local
പി.എം.എ സമീര്‍ എം.എല്‍.എയുടെ ഭാര്യമാതാവ് ഹഫ്സ മരണപ്പെട്ടു
ചേളാരി: പി.എം.എ സമീർ എം.എൽ.എയുടെ ഭാര്യമാതാവും ചേളാരി സ്വദേശി കോലാക്കൽ മൂസക്കോയയുടെ ഭാര്യയുമായ ഹഫ്‌സ വയലിലകത്ത് (68) കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ചേളാരിയിലെ പഴയ ആഴ്ചച്ചന്തയ്ക്ക് സമീപമാണ് പരേതയുടെ വസതി.
മക്കൾ: നവാബ് ജാൻ, നബീൽ, നജ്‌വ, നഭ. മരുമക്കൾ: പി.എം.എ സമീർ എം.എൽ.എ (ചന്ദ്രിക ഫിനാൻസ് ഡയറക്ടർ), ജസീൽ കൊടുവള്ളി. സഹോദരങ്ങൾ: മുഹമ്മദ്, വി.എ ലത്തീഫ് (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഷ്റഫ് അലി, ലൈല.
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി (2026 മെയ് 29, വെള്ളി) 7:45 മണിക്ക് പടിക്കൽ ടൗൺ ജുമാമസ്ജിദിൽ നടക്കും. തുടർന്ന് മയ്യത്ത് ഖബറിസ്ഥാനിൽ മറവ് ചെയ്യും.
local
കേരളത്തിൽ ആളിപടർന്ന അതിശക്തമായ കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ച്
സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്.
കേരളത്തിൽ ആളിപടർന്ന അതിശക്തമായ
കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ചായിരുന്നു
സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്
സംസ്ഥാനത്തും പ്രത്യാകിച്ച് കോഴിക്കോട് ജില്ലയിലും നമ്മുടെ നാടിനെ കീറി മുറിക്കുന്ന അശാസ്ത്രീയമായ ഈ പദ്ധതിക്കെതിരെ ശക്തമായ ഇടപെടലുകൾക്കും സമരത്തിനും നേതൃത്വം കൊടുത്ത സമര നായകനായിരുന്നു മുസ്‌ലിംലീഗ് ജില്ലാ ജനറൽ സിക്രട്ടറികൂടിയായ ടി ടി ഇസ്മായിൽ സാഹിബ്
കിടപ്പാടം നഷ്ട്ടമാവുന്ന നിരവധി കുടുംബങ്ങൾക്കും നാടിനും ടി.ടി ഇസ്മായിൽ സാഹിബ് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു
UDF അധികാരത്തിൽ വന്ന് ആദ്യമായി എടുത്ത തിരുമാനമാണ് കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തത്,ജനകിയ സമരത്തിനും ജനങ്ങൾക്കും UDF തന്ന വലിയ അംഗീകാരമാണ് ഇത്
നാരങ്ങോളി കുളത്ത് UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചും സമര നായകൻ ടി.ടി ഇസ്മായിൽ സാഹിബിന് നൽകിയ സ്വീകരണവും
-പി.കെ മുഹമ്മദലി
മെംബർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
local
ഉത്തരമേഖല സംഗമംശ്രദേയമായി
ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് :മാനവികതക്കൊരു ഇശൽ സ്പർശം എന്ന തലക്കെട്ടിൽ കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലാ ഭാരവാഹികൾ ചാപ്റ്റർ പ്രസിഡന്റ് സിക്രട്ടറി ട്രഷറർ എന്നിവരെ പങ്കെടുപ്പിച്ചു. ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി ഓർഗനൈസിങ് സിക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.രാജീവൻ ചാലോടൻ രാധാകൃഷ്ണൻ പൂവത്തിങ്ങൽ, മുഹമ്മദലി മാസ്റ്റർ കാസർഗോഡ്, എം കെ അഷ്‌റഫ്, ടി അഷ്‌റഫ്, പി വി ഹസീബ് റഹ്മാൻ അബ്ദുല്ല പടന്ന, നാസർ മങ്ങാട്, സലാം നീലിക്കണ്ടി, അബ്ദുള്ള മുട്ടിൽ, പി ടി സലാം കരിങ്കല്ലത്താണി,
ബാലകൃഷ്ണൻ ചലവറ, കെ കെ റഫീഖ് അബ്ദുറഹിമാൻ കള്ളിതൊടി പ്രസംഗിച്ചു. ഇശ്റത്‌സബ, മുക്കം സാജിത, ഹഫ്‌സത് തിരൂർ, യുസഫ് കട്ടതടക്ക , ഇസ്ഹാഖ് കുരിക്കൾ ഗാനങ്ങൾ ആലപിച്ചു പരിപാടിയിൽ ഹമീദ് കോട്ടോപ്പാടം നന്ദി പറഞ്ഞു.
local
സൗജന്യ മെഡിക്കൽ ക്യാമ്പ്
കണ്ണ് പരിശോധന ,രക്തത്തിലെ ക്രിയാറ്റിൻ , ഷുഗർ,പ്രഷർ എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി പരിശോധന നടത്തിയത്.
കൊണ്ടോട്ടി: തുറക്കൽ ജി എൽ പി സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കൊണ്ടോട്ടി ജനതാ ഐ കെയർ ആൻ്റ് ഡയഗനോസ്റ്റികിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
കണ്ണ് പരിശോധന ,രക്തത്തിലെ ക്രിയാറ്റിൻ , ഷുഗർ,പ്രഷർ എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി പരിശോധന നടത്തിയത്. വാൽപാറ ദുരന്തത്തിൽ മരണപ്പെട്ട അധ്യാപകർക്കും കുടുംബാങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി
മുൻസിപ്പാലിറ്റി നാലാം വാർഡ് കൗൺസിലർ പി.പി നൗഷിദ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് റസാഖ് പാണ്ടിക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി. പി. എ ഖയ്യൂം എസ് എം .എസി.ചെയർമാൻ ഷാജു മാസ്റ്റർ , ഹബീബ് മാസ്റ്റർ,സുരേഷ് മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ എരഞ്ഞിക്കൽ മാനുട്ടി ,ടി പി അസ്ലം , ടി പി അഫ്സൽ ബാബു,പള്ളത്തിൽ അഷ്റഫ് , മധുസൂദനൻ മാസ്റ്റർ , മാട്ടറ ആമിന ,മുതാംസ് ടീച്ചർ പ്രസംഗിച്ചു.
-
News3 days agoപ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
-
News3 days agoഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം
-
News3 days agoപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, മുൻവർഷത്തേക്കാൾ നേരിയ വർധന
-
Film3 days ago‘റിവ്യൂ ബോംബിങ്ങിനെതിരെ’ കടുത്ത നടപടിയുമായി ഫിലിം ചേംബര്‍; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കും
-
GULF3 days agoഅബ്ദുറഹിമിന്റെ എക്സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി
-
kerala13 hours agoഹാപ്പിലാന്‍ഡ് അമ്യൂസ്മെൻ്റ് പാര്‍ക്ക് അപകടം; പരിശോധനയ്ക്ക് നിര്‍ദേശം നല്കി മന്ത്രി ബിന്ദുകൃഷ്ണ
-
kerala6 hours agoസംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala5 hours agoവി.ഡി.എസ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍

