Connect with us

india

പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം: ആഗോള എണ്ണവില കുതിച്ചുയരുന്നു; ഇന്ത്യയില്‍ ആശങ്ക ശക്തം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം വര്‍ധിച്ചു.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്‍.എന്‍.ജി (LNG) ശേഖരവും ലഭ്യമാണ്.

എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം

മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ധനവില വര്‍ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കപ്പലുകള്‍ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Continue Reading

india

ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം: മോദി മൗനം വെടിയണം – രാഹുല്‍ ഗാന്ധി

ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രാഈല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ  പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇറാനെതിരായ ഏകപക്ഷീയമായ ആക്രമണങ്ങളെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന നീക്കങ്ങളെയും ഇന്ത്യ ഒരുപോലെ അപലപിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്. അക്രമം അക്രമത്തെയാണ് ജനിപ്പിക്കുന്നത്. ചര്‍ച്ചകളും സംയമനവുമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനുമായി ഇന്ത്യ ധൈര്യസമേതം സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖാംനഈ വധത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്‍ വ്യക്തമാക്കി.

 

Continue Reading

india

ലോകകപ്പ് താരം റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ബംഗാളില്‍ രാഷ്ട്രീയ വിവാദം

സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ലോകകപ്പ് ജേതാവും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്. ഇത് പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്തിടെ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യക്കായി 2023-ലെ അണ്ടര്‍ 19 ടി20 ലോകകപ്പും 2025-ലെ ഐ.സി.സി വനിതാ ലോകകപ്പും നേടിയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് റിച്ച ഘോഷ്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താരം.

സിലിഗുരിയിലെ 19-ാം വാര്‍ഡില്‍ ജനിച്ചു വളര്‍ന്ന അന്താരാഷ്ട്ര താരത്തിന്റെ പൗരത്വവും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ആവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നെന്നും പേര് ഒഴിവാക്കപ്പെട്ടതില്‍ അമ്പരപ്പുണ്ടെന്നും റിച്ചയുടെ പിതാവ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാളിന്റെ അഭിമാനമായ താരത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് സിലിഗുരി മേയര്‍ ഗൗതം ദേബ് വിമര്‍ശിച്ചു.’രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ലോകകപ്പ് ഹീറോയ്ക്ക് സ്വന്തം നാട്ടില്‍ പൗരത്വം തെളിയിക്കേണ്ടി വരുന്നത് അസംബന്ധമാണ്.’ – തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

Continue Reading

Trending