News
പള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് തിരുനാവായ രാങ്ങാട്ടൂര്‍ ജുമാമസ്ജിദ് പരിസരത്ത് മോഷണം നടന്നത്.
മലപ്പുറം: പള്ളിയില്‍ നമസ്കാരം നടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോണ്‍ വില്‍ക്കാനായി കടയിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് തിരുനാവായ രാങ്ങാട്ടൂര്‍ ജുമാമസ്ജിദ് പരിസരത്ത് മോഷണം നടന്നത്. പള്ളിയില്‍ നമസ്കാരം പുരോഗമിക്കുമ്പോള്‍ ജനലരികില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതി കൈക്കലാക്കുകയായിരുന്നു. രാങ്ങാട്ടൂര്‍ സ്വദേശി അബൂബക്കറിന്റേതായിരുന്നു ഫോണ്‍.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ, അവ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ, മോഷണം നടന്ന രണ്ടാംദിവസം ഷംസുദ്ദീന് മൊബൈല്‍ ഫോണ്‍ വില്‍ക്കാനായി തിരൂരിലെ ഒരു കടയിലെത്തി.
പ്രതിയെ കണ്ടപ്പോള്‍ സംശയം തോന്നിയ വ്യാപാരികള്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
kerala
ആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല.
കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക് പറ്റിയെന്ന ആരോപണത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെഎസ്യു. മന്ത്രിക്കൊപ്പമുള്ള ഗണ്‍മാന്റെ കറുത്ത ഉടുപ്പാണിതെന്ന് കെഎസ്യു വിശദീകരിച്ചു. ആരോഗ്യമന്ത്രി അഭിനയ റാണിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ കയ്യില്‍ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. സിസിടിവി കാലത്തും സിപിഎം നുണപറയുകയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍. ഷംസീര്‍ ആണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
അതേസമയം, വീണാ ജോര്‍ജിന്റേത് അഭിനയമെന്ന മറുപടിയുമായി വി.ഡി.സതീശന്. ആരോഗ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയത് പൊലീസാണ്. മന്ത്രിയുടെ കൈയ്യില്‍ പരുക്ക് മുന്‍പേയുണ്ട്. കെഎസ്യുക്കാര് ആക്രമിച്ചതായി മുഖ്യമന്ത്രിയോട് പറഞ്ഞില്ല. ഗൂഢാലോചന നടത്തിയത് സ്പീക്കര്‍ ഷംസീറാണെന്നും വിഡി സതീശന് പറഞ്ഞു.
News
തുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നഷ്ടം 5 ലക്ഷം രൂപവരെ
മോഷണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കൃത്യമായ തുക പരിശോധിച്ച് വരികയാണ്
ആലപ്പുഴ: തുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കുവശത്തായി ദേശീയപാതയോട് ചേര്‍ന്നുള്ള കാണിക്കവഞ്ചിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്.
വ്യാഴാഴ്ച രാവിലെ തുറവൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഉടന്‍തന്നെ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്ടെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ കാണിക്കവഞ്ചി തുറക്കുമ്പോള്‍ സാധാരണയായി നാല് മുതല്‍ അഞ്ച് ലക്ഷം രൂപവരെ വരുമാനം ലഭിക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മോഷണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കൃത്യമായ തുക പരിശോധിച്ച് വരികയാണ്.
News
അന്വേഷണത്തോട് സഹകരിക്കാതെ അദാനി; ഇന്ത്യന്‍ സോളാര്‍ ഉല്പന്നങ്ങള്ക്ക് അധിക തീരുവ ചുമത്തി യു.എസ്
ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വാഷിങ്ടണ്‍: കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന് അദാനി കമ്പനികള്‍ സഹകരിക്കാത്തതില്‍ ഇന്ത്യന്‍ സോളാര്‍ ഉല്പന്നങ്ങള്ക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ്. അദാനി കമ്പനികളായ മുന്ദ്ര സോളാര്‍ എനര്‍ജി, മുന്ദ്ര സോളാര്‍ പി.വി എന്നിവ സബ്സിഡി സംബന്ധിച്ച അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഡെഡ്ലൈനിനകം ഇത്തരം വിവരങ്ങള്‍ നല്കുന്നതില് അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും കമ്പനികള്‍ക്ക് ചോദ്യങ്ങള്‍ നല്കി ഉത്തരങ്ങള്‍ തേടിയെന്നും എന്നാല്‍ അവര്‍ നല്‍കിയില്ലെന്നും കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇന്ത്യന്‍ സോളാര്‍ വ്യവസായ ചൈനയെ അമിതമായി ആശ്രയിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി ലഭിച്ചത്. ഇതിന്റെ അന്വേഷണത്തിനിടെയാണ് അദാനി കമ്പനികളില്‍ നിന്ന് യു.എസ് വിവരങ്ങള്‍ തേടിയത്. എന്നാല്‍ വിവരങ്ങള്‍ നല്കാന് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തയാറാകാതിരുന്നതോടെയാണ് കടുത്ത നടപടിക്ക് യു.എസ് തീരുമാനമെടുത്തത്.
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala21 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
-
india20 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala20 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
