main stories
വൈറ്റില റെയില്‍വേ ട്രാക്കിനടുത്ത് സ്ത്രീ കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍, നിര്‍ണായകമായത് സി സി ടി വി ദൃശ്യങ്ങള്‍
സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവായത്.
കൊച്ചി: വൈറ്റില മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജി എന്നയാളെയാണ് കാക്കനാട് നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവായത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വൈറ്റില ഫ്ളൈഓവറിന് കീഴിലുള്ള റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ട ലോക്കോപൈലറ്റ് ആദ്യം റെയില്‍വേ അധികൃതരെയും തുടര്‍ന്ന് പൊലീസിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ആദ്യം ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞിരുന്നു.
മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. മുഖത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും ട്രെയിന്‍ ഇടിച്ചതിനോട് സാമ്യമുള്ള പരിക്കുകള്‍ കണ്ടെത്തിയില്ല. ട്രെയിനുകള്‍ സ്ഥിരമായി ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നിരുന്നതും പൊലീസിന് സംശയം ശക്തമാക്കി. തുടര്‍ പരിശോധനയില്‍ ഇത് കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതിയും യുവതിയും കാറില്‍ എത്തി ഇറങ്ങുന്നതും തുടര്‍ന്ന് നടന്ന് പോകുന്നതുമായ ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്. കുറച്ച് സമയത്തിന് ശേഷം പ്രതി ഒറ്റയ്ക്ക് കാറില്‍ മടങ്ങുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
കോട്ടയം ചിങ്ങവനം സ്വദേശിനിയാകാമെന്നാണ് കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപം കണ്ടെത്തിയ മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് സ്ത്രീയുടെ പേരിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
റെയില്‍വേ ട്രാക്കിന് സമീപത്തുവെച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണ്.
kerala
‘കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ല’; കേരള സ്റ്റോറി 2 ടീസര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം
സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
കൊച്ചി: കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ‘കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി. നാളെ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് 1.45ന് നിര്‍മാതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമ ഒരു കലാരൂപമാണ്. കലാകാരന്മാര്ക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. സിനിമ യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് നിര്‍മാതാക്കളുടെ വാദം. ആ വാദം പ്രശ്നമാണ്. സിനിമയില്‍ പറയുന്നത് വസ്തുതാ വിരുദ്ധതയെങ്കില്‍ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെ കേരള സ്റ്റോറിയുടെ ടീസര്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മാതാക്കളും ഉറപ്പ് നല്കി. നിര്‍മാതാക്കള്‍ ഉറപ്പ് നല്കിയതിനാല് തല്ക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ സമയം ടീസറിനൊപ്പം ട്രെയിലറും പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാര്‍ദ്ദപരമായാണ് എല്ലാവരും ജീവിക്കുന്നത്. ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്ന ചിത്രമായ ഹാലിലെ രംഗങ്ങള്‍ കട്ട് ചെയ്തു. അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു. എപ്പോള്‍ സിനിമ കാണാനാകും എന്നതില്‍ നിര്‍മാതാക്കള്‍ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഹര്‍ജി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിനിമ എപ്പോള്‍, എവിടെവെച്ച് കാണാനാകുമെന്ന് നിര്‍മാതാക്കള്‍ ആ സമയം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
main stories
ഹോളി ആഘോഷം; യുപിയില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിക്കെട്ടി മുസ്ലിം പള്ളികള്‍
പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.
ലഖ്നൗ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ 48 മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് ടാര്‍പോളിനുകള്‍ ഉപയോഗിച്ച് മൂടിക്കെട്ടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഷാജഹാന്‍പൂര്‍ ജില്ലയില്‍ ‘ജൂട്ടാ മാര്‍ ഹോളി’ എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റര്‍ നീളുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ചുള്ള ‘ജൂട്ടാ മാര്‍ ഹോളി’ കളിയില്‍ ഏര്‍പ്പെടും.
ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളില്‍ നിറങ്ങള്‍ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 13 സര്‍ക്കിള്‍ ഓഫീസേഴ്സ്, 310 സബ് ഇന്‍സ്പെക്ടേഴ്സ്, 1200 കോണ്‍സ്റ്റബിള്‍, 500 ഹോം ഗാര്‍ഡുകളെയടക്കം മേഖലയില്‍ വിന്യസിക്കുമെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. ഹോളിയുമായി ബന്ധപ്പെട്ട് ജാഥ നടക്കുന്ന എട്ട് കിലോമീറ്ററോളം ദൂരം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടിട്ടുണ്ട്. ആഘോഷത്തിനിടെ അനിഷ്ടകരമായ വല്ല സംഭവവും നടക്കുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ?’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്വര്‍ണമെന്തെങ്കിലും ഇനി അവശേഷിക്കുന്നുണ്ടോ എന്ന രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. തനിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്ന് പങ്കജ് ഭണ്ഡാരി സുപ്രീം കോടതിയെ അറിയിച്ചു. അപ്പീല്‍ പരിഗണിക്കുന്നത് മാര്‍ച്ച് ഒന്‍പതിലേക്ക് മാറ്റി. നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
kerala2 days agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
