Film
മതവികാരം വ്രണപ്പെടുത്തുന്നു; യാഷിന്‍റെ ‘ടോക്സിക്’നെതിരെ ക്രിസ്ത്യൻ സംഘടന
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ വീണ്ടും വിവാദത്തിൽ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) പരാതി നൽകി.
ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസറിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. ഇത് അനുചിതവും അപമാനകരവുമാണെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറയുന്നു.
സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് തുടർന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും യൂട്യൂബിൽ നിന്നും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ടീസർ നീക്കം ചെയ്യണമെന്നും എൻസിഎഫ് ചിത്രത്തിന്‍റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ചര്‍ച്ചയായിരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമാണെന്നും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിൽ രുക്മിണി വസന്ത്, നയൻതാര , കിയാര അദ്വാനി , താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്‌റോയ്, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19 നാണ് ടോക്സികിന്‍റെ റിലീസെന്നാണ് റിപ്പോര്‍ട്ട്.
Film
‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന്‍ എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.
Film
നിയമക്കുരുക്ക് അഴിഞ്ഞു; ‘ജനനായകന്‍’ ഇനി തിയേറ്ററിലേക്ക്
സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.
ചെന്നൈ: വിജയ് നായകനായ ചിത്രം ‘ജനനായകന്‍’ സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പിന്‍വലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ അവസാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് കഴിയും.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിറ്റ് ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യത്തോടെയാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയന്‍ സുബ്രഹ്‌മണ്യന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി കോടതിക്ക് കത്ത് നല്‍കി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായി എത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അത് റദ്ദാക്കിയിരുന്നു. വീണ്ടും നിയമപോരാട്ടം തുടര്‍ന്നാല്‍ റിലീസ് കൂടുതല്‍ വൈകുമെന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ച് വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനല്‍കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
entertainment
പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്
കൊച്ചി: ‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
To all the toxic #Fakenews peddlers…. On #Spirit the movie . We have not even started shooting for my scenes .. and you whatsup factories speculate stories . Grow up and have a life 😂😂😂😂. #justasking
— Prakash Raj (@prakashraaj) February 9, 2026
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
-
News2 days ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
-
kerala2 days ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala2 days agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
kerala3 days agoയൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ
-
Film2 days ago‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
-
kerala2 days agoകാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
-
Cricket2 days agoനമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യത
-
kerala3 days agoനിരന്തരം വ്യാജ വാര്‍ത്ത; ദേശാഭിമാനിയുടെ ഇന്‍സ്ഗ്രാം പേജിന് പൂട്ട് വീണു
