kerala
ശബരിമല സ്വര്‍ണകൊള്ള; തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം
തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ശബരിമല സ്വര്‍ണകൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.
തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന്, അന്വേഷണസംഘം കോടതിയെ അറിയിച്ചു. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വാദങ്ങളെ പ്രതിഭാഗം പൂര്‍ണമായും എതിര്‍ത്തു. അനുകൂല വിധി വന്നാല്‍ തന്ത്രിക്ക് ജയില്‍ മോചിതന്‍ ആകാന്‍ കഴിയും. അതേസമയം ജാമ്യഹരജി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയില്‍ വാദിച്ചു. ഉണ്ണികൃഷ്ണന് പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വര്‍ണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറും ജയിലിന് പുറത്തേക്ക്.കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഇന്ന് 90 ദിവസം പൂര്‍ത്തിയാകും. ദ്വാരപാലക ശില്പ കേസില്‍ അടുത്ത ദിവസമാണ് 90 ദിവസം പൂര്‍ത്തിയാവുക. രണ്ടു കേസുകളിലും 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ നല്‍കും. അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി അടക്കം ജാമ്യം ലഭിച്ച് ജയില്‍ മോചിതരായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
kerala
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ‘ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുനല്‍കില്ല ‘, പ്രതിഷേധവുമായി കുടുംബം
. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ സമരം ശക്തമാക്കുമെന്നും കുടുംബം മുന്നറിയിപ്പ് നല്കി.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തില്‍ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്, ഡോക്ടര്‍ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷമേ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കൂവെന്ന് ബന്ധുക്കള്‍ . അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ സമരം ശക്തമാക്കുമെന്നും കുടുംബം മുന്നറിയിപ്പ് നല്കി. പാലോട് സ്വദേശിനിയായ നിരഞ്ജനയെ പൂര്‍ണ്ണഗര്‍ഭിണിയായ നിലയില്‍ പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അഡ്മിറ്റ് ചെയ്ത നിരഞ്ജനയെ പുലര്‍ച്ചെ നാല് മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റി. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. ഡോക്ടര്‍ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന അറിയിച്ചു. കൂടാതെ, ഡോ. ബിന്ദു സുന്ദറിനെ ജില്ലാ ആശുപത്രിയില്‍ തിരിച്ചുപ്രവേശിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് ആശുപത്രിയിലെത്തും.
kerala
ബാര്‍ സമയം വര്‍ദ്ധിപ്പിച്ചത് ‘തിരഞ്ഞെടുപ്പ് ഡീല്‍’ ആയി പൊതുസമൂഹം കരുതിയാല്‍ കുറ്റം പറയാനാവില്ല; കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മാറ്റം ഒരു ‘തിരഞ്ഞെടുപ്പ് ഡീല്‍’ ആയി പൊതുസമൂഹം കരുതിയാല്‍ കുറ്റം പറയാനാവില്ലെന്ന് സമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
മുന്നണിയിലോ മന്ത്രിസഭയിലോ കൃത്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് അബ്കാരി പ്രീണന നയം സ്വീകരിച്ചിരിക്കുന്നത്. ‘മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യും’ എന്ന ബൈബിള്‍ വാക്യം അധികാരികള്‍ ഓര്‍ക്കണമെന്നും സമിതി ഓര്‍മ്മിപ്പിച്ചു.
വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് പ്രകൃതിഭംഗി ആസ്വദിക്കാനാണെന്നും അല്ലാതെ മദ്യം കുടിക്കാനല്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ ലഭ്യത കുറവല്ല, മറിച്ച് മയക്കുമരുന്ന് മാഫിയയുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണ ഭീതിയാണ് ടൂറിസം മേഖല നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയെന്നും സമിതി വ്യക്തമാക്കി.
മയക്കുമരുന്നുകളുടെ ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ മദ്യശാലകളുടെ എണ്ണവും സമയവും വര്‍ദ്ധിപ്പിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന’ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് സമിതി സൂചിപ്പിച്ചു.
സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും ലഹരിവിരുദ്ധ ബോധവല്ക്കരണത്തിനായും മാര്‍ച്ച് 8 മദ്യലഹരി വിരുദ്ധ ഞായറായി കേരള കത്തോലിക്കാ സഭ ആചരിക്കുമെന്നും പ്രസ്താവിച്ചു. അന്നേ ദിവസം സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അറിയിച്ചു.
kerala
ക്യാമ്പസിലെ ക്രൂരതയ്ക്ക് ഇന്ന് രണ്ടു വര്‍ഷം; എങ്ങുമെത്താതെ സിദ്ധാര്‍ഥന്റെ കേസ്
ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. എന്നാല്‍ ഇതുവരെയും കേസ് എവിടെയുമെത്തിയില്ല എന്നതാണ് വാസ്തവം. 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പ്രതികള്‍. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയില്‍ സര്‍വകലാശാല നിയമിച്ചിരുന്ന വക്കീല്‍ കൃത്യവിലോപം കാണിച്ചതിനാലും സമയബന്ധിതമായി രേഖകള്‍ ഹാജരാക്കാത്തതിനാലും ഹൈകോടതി സിംഗിള്‍ ബെഞ്ച് 19 പ്രതികള്‍ക്കും മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവദിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തിയ ശേഷം പുറപ്പെടുവിച്ച ഉത്തരവില്‍ 19 വിദ്യാര്‍ഥികളെയും സര്‍വകലാശാലക്ക് പിന്നീട് പുറത്താക്കേണ്ടിവന്നത്. നിലവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ കോളജ് ഡീന്‍ ഡോ. എം.കെ. നാരായണനെയും അസിസ്റ്റന്റ് വാര്ഡന് ഡോ. ആര്. കാന്തനാഥനെയും സര്‍വിസില്‍ തിരിച്ചെടുക്കുന്നതിന് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
എന്നാല്‍, കുടുംബത്തിന്റെ പരാതിയില്‍ ഗവര്‍ണര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്വേഷണ കമീഷന് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍, ഇരുവര്‍ക്കും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉള്‍പ്പെടെയുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത്. നിലവില്‍ ഇവര്‍ക്ക് സര്‍വിസില്‍ പുനര്‍നിയമനം നല്‍കിയിട്ടുണ്ട്.
-
india3 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
Film22 hours ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
kerala3 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala3 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala3 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala3 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
kerala3 days ago‘ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?’; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വിഡി സതീശന്
