News
ഒന്നാം ക്ലാസിലെ കുട്ടിക്ക് 4,020 രൂപയുടെ പുസ്തകങ്ങള്‍; ബില്‍ പങ്കുവെച്ച് പിതാവ്, വിദ്യാഭ്യാസ ചെലവിനെതിരെ വിമര്‍ശനം
വെറും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നതാണ് ആളുകളെ കൂടുതല്‍ ഞെട്ടിച്ചത്.
അഹമ്മദാബാദ്: ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കായി 4,020 രൂപയുടെ പുസ്തകങ്ങളും നോട്ട്ബുക്കുകളും വാങ്ങേണ്ടിവന്നതിന്റെ ബില്‍ പിതാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വിദ്യാഭ്യാസ ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായി. അഹമ്മദാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലേതായ സ്കൂളിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ സാമഗ്രികള്‍ വാങ്ങിയതെന്ന് പിതാവ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ലാണ് ബില്‍ പങ്കുവെച്ചത്. മകള്‍ ഡിഗ്രിയിലോ ഹൈസ്കൂളിലോ അല്ല, വെറും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നതാണ് ആളുകളെ കൂടുതല്‍ ഞെട്ടിച്ചത്. സീനിയര്‍ കെജി ഫീസുമായി താരതമ്യം ചെയ്യുമ്പോള്‍ സ്കൂള്‍ ഫീസ് ഏകദേശം 35 ശതമാനം വര്‍ധിച്ചുവെന്നും, വിപണിയില്‍ കുറച്ചുചെലവില്‍ ലഭിക്കുന്ന നോട്ട്ബുക്കുകള്‍ പോലും സ്കൂളില്‍ നിന്നുതന്നെ വാങ്ങാന്‍ നിര്‍ബന്ധിതരായെന്നും പിതാവ് കുറിച്ചു.
”സ്കൂള്‍ ഫീസ് അടച്ചു, പുസ്തകങ്ങളും നോട്ട്ബുക്കുകളും സ്കൂളില്‍ നിന്നു തന്നെ വാങ്ങണം. വിപണിയില്‍ ഇതെല്ലാം ഡിസ്കൗണ്ടില്‍ ലഭിക്കും. നിങ്ങളും ഇങ്ങനെ ചെയ്യാറുണ്ടോ?” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
ഒരു ഒന്നാം ക്ലാസ് കുട്ടിക്ക് പോലും 4,000 രൂപയിലധികം പുസ്തകങ്ങള്‍ക്ക് മാത്രം ചെലവാകുന്നത് വിദ്യാഭ്യാസം എല്ലാവര്ക്കും പ്രാപ്യമാക്കുന്നതിലെ വലിയ പോരായ്മകളെ ചൂണ്ടിക്കാട്ടുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ലാഭം നേടാന്‍ സ്വകാര്യ സ്കൂളുകള്‍ നടത്തുന്ന പ്രവണതയാണിതെന്നും വിമര്‍ശനമുയര്‍ന്നു.
ചര്‍ച്ചയ്ക്ക് ഇടയില്‍ മറ്റൊരു രക്ഷിതാവ് ബംഗളൂരുയിലെ ഒരു പ്രശസ്ത സ്കൂളില്‍ യുകെജി പ്രവേശനത്തിനായി ചോദിച്ചപ്പോള്‍ 1.62 ലക്ഷം രൂപ ഫീസാണെന്ന് അറിയിച്ചതായും, ഇതില്‍ പ്രവേശന ഫീസ്, വാര്‍ഷിക ഫീസ്, ഗതാഗതം, പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായും കുറിച്ചു. പല സ്കൂളുകളും രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ഉടമസ്ഥതയിലാണെന്നും, അതിനാല്‍ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും മറ്റുചിലര്‍ വിമര്‍ശിച്ചു.
News
എണ്ണവില കുതിക്കുന്നു; ബാരലിന് 80 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്
ഇസ്രായേല്‍-അമേരിക്കന്‍ സംയുക്തസേനകള്‍ ഇറാന് മേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെയാണ് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചത്.
സിംഗപ്പൂര്‍: പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 78.24 ഡോളറില്‍ നിന്ന് 5.38 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 82.37 ഡോളറായി. അതേസമയം വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 4.66 ഡോളര്‍ വര്‍ധിച്ച് 75.33 ഡോളറിലെത്തി. ഏകദേശം ഏഴ് ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇസ്രായേല്‍-അമേരിക്കന്‍ സംയുക്തസേനകള്‍ ഇറാന് മേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെയാണ് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചത്. ഈ നില തുടരുകയാണെങ്കില്‍ ക്രൂഡോയില്‍ വില ഉടന്‍ 90 ഡോളറിലേക്കും അടുത്തയാഴ്ച 100 ഡോളര്‍ പിന്നിടാനും സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക സമ്മര്‍ദമാകും. ആഗോള സമ്പദ്വ്യവസ്ഥയെയും വിലക്കയറ്റം ബാധിക്കാന്‍ സാധ്യതയുണ്ട്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകള്‍ കാരണം നിരവധി കപ്പലുകള്‍ ഈ മാര്‍ഗം ഒഴിവാക്കുന്നു. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും നിയന്ത്രിക്കാന്‍ അത് മതിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
News
ഇറാന് സ്കൂള്‍ ആക്രമണം; 180ഓളം വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
ശനിയാഴ്ച രാവിലെ ക്ലാസ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം
തെഹ്റാന്: ഇറാനിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 180ഓളം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ആദ്യ ദിനത്തിലാണ് ആക്രമണം നടന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്കൂളാണ് ലക്ഷ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച രാവിലെ ക്ലാസ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഭാഗികമായി തകര്‍ന്നു പുക ഉയരുന്ന കെട്ടിടാവശിഷ്ടങ്ങള്‍ ചുറ്റിപ്പറ്റി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയതും അവശിഷ്ടങ്ങള്‍ തെരുവിലുടനീളം ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.
സ്കൂള്‍ കെട്ടിടം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് (IRGC) ബാരക്കിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്തിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇതേ രീതിയിലുള്ള ആക്രമണം അല്പസമയം മുമ്പ് ഗാന്ധി ആശുപത്രിയിലും നടന്നതായും ആരോഗ്യ മന്ത്രാലയം ആരോപിച്ചു.
സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ”സ്വപ്നങ്ങളുമായി പഠിക്കാനെത്തിയ പെണ്‍കുട്ടികളുടെ ജീവിതമാണ് ക്രൂരമായി ഇല്ലാതാക്കപ്പെട്ടത്” എന്ന് നോബല്‍ സമാധാന സമ്മാന ജേതാവായ മലാല യൂസഫ്സായ് പ്രതികരിച്ചു.
അതേസമയം, സിവിലിയന്മാര്ക്ക് ആപത്തുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (USCENTCOM) അറിയിച്ചു.
News
നാളെ ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാല ചടങ്ങുകൾ നാളെ രാവിലെ 9.15ന് ആരംഭിക്കും.
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രം പൊങ്കാല നാളെ നടക്കുന്നതിനാൽ തലസ്ഥാന നഗരിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ച മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും.
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാല ചടങ്ങുകൾ നാളെ രാവിലെ 9.15ന് ആരംഭിക്കും. ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലും പൊങ്കാലയിടുന്നതിനായി കൂടുതൽ സ്ഥലസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവർ ഹരിത ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി നാളെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർ തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഭക്തരുടെ
സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
-
News20 hours agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News19 hours agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News19 hours agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News21 hours ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world21 hours ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News21 hours ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
More2 days ago‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
-
News2 days agoബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം

