Connect with us

News

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാ പിഴവാരോപണം നിഷേധിച്ച് മമല്‍ ആശുപത്രി

ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായതായും കുടുംബം ആരോപിക്കുന്നു.

Published

on

തിരുവനന്തപുരം: രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് കാട്ടാക്കടയിലെ മമല്‍ ആശുപത്രി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നുവെന്നും ഇഞ്ചക്ഷന്‍ മൂലമല്ല ആരോഗ്യനില വഷളായതെന്നും ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ രണ്ടര വയസുള്ള മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി നല്‍കിയ ശേഷം രണ്ട് ഇഞ്ചക്ഷനുകള്‍ എടുത്തതായും, ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായതായും കുടുംബം ആരോപിക്കുന്നു.

അതേസമയം, കുട്ടിക്ക് മുന്‍പേ ഗുരുതര ശ്വാസ തടസ്സം ഉണ്ടായിരുന്നുവെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്രിനാലിന്‍ നല്‍കേണ്ടിവന്നതായും ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആംബുലന്‍സില്‍ ബന്ധുക്കളെ കയറാന്‍ ആദ്യം അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഐഷ ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം.വി ഗോവിന്ദന്‍

തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

Published

on

By

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന അധിക്ഷേപവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

എസ്.ഐ.ടി അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെയായി വരുമ്പോള്‍ മാത്രമാണ് വാര്‍ത്ത. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ വന്നാല്‍ വാര്‍ത്തയല്ല. തന്ത്രിയെ പിടിച്ചപ്പോള്‍ ബി.ജെ.പി സന്ദര്‍ശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇ.ഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ് – ഗോവിന്ദന്‍ പറഞ്ഞു.

യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു ഗോവിന്ദന്റെ പരിഹാസ്യം. അതേസമയം തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാര്‍ പ്രതികാരമെന്ന വിമര്‍ശനത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. തന്ത്രി പറഞ്ഞതിനോട് ചേര്‍ന്ന് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം

Published

on

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടെ മഴ തുടരും. ഫെബ്രുവരി 26 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശകതമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കുമാണ് സാധ്യത. നിലവില്‍ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

Continue Reading

kerala

തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്

Published

on

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈകോടതിയെ സമീപിക്കും. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും ഹൈകോടതിയെ അറിയിക്കും. ജാമ്യ ഹരജിയിൽ തന്ത്രിക്കെതിരായ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും എസ്.ഐ.ടി ആവശ്യപ്പെടും.

അതേസമയം, ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലില്‍ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.

Continue Reading

Trending