Connect with us

kerala

ഹജ് ക്യാംപ് തുടങ്ങി; കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ, ആദ്യ വിമാനം വ്യാഴാഴ്ച

Published

on

കോഴിക്കോട്:  സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ് ക്യാംപിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മേയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെടുക.

വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലും രണ്ടാമത്തെ വിമാനത്തിലും 74 പുരുഷന്മാരും 69 സ്ത്രീകളുമാണ് യാത്രയാവുന്നത്. വെള്ളിയാഴ്ചയിലെ രണ്ട് വിമാനങ്ങളിലും ശനിയാഴ്ചയിലെ ആദ്യ വിമാനത്തിലും വനിതാ തീർഥാടകർ  മാത്രമാണ് യാത്രയാവുക. ഉദ്ഘാടന ചടങ്ങിൽ എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, നിയുക്ത എംഎൽഎ മാരായ ടി.പി. അഷ്‌റഫലി, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ യു.കെ.മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, മുനിസിപ്പൽ കൗൺസിലർ സക്കീന, ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ പി.മൊയ്തീൻ കുട്ടി, ഹജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാൻ ഇണ്ണി, മുഹമ്മദ് റാഫി, ഷംസുദ്ധീൻ അരിഞ്ചിറ, ആകാശ എയർ പ്രതിനിധി റിഷി കുമാർ, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ പ്രതിനിധി സാക്കിർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.

ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം  കൊണ്ടോട്ടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.പി. അഷ്‌റഫലി നിർവഹിച്ചു. ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ അഷ്കർ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. പ്രാർഥനയ്ക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നൽകി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ ബുധനാഴ്ച രാവിലെ ഒൻപതിന് ക്യാംപിൽ റിപ്പോർട്ട് ചെയ്തു. ആദ്യ സംഘത്തെ ഹജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

∙ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിൽ

Advertisement

തീർഥാടകർ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിലാണ്. ഇവിടെ ലഗേജ് കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസിൽ തീർഥാടകരെ ഹജ് ക്യാംപിൽ എത്തിക്കും. തീർഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാർഥന, പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ് ഹൗസിലും വിമാനത്താവളത്തിലുമായി ഒരുക്കിയിട്ടുണ്ട്. ഹജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്. തീർഥാടകർക്ക് യാത്രാ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചുമതലകൾ നിർവഹിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലെ 20 ഉദ്യോഗസ്ഥരെ ഹജ് സെൽ അംഗങ്ങളായി നിയമിച്ചു. തൃശൂർ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മൊയ്തീൻ കുട്ടിയാണ് ഹജ് സെൽ ഓഫിസർ  ചുമതല വഹിക്കുന്നത്.

ഇത്തവണ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ആകെ  13,194 തീർഥാടകരാണ് ഹജിനു പുറപ്പെടുന്നത്. ഇതിൽ 4,326 പുരുഷൻമാരും 8,868 സ്ത്രീകളും ഉൾപ്പെടുന്നു. കരിപ്പൂർ വഴി 969 പേർ, കൊച്ചിയിൽ നിന്ന് 7,931, കണ്ണൂരിൽ നിന്ന് 4,270 എന്നിങ്ങനെയാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്ന തീർഥാടകരുടെ കണക്കുകൾ. കൂടാതെ ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 657 തീർഥാടകരും കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആകെ 13,851 തീർഥാടകരാണ് കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്നത്. സംസ്ഥാനത്തു നിന്നുള്ള 28 പേർ കേരളത്തിന് പുറത്തുള്ള എംബാർക്കേഷൻ വഴിയും യാത്രയാകുന്നുണ്ട്. കരിപ്പൂരിൽ നിന്നുളള അവസാന ഹജ് വിമാനം ഞായറാഴ്ച പുലർച്ചെ 2.20 നാണ്.

