kerala
കോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
ചികിത്സയിലായിരുന്ന വിനോദും അന്തരിച്ചു
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദാണ് മരിച്ചത്.
നേരത്തെ അഷ്റഫ് (കിണാശ്ശേരി), ജബ്ബാര്‍ (കിണാശ്ശേരി), ബഷീര്‍ (അത്തോളി) എന്നിവര്‍ മരിത്തിരുന്നു. എല്ലാവരും പ്രദേശത്തെ ചുമട്ടുതൊഴിലാളികളാണ്.
കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് 11.55-ഓടെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേയ്ക്കാണ് സ്ലാബ് തകര്‍ന്നു വീണത്.
kerala
തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം.വി ഗോവിന്ദന്‍
തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന അധിക്ഷേപവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
എസ്.ഐ.ടി അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെയായി വരുമ്പോള്‍ മാത്രമാണ് വാര്‍ത്ത. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ വന്നാല്‍ വാര്‍ത്തയല്ല. തന്ത്രിയെ പിടിച്ചപ്പോള്‍ ബി.ജെ.പി സന്ദര്‍ശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇ.ഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ് – ഗോവിന്ദന്‍ പറഞ്ഞു.
യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു ഗോവിന്ദന്റെ പരിഹാസ്യം. അതേസമയം തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാര്‍ പ്രതികാരമെന്ന വിമര്‍ശനത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. തന്ത്രി പറഞ്ഞതിനോട് ചേര്‍ന്ന് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
സംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടെ മഴ തുടരും. ഫെബ്രുവരി 26 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശകതമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കുമാണ് സാധ്യത. നിലവില്‍ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
kerala
തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈകോടതിയെ സമീപിക്കും. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടെന്നും കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും ഹൈകോടതിയെ അറിയിക്കും. ജാമ്യ ഹരജിയിൽ തന്ത്രിക്കെതിരായ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും എസ്.ഐ.ടി ആവശ്യപ്പെടും.
അതേസമയം, ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലില്‍ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.
-
Sports1 day agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News1 day agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories1 day agoഇറാനി പോള
-
kerala1 day agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala1 day agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala1 day agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala1 day agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health1 day agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
