്‍ച്ചയാണ്. അതിന് പകരം ഗുരുവിനെക്കാള്‍ മഹാനാണ് മറ്റൊരാളെന്ന് പറയേണ്ടി വരുന്നത് കേരളീയര്‍ക്ക് അപമാനമാണ്.’ – കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി.

 

Continue Reading

Trending