Connect with us

GULF

ശിക്ഷ കാലാവധി അടുത്തയാഴ്ച്ച പൂർത്തിയാകും റഹീം മോചനം വൈകാതെയെന്ന് റിയാദ് സഹായ സമിതി

Published

on

മുറാസിൽ

റിയാദ് : സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

സഊദി കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ചയോടെ പൂർത്തിയാകും. പിന്നീട് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും.
അതോടെ സഊദി അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും .

ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ്( വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസ്സി തയ്യാറാക്കിയാതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

Advertisement

ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും സഹായസമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. തുടർന്ന് യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ലോക മലയാളികൾ കൈകോർത്ത മഹാ ദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും, തുടക്കം മുതൽ അവസാന ഘട്ടം വരെ ദൗത്യത്തിൽ ചേർന്ന് നിന്ന അസംഖ്യം മനുഷ്യ സ്നേഹികളോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണെന്നും നിയമ സഹായ സമിതി മുഖ്യരക്ഷധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

റിയാദ് സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി.

നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധനം ഒരുക്കുമെന്ന് ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.

Advertisement

വൈസ് ചെയർമാൻ മുനീബ് പാഴൂർ,കോർകമ്മറ്റി കോഡിനേറ്റർ നാസർ കാരന്തൂർ, കോഡിനേറ്റർ ഹർഷദ് ഫറോക്ക്, ഷകീബ് കൊളക്കാടൻ, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീൻ സഹീർ, നവാസ് വെള്ളിമാട്കുന്ന്,മൊയ്‌തീൻ കോയ കല്ലമ്പാറ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുഹമ്മദ് നജാത്തി, ഷമീം മുക്കം നൗഫൽ പാലക്കാടൻ എന്നീ സമിതി അംഗങ്ങൾ ഫറോക്കിലെ സഹായ ട്രസ്റ്റുമായുള്ള ഓൺലൈൻ യോഗം ഉടൻ ചേരുമെന്നും സഹായ സമിതി അറിയിച്ചു.

GULF

പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുത് നിയമം ലംഘിച്ചാല്‍ 1,000 റിയാല്‍ പിഴ

Published

on

മസ്‌കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് ഒമാന്‍ എന്‍വയോണ്‍മെന്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 1,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 50 റിയാല്‍ മുതല്‍ പരമാവധി 1,000 റിയാല്‍ വരെയാണ് ഭരണപരമായ പിഴ ശിക്ഷ വിധിക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി പൊതുജനങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും ഓര്‍മിപ്പിച്ചു. പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് മാറണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും എന്‍വയോണ്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

പഴം, പച്ചക്കറി കടകള്‍, പാക്കേജിങ് യൂണിറ്റുകള്‍, പലചരക്ക് കടകള്‍, മിഠായി ഫാക്ടറികള്‍, മധുരപലഹാര കടകള്‍, ഗിഫ്റ്റ് കടകള്‍, ബേക്കറികള്‍, ബ്രെഡ്, പേസ്ട്രി, മിഠായി ഔട്ട്ലെറ്റുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി തുണി ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറണമെന്ന് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരക്കാരില്‍ നിന്ന് 1,000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

Continue Reading

GULF

ഫോർബ്സ്: അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും എം.എ യൂസഫലി

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്

Published

on

അബുദാബി: ഫോർബ്സ് മിഡിൽ ഈസ്റ്റ് യുഎഇയിലെ അതിസമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ മുന്നിൽ. 110 ബില്യൺ ഡോളറാണ് ആസ്തി.

റഷ്യൻ (3), യുകെ (2), കാനഡ (2), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. റീട്ടെയ്ൽ, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് റാങ്കിങ്ങ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. business

 

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരുടെ മാത്രം ആസ്തി 136.3 ബില്യൺ ഡോളറാണ്.

Advertisement

ഗൗതം ആദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ബില്യൺ ഡോളർ) പട്ടികയിൽ രണ്ടാമത്. എനർജി കമ്പനിയായ SUEK സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് (20.4 ബില്യൺ ഡോളർ) മൂന്നാമത്. 41 വയസ് പ്രായമുള്ള നാലും അഞ്ചും സ്ഥാനത്തുള്ള ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവും ഫിൻടെക് കമ്പനിയായ റിവൊലുട് സ്ഥാപകൻ നിക് സ്റ്റോറോൻസ്കിയുമാണ് പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നർ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൺ ഡോളറാണ് അദേഹത്തിന്റെ ആസ്തി. പട്ടികയിൽ ആറാം സ്ഥാനത്താണ്.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി ( 5.6 ബില്യൺ ഡോളർ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള ( 4.2 ബില്യൺ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ ( 3.9 ബില്യൺ ഡോളർ ), ബുർജീൽ ഹോൾഡജിങ്ങ്സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്.

ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽ നിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി. 81 വയസുള്ള ത്രിവേണി ഗ്രൂപ്പ് ചെയർമാൻ ധ്രുവ് സാഹ്നിയാണ് പ്രായം കൂടിയ വ്യക്തി.

Advertisement
Continue Reading

GULF

വാഹനങ്ങള്‍ എത്തിച്ചു ഇത്തിഹാദ് റെയില്‍ 

ചരക്ക് ഗതാഗതത്തില്‍ നാഴികക്കല്ലായി 

Published

on

അബുദാബി: ഇത്തിഹാദ് റെയില്‍ അതിന്റെ ദൗത്യത്തില്‍ പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുകയാണ്. ചരക്ക്  വണ്ടികളാണ് നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഫുജൈറ തുറമുഖത്തുനിന്നും നിസ്സാന്‍ കാറുകള്‍ അബുദാബിയി ല്‍ എത്തിച്ചാണ് ഇത്തിഹാദ് റെയില്‍ രാജ്യത്തിന്റെ ചരക്ക് നീക്കല്‍ രംഗത്ത് പുതിയ അധ്യായം കുറിച്ചിരിക്കുന്നത്.   അല്‍മസൂദ് ഓട്ടോമൊബൈല്‍സിനുവേണ്ടിയാണ് പുതിയ വാഹനങ്ങള്‍ ഇത്തിഹാദ് റെയില്‍വെയിലൂടെ അബുദാബിയിലെത്തിച്ചത്. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്.
ഫുജൈറയിലെ കിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ നിന്ന് അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ  ക്കാണ് നിസ്സാന്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റി അയച്ചത്. അബുദാബി, അല്‍ ഐന്‍, അല്‍ദഫ്ര മേഖല എന്നിവിടങ്ങളി ലെ നിസ്സാന്‍, ഇന്‍ഫിനിറ്റി, റെനോ എന്നിവയുടെ അംഗീകൃത വിതരണക്കാരായ അല്‍ മസൂദ് ഓട്ടോമൊബൈല്‍സ്, ഇത്തിഹാദ് റെയില്‍ ഫ്രൈറ്റുമായി സഹകരിച്ചാണ് വാഹനങ്ങള്‍ എത്തിച്ചത്.
രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രതിരോധശേഷിയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനാണ് യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ് സിഇഒ ഒമര്‍ അല്‍സെ ബെയ് വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള ബിസിനസുകള്‍ക്ക് റെയിലില്‍ നിന്ന് പ്രയോജനം നേടാന്‍ പ്രാപ്തമാക്കുന്ന തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Continue Reading

Trending