∙ ഹജ് ഷിഫ കിറ്റ് വിതരണം ആരംഭിച്ചു

കരിപ്പൂരിൽ ഹജ് ക്യാംപിന്റെ ഭാഗമായി നടക്കുന്ന സൗജന്യ ഹോമിയോപ്പതിക് മെഡിക്കൽ ക്യാംപും ഷിഫ കിറ്റ് വിതരണവും ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ക്യാംപിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാംപിൽ പനി, ജലദോഷം, ചുമ,  ശരീര വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള  മരുന്നുകൾ  അടങ്ങിയ ഹജ് ഷിഫ കിറ്റ് ഇത്തവണ എല്ലാ ഹാജിമാർക്കും നൽകും.  നാഷനൽ ആയുഷ് മിഷനുമായി സഹകരിച്ചാണ് മലപ്പുറം ജില്ലാ ഹോമിയോപ്പതി വകുപ്പ് ക്യാംപ് നടത്തുന്നത്. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. പി. സുമേഷ്, ജില്ലാ കൺവീനർ ഡോ. സാദിഖ് എന്നിവരാണ് മെഡിക്കൽ ക്യാംപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisement

EDUCATION

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

85.20 മാണ് വിജയശതമാനം

Published

on

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 3.19 ശതമാനമാണ് കുറവുണ്ടായത്.

അതേസമയം കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. പ്രയാഗ് രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 72.43 ശതമാനമാണ് ഇവിടത്തെ വിജയം.

cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ഇന്റര്‍നെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവര്‍ക്കായി ഐ.വി.ആര്‍.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിജയശതമാനം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളേക്കാള്‍ 6.73 ശതമാനം അധികം വിജയശതമാനവുമായി പെണ്‍കുട്ടികള്‍ മുന്നേറി. 88.86 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 82.13 ശതമാനമാണ് ആണ്‍കുട്ടിക?ളുടെ വിജയം.

Advertisement

18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10വരെയാണ് പരീക്ഷ നടന്നത്.

 

Continue Reading

GULF

ഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്

Published

on

അബുദാബി: ഫോർബ്സ് മിഡിൽ ഈസ്റ്റ് യുഎഇയിലെ അതിസമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. 110 ബില്യൺ ഡോളറാണ് ആസ്തി.

റഷ്യൻ (3), യുകെ (2), കാനഡ (2), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. റീട്ടെയ്ൽ, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് റാങ്കിങ്ങ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. business

 

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്.

Advertisement

ഗൗതം ആദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ബില്യൺ ഡോളർ) പട്ടികയിൽ രണ്ടാമത്. എനർജി കമ്പനിയായ SUEK സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് (20.4 ബില്യൺ ഡോളർ) മൂന്നാമത്. 41 വയസ് പ്രായമുള്ള നാലും അഞ്ചും സ്ഥാനത്തുള്ള ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവും ഫിൻടെക് കമ്പനിയായ റിവൊലുട് സ്ഥാപകൻ നിക് സ്റ്റോറോൻസ്കിയുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നർ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൺ ഡോളറാണ് അദേഹത്തിന്റെ ആസ്തി. പട്ടികയിൽ ആറാം സ്ഥാനത്താണ്.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി ( 5.6 ബില്യൺ ഡോളർ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള ( 4.2 ബില്യൺ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ ( 3.9 ബില്യൺ ഡോളർ ), ബുർജീൽ ഹോൾഡജിങ്ങ്സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്.

ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽ നിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി.

Advertisement
Continue Reading

kerala

‘ആ ഫോട്ടോ വ്യാജം’; സാദിഖലി തങ്ങൾക്ക് എതിരായി പ്രചരിച്ച ഫോട്ടോ കൃത്രിമമായി നിർമിച്ചതെന്ന് പോലീസ് കണ്ടെത്തൽ. പിന്നിൽ പണം തട്ടാനുള്ള ആസൂത്രണം

Published

on

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്. പ്രചരിപ്പിച്ചത് സാദിഖലി തങ്ങളുടെ വ്യാജചിത്രമെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരിയുണ്ടെന്നത് പ്രതി മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും, ആസൂത്രണത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പൊലീസ് പറയുന്നു. 17 കാരിയുടെ പരാതിയുണ്ടെന്ന മുഹമ്മദ് റോഷന്റെ വാദം അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുണ്ടെന്നത് മുഹമ്മദ് റോഷന്റെ തിരക്കഥയെന്നും പൊലീസ് വ്യക്തമാക്കി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ആസൂത്രിത കെട്ടുകഥ തയ്യാറാക്കിയതില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കാപ്പ ചുമത്തിയ മുഹമ്മദ് റോഷനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. Shan shanu എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരായ പ്രചാരണം.  കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ മുസ്ലീം ലീഗിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ shan shanu എന്ന ഫേസ്ബുക്ക് അക്കൗണ്ട് അപ്രതീക്ഷ്യമായിരുന്നു.

Continue Reading

Trending