Connect with us

kerala

യൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ

Published

on

കോഴിക്കോട്: ഭാവി കേരളം എങ്ങിനെ ആയിരിക്കണമെന്നതിനെ സംബന്ധിച്ച് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്കാനിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് മലപ്പുറം ഗവ. കോളേജിന് സമീപം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു.

പൊതുജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണത്തിനാണ് സംസ്ഥാന വ്യാപകമായി യൂത്ത് സ്കാൻ എന്ന പേരിൽ അഭിപ്രായ സ്വരൂപണം നടത്തുന്നത്. സംസ്ഥാന കമ്മറ്റി നൽകുന്ന ക്യൂ. ആർ കോഡ് ഉപയോഗിച്ച് ആളുകളെ സ്കാൻ ചെയ്യിപ്പിച്ച് സർവ്വേ ഫോം പൂരിപ്പിച്ചാണ് അഭിപ്രായം ക്രോഡീകരിക്കുന്നത്. ബസ് സ്റ്റാൻ്റുകൾ, അങ്ങാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിദ്യാർത്ഥികളും യുവജനങ്ങളും ഒത്ത് കൂടുന്ന ഇടങ്ങളിലാണ് പ്രധാനമായും കിയോസ്ക്കുകൾ സ്ഥാപിക്കുക. അതോടൊപ്പം ഓരോ പഞ്ചായത്തിലെയും പ്രധാനപ്പെട്ട വ്യക്തികളെ നേരിട്ട് കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചിന്നു പാപ്പുവിനെ തുടർച്ചയായി ആൺ സുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ

Published

on

കാസർകോട്: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് വിളിക്കപ്പെടുന്ന രേഷ്മയെ (25) വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആസാദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാവിലെ ജോലിക്ക് പോയിരുന്ന ആൺസുഹൃത്ത് ചിന്നുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചയ്ക്കും ഫോൺ എടുക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് മറ്റൊരു വ്യക്തിക്കൊപ്പം ക്വാട്ടേഴ്‌സിലെത്തുകയായിരുന്നു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട ചിന്നുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ചിന്നുവിന്റെ മരണത്തിൽ കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടെ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു കഴിഞ്ഞ കുറച്ചു കാലമായി ആസാദ് നഗറിലായിരുന്നു താമസം.
Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

Published

on

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. ആകെ നാലുപേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായും എസ്‌ഐ.ടി വിശദമാക്കിയിട്ടുണ്ട്.

ശബരിമല സ്വര്‍ണപാളിയിലെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഎസ്എസ്‌സിയിലായിരുന്നു സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചത്. മറ്റൊരു ഏജന്‍സിയില്‍ കൂടി പരിശോധന നടത്തണമെന്ന് എസ്ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്ഐടി അന്വേഷണം ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏത് തരത്തില്‍ ആണ് നടന്നതെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025 ലെ സ്വര്‍ണം പൂശലില്‍ ശാസ്ത്രീയവശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Continue Reading

kerala

അസി. പ്രൊഫസര്‍ ഒന്നാം റാങ്കുകാര്‍ക്കും നിയമനമില്ല; നോക്കുകുത്തിയായി പി.എസ്.സി

Published

on

കഷ്ടപ്പെട്ട് പഠിച്ചു, ഡിഗ്രി മുതൽ പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റിൽ ഒന്നാമതാകുക എന്നത് ജോലി ലഭിക്കാനുള്ള യോഗ്യതയല്ല, മറിച്ച് കാത്തിരിപ്പിന്റെയും നിരാശയുടെയും തുടക്കമാണെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശിനി റഷീദയുടെ അനുഭവം. റഷീദയുടെ വിദ്യാഭ്യാസ യോഗ്യതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്: ഡിഗ്രി, പിജി, ബിഎഡ്, എംഫിൽ: എല്ലാ പരീക്ഷകളിലും സർവകലാശാലാ തലത്തിൽ ഒന്നാം റാങ്ക്, പി.എസ്.സി ഉറുദു അസിസ്റ്റന്റ് പ്രഫസർ പരീക്ഷ: കഠിനമായ മത്സരത്തിനൊടുവിൽ ഇവിടെയും ഒന്നാം റാങ്ക്, എന്നാൽ, 2023-ൽ പ്രസിദ്ധീകരിച്ച ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം മുൻപ് അവസാനിച്ചു. ഒരാൾക്ക് പോലും നിയമനം നൽകാതെയാണ് ലിസ്റ്റ് റദ്ദായത്. ഒരാളെപ്പോലും നിയമിക്കാത്ത ലിസ്റ്റുകൾ നീട്ടാമെന്ന സർക്കാരിന്റെ ‘അനൗദ്യോഗിക ഉറപ്പ്’ വെറും പാഴ്വാക്കായി മാറുമോ എന്ന ഭീതിയിലാണ് ഉദ്യോഗാർത്ഥികൾ.

റഷീദയുടെ ഉറുദു റാങ്ക് ലിസ്റ്റ് മാത്രമല്ല, മറ്റ് നാല് അസിസ്റ്റന്റ് പ്രഫസർ റാങ്ക് പട്ടികകളിലും സമാനമായ അവസ്ഥയാണ്. ഇവയുടെ കാലാവധിയും വരും മാസങ്ങളിൽ അവസാനിക്കും. മിക്ക പട്ടികകളിലും ഇരുപതോളം പേർ വീതം ജോലി കാത്തിരിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് പേരിനെങ്കിലും നിയമനം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തിയത് ഈ സർക്കാരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിക്കുമ്പോഴും, ഒന്നാം റാങ്കുകാർ പോലും പുറത്തുനിൽക്കുന്നത് ആരെ പരിഹസിക്കാനാണ്?” ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിയമന ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെ വർഷങ്ങളായുള്ള അധ്വാനമാണ് വെള്ളത്തിലാവുക.

Continue Reading

Trending