kerala
‘രണ്ടാം ഭാര്യയും അമ്മയും ജീവിക്കാന്‍ അനുവദിക്കുന്നില്ല’; വീഡിയോ പോസ്റ്റ് ചെയ്ത് ഹോട്ടലുടമ ജീവനൊടുക്കി”
രണ്ടാം ഭാര്യയും അമ്മയും വര്‍ക്ക്ഷോപ്പ് ഉടമയും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് പ്രദീപ് പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പിലെ ആരോപണം.
തിരുവനന്തപുരം: വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ ഹോട്ടലുടമയായ പ്രദീപ് ജീവനൊടുക്കി. സമൂഹമാധ്യമങ്ങളില്‍
വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രദീപ് സ്വന്തം വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ചത്. രണ്ടാം ഭാര്യയും അമ്മയും വര്‍ക്ക്ഷോപ്പ് ഉടമയും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നതാണ് പ്രദീപ് പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പിലെ ആരോപണം.
അപകടത്തില്‍പ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നുവെന്നും, ഈ സമയത്ത് ഭാര്യ യാതൊരു സഹായവും നല്‍കിയില്ലെന്നും കുറിപ്പില്‍ പറയുന്നു. തന്റെ അച്ഛനോട് മാപ്പ് പറയുന്നതായും പ്രദീപ് രേഖപ്പെടുത്തിയിട്ടുണ്ട്. തച്ചോട്ട് കാവില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന പ്രദീപിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും, ഫോണ്‍ തുറക്കാനുള്ള മാതൃകയും പണം നല്കാനുള്ളവരുടെ പട്ടികയും ആത്മഹത്യാ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത മലയിന്‍കീഴ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
kerala
യുവാക്കളെ മര്‍ദിച്ചെന്ന പരാതി; കൊച്ചിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
വൈപ്പിന്‍ ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് യുവാക്കള്‍ പരാതിയില്‍ പറയുന്നു.
കൊച്ചി: അമിതവേഗത്തില്‍ എത്തിയതായി ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ എറണാകുളം ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വൈപ്പിന്‍ ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് യുവാക്കള്‍ പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ അമിതവേഗത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈകാണിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊലീസ് മര്‍ദനം നടത്തിയെന്നാണ് ആരോപണം.
സംഭവത്തില്‍ യുവാക്കള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പൊലീസ് കേസെടുത്തു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പരിശോധിച്ചത്.
അന്വേഷണത്തിനിടെ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍ അന്വേഷണം തുടരുകയാണ്.
kerala
‘ഏഴരക്കോടിയല്ല, അതില്‍ കൂടുതല്‍ ചെലവ് വന്നാലും മനോഹരമായ പള്ളി നിര്‍മിക്കും’ -എം എ യൂസഫലി
സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി.
കാസര്‍കോട്: സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശതാബ്ദി സമ്മേളന നഗരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടില്‍ ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താന്‍ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു.
തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിര്‍മാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ നിന്ന് സമസ്തയ്ക്ക് എന്തെങ്കിലും ലഭിക്കാന്‍ വഴിയുണ്ടോ എന്ന് താന്‍ പരിശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു.
kerala
കളളന്മാര്ക്കും അടിമകള്‍ക്കും പ്രവേശനമില്ല; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡുകള്‍
കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കളളന്മാര്ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണന് ആരോപണങ്ങളുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.
-
News1 day ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News1 day agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News1 day agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india1 day agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india1 day ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india1 day agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala1 day agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india23 hours agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
