News
ഒരേ ദിവസം കാമുകന്റെയും അപരിചിതന്റെയും പീഡനം; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു
ഭുവനേശ്വർ: വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ കാമുകനും പിന്നീട് സഹായം വാഗ്ദാനം ചെയ്ത് എത്തിയ വഴിയാത്രക്കാരനും ഒരേ ദിവസം പീഡിപ്പിച്ച 23 വയസ്സുകാരിയെ നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്‌പൂർ ജില്ലയിൽ ആണ് സംഭവം .
ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പൊലീസ് വിശദീകരണം ഇങ്ങനെ, കഴിഞ്ഞ 22-ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ കാമുകൻ അവളെ ക്ഷേത്രത്തിലേക്ക് വിളിച്ചു. വീട്ടിൽ നിന്നിറങ്ങിയ യുവതിയെ അയാൾ പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് റഹാമ ബസ് സ്റ്റാൻഡിൽ അവളെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിൽക്കുകയായിരുന്ന യുവതിയെ ബൈക്കിൽ പോകുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ ഒരാൾ കണ്ടു. സഹായം വാഗ്ദാനം ചെയ്ത ഇയാൾ യുവതിയെ പാരദ്വീപ് ടൗണിലെ താൻ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വീണ്ടും പീഡിപ്പിച്ച ശേഷം യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ജഗത്സിംഗ്‌പൂർ പൊലീസ് മേധാവി അങ്കിത് കുമാർ വർമ്മ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, 22-ന് വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ സഹോദരൻ പൊലീസിൽ കാണാതായതായി പരാതി നൽകിയിരുന്നു. പിന്നീട് കൊലപാതക വിവരം പുറത്തുവന്നതോടെ, സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് പാരദ്വീപ് മോഡൽ പൊലീസ് സ്റ്റേഷൻയിൽ പ്രത്യേക പരാതിയും നൽകുകയായിരുന്നു.
News
ഇറാൻ-ഇസ്രാഈൽ സംഘർഷം; ബ്രേക്ക് ഇല്ലാതെ സ്വര്‍ണവില
ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട്: ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഉയര്‍ച്ച. ഇസ്രാഈലും യു.എസ്‌യും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നാണ് വില വീണ്ടും കുതിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതോടെ വിപണിയില്‍ വലിയ ചലനം അനുഭവപ്പെട്ടു.
ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമായി. ഇന്നലെയും വിലയില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തി. രണ്ട് തവണയായി 5,240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5,278 ഡോളറിലെത്തി. വെള്ളിവില ട്രോയ് ഔണ്‍സിന് 93.72 ഡോളറായും ഉയര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും മാറ്റമുണ്ടാകാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
News
ഗള്‍ഫ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; കേരളത്തില്‍ വിമാന യാത്രക്കാര്‍ക്ക് പ്രതിസന്ധി
വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ സൂചിപ്പിച്ചിട്ടുണ്ട്.
കൊച്ചി: ഇറാനെതിരായ യു.എസ് ഇസ്രാഈല്‍ സംയുക്താക്രമണത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍നിന്നും ഗള്‍ഫ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. ഞായറാഴ്ച ഏകദേശം 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 17 സര്‍വീസുകളും എത്തേണ്ട 20 വിമാനങ്ങളും ഇതുവരെ എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ട് ദിവസത്തിനിടെ 32 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് റിയാദിലേക്കുള്ള ഒരു സര്‍വീസ് മാത്രമാണ് ഇവിടെ നിന്ന് പുറപ്പെട്ടത്. കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 16 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുക. രാവിലെ 8.10ന് മസ്‌കത്തിലേക്ക് ഒരു വിമാനം പുറപ്പെട്ടു. 11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് പുറപ്പെടുമെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ മസ്‌കത്തിലേക്ക് പുറപ്പെട്ട മറ്റൊരു വിമാനം ഒന്നര മണിക്കൂറിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ കൊച്ചിയിലേക്ക് തിരികെ ഇറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ തുടര്‍ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ സൂചിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
News
ഇസ്രാഈലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ചൈന, വെടിനിര്‍ത്തലിന് ആഹ്വാനം
സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.
ഷാങ്ഹായ്: ഇറാനിലെ യു.എസ്-ഇസ്രാഈല്‍ സംയുക്ത ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.
ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടണമെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രാഈലിലുള്ള ചൈനീസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈജിപ്ത് വഴി എത്രയും വേഗം രാജ്യം വിടാനും ചൈനീസ് എംബസി നിര്‍ദ്ദേശം നല്‍കി.
ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം ഖാംനഈ കൊല്ലപ്പെട്ടത് അമേരിക്കയുടെ കൂടി വിജയമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു.
-
GULF3 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
kerala3 days agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala3 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala3 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala3 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article3 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india3 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
News3 days agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി

