kerala
സത്യപ്രതിജ്ഞ ചടങ്ങിലും വ്യത്യസ്തനായി ചാണ്ടി ഉമ്മന്‍; എത്തിയത് സൈക്കിളില്‍, ഷര്‍ട്ടില്‍ പിതാവിന്റെ ചിത്രം
കഴിഞ്ഞതവണ നടന്നാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞക്കെത്തിയത്
നിയമസഭയില്‍ ആദ്യ സമ്മേളനത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനായി ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് സൈക്കിളിലെത്തി ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മനൊപ്പം നിരവധി പ്രവര്‍ത്തകരും അണിനിരന്നു. അദ്ദേഹം ധരിച്ച ഷര്‍ട്ടില്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ‘സത്യപ്രതിജ്ഞയുടെ ദിവസം സൈക്കിളില്‍ വരാനുള്ള തീരുമാനം എടുത്തിരുന്നു. ഞാന്‍ സൈക്കിളില്‍ പ്രചാരണം നടത്തിയാണ് തെരഞ്ഞെടുപ്പ് ജയിച്ചത്. സത്യപ്രതിജ്ഞക്ക് സൈക്കിളില്‍ എത്തിയതില്‍ യാതൊരു അസ്വാഭാവികതയുമില്ല. ചിലപ്പോള്‍ വരുന്ന ദിവസങ്ങളിലും അങ്ങനെയാകാം. നമുക്കറിയില്ല. സൈക്കിളില്‍ ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പ്രാക്ടിക്കല്‍ ആകുമോയെന്ന് അറിയത്തില്ല’ -സൈക്കിള്‍ യാത്രയെക്കുറിച്ച് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കഴിഞ്ഞതവണ നടന്നാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞക്കെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത പുലര്‍ത്തി ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. ഇത് വഴി 79 ലക്ഷം ലാഭിക്കാനായെന്നും ഇത് ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രചാരണത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപയെ ചെലവാക്കിയിട്ടുള്ളുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന്റെ കലണ്ടര്‍ നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
നിയമസഭാ സ്പീക്കറെ നിയോഗിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നാളെ രാവിലെ ഒമ്പത് മണിക്കാണ് നടക്കുക. ഇതിനുശേഷം 23 മുതല്‍ 28 വരെ സഭ ചേരുന്നില്ല. 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സഭയില്‍ നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ നടക്കും. ദൈനംദിന കാര്യക്രമത്തിലുണ്ടാകാവുന്ന മാറ്റങ്ങള്‍ക്ക് കലണ്ടര്‍ വിധേയമാണെന്ന് നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ഷാജി സി. ബേബി അറിയിച്ചു.
kerala
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വാക്കുപാലിച്ച് യുഡിഎഫ്
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പറഞ്ഞ വാക്ക് പാലിച്ച് വിഡി സതീശന് സര്‍ക്കാര്‍. ആശാ വര്‍ക്കമാരുടെ വേതനവര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയത്.
ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് ഇതിനുമുന്‍പ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 രൂപ വര്‍ധിപ്പിക്കും.
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയര്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ സണ്ണി ജോസഫ്, കെ. മുരളീധരന്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, അനില്‍ കുമാര്‍, എന്‍. ഷംസുദ്ദീന്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
kerala
മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു. നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫീസ്. ഇതേ ബ്ലോക്കിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്.
ബ്ലോക്കിലെ രണ്ടാംനിലയിലാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. നേരത്തെ മന്ത്രിമാര്‍ ആയിരുന്ന മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് ആവശ്യപ്പെട്ടത്. ആദ്യത്തെ മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് , കെ മുരളീധരന് , മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍ എ.പി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്, പി.സി വിഷ്ണുനാഥ്, റോജി എം.ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം ഷാജി, പി.കെ ബഷീര്‍ , വി.ഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് യഥാക്രമം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ഗവര്‍ണറുടെ ചായസല്‍ക്കാരത്തിലും പങ്കെടുത്തു.
-
kerala3 days agoജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വാക്കുപാലിച്ച് യുഡിഎഫ്
-
kerala3 days agoസത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി; മുഖ്യമന്ത്രി ഉള്‍പ്പടെ 21 അംഗ മന്ത്രിസഭ അധികാരമേറ്റു
-
News3 days agoജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ആശമാര്‍ക്ക് നല്കിയ വാക്കുപാലിച്ചു; ആദ്യ മന്ത്രിസഭയ്ക്ക് പിന്നാലെ വി ഡിയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍
-
kerala3 days agoമുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു
-
kerala3 days agoമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി
-
main stories2 days agoഹൃദയം കൊണ്ടൊരു അധികാരാരോഹണം
-
Health2 days agoവെറുമൊരു ‘ഉദരരോഗമല്ല’; ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്
-
News2 days agoഇതാ, പഞ്ചമന്ത്രിമാരുടെ ചരിത്ര ചുവടുകൾ

