News
ഒരേ ദിവസം കാമുകന്റെയും അപരിചിതന്റെയും പീഡനം; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു
ഭുവനേശ്വർ: വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ കാമുകനും പിന്നീട് സഹായം വാഗ്ദാനം ചെയ്ത് എത്തിയ വഴിയാത്രക്കാരനും ഒരേ ദിവസം പീഡിപ്പിച്ച 23 വയസ്സുകാരിയെ നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിൽ ആണ് സംഭവം .
ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പൊലീസ് വിശദീകരണം ഇങ്ങനെ, കഴിഞ്ഞ 22-ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ കാമുകൻ അവളെ ക്ഷേത്രത്തിലേക്ക് വിളിച്ചു. വീട്ടിൽ നിന്നിറങ്ങിയ യുവതിയെ അയാൾ പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് റഹാമ ബസ് സ്റ്റാൻഡിൽ അവളെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിൽക്കുകയായിരുന്ന യുവതിയെ ബൈക്കിൽ പോകുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ ഒരാൾ കണ്ടു. സഹായം വാഗ്ദാനം ചെയ്ത ഇയാൾ യുവതിയെ പാരദ്വീപ് ടൗണിലെ താൻ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വീണ്ടും പീഡിപ്പിച്ച ശേഷം യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ജഗത്സിംഗ്പൂർ പൊലീസ് മേധാവി അങ്കിത് കുമാർ വർമ്മ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, 22-ന് വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ സഹോദരൻ പൊലീസിൽ കാണാതായതായി പരാതി നൽകിയിരുന്നു. പിന്നീട് കൊലപാതക വിവരം പുറത്തുവന്നതോടെ, സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് പാരദ്വീപ് മോഡൽ പൊലീസ് സ്റ്റേഷൻയിൽ പ്രത്യേക പരാതിയും നൽകുകയായിരുന്നു.
News
ഇസ്രാഈലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ചൈന, വെടിനിര്‍ത്തലിന് ആഹ്വാനം
സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.
ഷാങ്ഹായ്: ഇറാനിലെ യു.എസ്-ഇസ്രാഈല്‍ സംയുക്ത ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.
ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടണമെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രാഈലിലുള്ള ചൈനീസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈജിപ്ത് വഴി എത്രയും വേഗം രാജ്യം വിടാനും ചൈനീസ് എംബസി നിര്‍ദ്ദേശം നല്കി.
ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാന് സര്‍ക്കാര്‍ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം ഖാംനഈ കൊല്ലപ്പെട്ടത് അമേരിക്കയുടെ കൂടി വിജയമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു.
kerala
ഇറാന്-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി
യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.
മിഡില്‍ ഈസ്റ്റില്‍ ഇറാന്-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തേണ്ട 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി. യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.
ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്. അതേസമയം മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് തുടരുന്നുണ്ട്.
അതേസമയം മിഡില്‍ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കരിപ്പൂരിലും നിര്‍ത്തിവെച്ചിരിക്കുകയാണ്.
അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടത്തിന് കാരണമായത്. ഏഷ്യന്‍ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അബുദാബി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
യുഎഇ പ്രതിരോധ മന്ത്രാലയം നല്കുന്ന വിവരമനുസരിച്ച്, വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിടുകയായിരുന്നു. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ വിമാനത്താവള പരിസരത്ത് വീണതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കാനും സോഷ്യല്‍ മീഡിയ വഴിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-
kerala3 days agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala3 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala3 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala3 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article3 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india3 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF3 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News3 days agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി

