News
‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ കടുത്ത നടപടി; ഇടുക്കിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന
അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കാല്‍നടയാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
അടിമാലി: ലൈസന്‍സില്ലാതെ ബൈക്കുകളില്‍ പായുന്ന ‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കാല്‍നടയാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ഹൈറേഞ്ചിലെ പ്രധാന റോഡുകള്‍, വിദ്യാലയ പരിസരങ്ങള്‍, ഇടറോഡുകള്‍ തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക പരിശോധന ആരംഭിച്ചു.
മുമ്പ് നിയമലംഘന വാഹനങ്ങളുടെ ചിത്രം പകര്‍ത്തി ഓണ്‍ലൈനായി നോട്ടീസ് അയച്ച് പിഴ ഈടാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത മക്കള്‍ക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
world
ലെബനന്-സിറിയ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ആക്രമണം; നാല് പേര് കൊല്ലപ്പെട്ടു
ആക്രമണം സ്ഥിരീകരിച്ച് ഇസ്രാഈലും രംഗത്തെത്തിയിട്ടുണ്ട്.
ലെബനന്-സിറിയ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബാക്രമണം. ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്രാഈല്‍ വ്യോമാക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിറിയന്‍ പൗരനാണെന്ന് ലെബനണിന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്രമണം സ്ഥിരീകരിച്ച് ഇസ്രാഈലും രംഗത്തെത്തിയിട്ടുണ്ട്.
ലെബനനിലെ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ)യെ ആണ് ലക്ഷ്യമിട്ടതെന്ന് ഇസ്രാഈല്‍ സൈന്യം എക്സില്‍ കുറിച്ചു. ലെബനനിലെ മജ്ദാല്‍ അന്ജാര് പ്രദേശത്താണ് റെയ്ഡ് നടത്തിയതെന്നും ഇസ്രാഈല്‍ സൈന്യം പറഞ്ഞു.
News
മകളെ മര്‍ദിച്ചത് ചോദ്യംചെയ്തതിന് അമ്മയുടെ വീടിന് തീ വെച്ച് മരുമകന്
കാരശ്ശേരി വലിയപറമ്പ് തടത്തില്‍ കോളനിയില്‍ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ് തീ വെച്ച് കത്തിച്ചത്
മുക്കം: മകളെ ക്രൂരമായി മര്‍ദിച്ചതിനെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഭാര്യയുടെ വീടിന് തീ വെച്ച മരുമകന് പൊലീസ് പിടിയില്‍. കാരശ്ശേരി വലിയപറമ്പ് തടത്തില്‍ കോളനിയില്‍ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ് തീ വെച്ച് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജമീലയുടെ മകളും റഷീദും കൊടിയത്തൂര്‍ കരകുറ്റിയിലെ വാടകവീട്ടിലാണ് താമസം. അവിടെവെച്ച് ജമീലയുടെ മുന്നില്‍ മകളെ റഷീദ് ക്രൂരമായി മര്‍ദിച്ചതായി പരാതിയുണ്ട്. ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത മകളെ കൂട്ടി ജമീല സ്വന്തം വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇതിനിടെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് കല്ലെറിയുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ജമീല അടുക്കള ഭാഗത്ത് തീ കത്തുന്നതായി ശ്രദ്ധിച്ചു. ഉടന്‍ ജമീലയും മകളും പുറത്തിറങ്ങുമ്പോള്‍ റഷീദ് ഓടിപ്പോകുന്നത് കണ്ടതായി അവര്‍ പറഞ്ഞു. ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി തീ അണച്ചു.
അഗ്നിബാധയില്‍ അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രണ്ട് വാഷിങ് മെഷീനുകള്‍, പാത്രങ്ങള്‍, കുട്ടികളുടെ സ്കൂള്‍ യൂണിഫോം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവയും തീയില്‍ നശിച്ചു. സംഭവം നടക്കുമ്പോള്‍ ജമീലയും രണ്ട് മക്കളും പേരക്കുട്ടികളും വീട്ടിലുണ്ടായിരുന്നു.
ജമീല നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് അന്വേഷണം നടത്തി കുന്ദമംഗലത്തുനിന്ന് റഷീദിനെ പിടികൂടി. എം.ഡി.എം.എ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്ന ആളാണ് റഷീദെന്നും ഇടയ്ക്കിടെ മകളെ മര്‍ദിക്കാറുണ്ടെന്നും സംശയരോഗിയാണെന്നും ജമീല ആരോപിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ജില്ലാ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
kerala
പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസ്: ‘അയച്ച ആറ് കത്തുകളും മുഖ്യമന്ത്രി അവഗണിച്ചു’: അതിജീവിത
കൊച്ചി: സംവിധായകന് പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആറോ ഏഴോ കത്തുകൾ അയച്ചെന്ന് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ഒരു കത്തിനു മാത്രം ‘കിട്ടി’ എന്ന മറുപടി ലഭിച്ചു. ബാക്കി എല്ലാ കത്തുകളും അവഗണിക്കപ്പെട്ടുവെന്ന് ഡോ. ആശ പറഞ്ഞു.
മറുപടി പ്രതീക്ഷിച്ചാണ് കത്തുകൾ അയക്കുന്നത്. പോഷ് നിയമപ്രകാരം കേസ് എടുക്കും മുൻപ് തന്നോട് അഭിപ്രായം ചോദിക്കേണ്ടതായിരുന്നു. അതുമുണ്ടായില്ലെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ആ സ്ഥാനത്തിരുന്ന് നിർവഹിക്കേണ്ട സമീപനം കൈക്കൊണ്ടില്ലെന്ന് ഡോ.ആശ ആച്ചി ജോസഫ് പറഞ്ഞു. വ്യക്തിപരമായി തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞു. പക്ഷേ ചെയർമാനിൽ നിന്ന് ആ സ്ഥാനത്തിരുന്ന് വേണ്ട സമീപനം ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
-
News2 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india21 hours agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
