Connect with us

News

ബ്രേക്കപ്പ് ആയി എന്നത് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന കാരണമല്ല; യുവാവിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

മുന്‍ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം.

Published

on

ന്യൂഡല്‍ഹി: പ്രണയബന്ധം അവസാനിച്ചതെന്ന കാര്യം മാത്രം ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന കാരണമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം. ജസ്റ്റിസ് മനോജ് ജെയിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2025 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ കുടുംബങ്ങളുടെ എതിര്‍പ്പാണ് പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ കാമുകിയായ യുവതി ആത്മഹത്യ ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ യുവതി ആത്മഹത്യ ചെയ്തതിന്റെ പിന്നിലെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വര്‍ഷത്തെ ബന്ധത്തിനിടെ യുവാവിനെതിരെ യുവതിയുടെ ഭാഗത്ത് നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവതിയുടെ ഡയറിയില്‍ പോലും യുവാവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത് സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തിരിക്കാമെന്ന സുഹൃത്തുക്കളുടെ മൊഴിയും കോടതി മുഖവിലയ്ക്കെടുത്തു.

അതേസമയം, ഇരുവരും പരസ്പര ആശയവിനിമയം അവസാനിപ്പിച്ച തീയതിയും ആത്മഹത്യ നടന്ന തീയതിയും തമ്മില്‍ ദിവസങ്ങളുടെ അന്തരം ഉണ്ടെന്നും കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഈ എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷമാണ് യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; പവന് 400 രൂപ വര്‍ധിച്ചു

പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (27.02.2026) വീണ്ടും വര്‍ധന രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമാണ് നിലവിലെ വില.

ബുധനാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇന്നലെ രാവിലെ പവന് 160 രൂപയും ഉച്ചയ്ക്ക് 480 രൂപയുമായി ആകെ 640 രൂപയാണ് കുറഞ്ഞത്. അതോടെ പവന് 1,18,080 രൂപയും ഗ്രാമിന് 14,760 രൂപയുമായിരുന്നു വില.

അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 5,183.71 ഡോളറായി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.15 ശതമാനം ഉയര്‍ന്ന് 5,201.99 ഡോളറിലെത്തി.

Continue Reading

india

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍

ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് വിചാരണക്കോടതി

Published

on

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു.

കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം സിസോദിയയ്‌ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കേസില്‍ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ പ്രതികരിച്ചു.

 

Continue Reading

News

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഈ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇടിമിന്നല്‍ അത്യന്തം അപകടകാരിയാണെന്നും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവാപായം സൃഷ്ടിക്കാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കും ഇടിമിന്നല്‍ മൂലം നാശനഷ്ടം സംഭവിക്കാം. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

 

Continue Reading

Trending