Connect with us

kerala

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ഡെ.സ്പീക്കര്‍ തിരഞ്ഞെടുപ്പ് രാവിലെ ഒമ്പതിന്

ഭരണപക്ഷമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അംഗം അരൂര്‍ എം.എല്‍.എ ഷാനി മോള്‍
ഉസ്മാന്‍

Published

on

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുള്ള ഇന്നത്തെ സഭാ നടപടികളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് പ്രധാനം. ഭരണപക്ഷമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അംഗം അരൂര്‍ എം.എല്‍.എ ഷാനി മോള്‍ ഉസ്മാനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പട്ടാമ്പി എം.എല്‍.എയും സി.പി.ഐ അംഗവുമായ മുഹമ്മദ് മുഹ്‌സിനുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ. രാജന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് മുഹമ്മദ് മുഹ്‌സിന്‍ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സഭയില്‍ യു.ഡി.എഫിന് 102 എം.എല്‍.എമാരുടെ വ്യക്തമായ പിന്തുണയുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപം എം.വിന്‍സെന്റ്‌റ് സഭയില്‍ അവതരിപ്പിക്കും. ഇതിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും നാളെയും മറ്റന്നാളുമായി സഭയില്‍ നടക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19നായിരിക്കും അവതരിപ്പിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന്‍ ആണ് മരിച്ചത്. മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാന്‍സ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

 

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്‌റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്.

Published

on

കണ്ണൂര് മുന് എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്സിയായ സിബിഐക്ക് വിടാന് സംസ്ഥാന സര്ക്കാര് തീരു മാനം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സര്ക്കാര് ഉടന് പുറപ്പെടുവിക്കും. നവീന് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ്‌റെ നേതൃത്വത്തിലുള്ള പുതിയ സര്ക്കാര് ഈ നിര്ണായക തീരുമാനമെടുത്തത്. വി.ഡി. സതീശന് സര്ക്കാര് അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാകും ഇത്.
കേസില് ലോക്കല് പോലീസ് കുറ്റപത്രം സമര്പ്പിച്ചിരുന്നെങ്കിലും അതില് ഗുരുതരമായ പഴുതുകളുണ്ടെന്ന് കാണിച്ച് നവീന് ബാബുവിന്റെ ഭാര്യ അഡീഷണല് ജില്ലാ സെഷന്സ് കോടതിയെ സമീപിച്ചിരുന്നു. തുടര്ന്ന് കോടതി കേസില് തുടരന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം മനഃപൂര്വ്വം വിട്ടുകളഞ്ഞ നിര്ണായക ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ വീണ്ടും ശേഖരിക്കാന് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും കുടുംബം വാദിച്ചിരുന്നു. മുന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേസിലെ ഏക പ്രതിയുമായ പി.പി. ദിവ്യയുടെ ഫോണ് കോള് റെക്കോര്ഡുകള് ഉള്പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാതിരുന്നത് ഗൂഢാലോചന മറച്ചുവെക്കാനാണെന്ന വാദം കോടതി വിലയ്‌ക്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ നേരില് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
2024 ഒക്ടോബര് 15-നാണ് കണ്ണൂര് പള്ളിക്കുന്നിലെ ക്വാര്ട്ടേഴ്സില് നവീന് ബാബുവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
Continue Reading

kerala

കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Published

on

കഴിഞ്ഞ സര്ക്കാര് അഴിമതിയും കൊള്ളയും നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല് അഴിമതി നടത്തുന്നവരെ രക്ഷിക്കാന് പുതിയ സര്ക്കാര് അനുവദിക്കില്ലെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നില് കൊണ്ടുവന്ന് കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള എന്.ജി.ഒ അസോസിയേഷന്റെ 51-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്ഷമായി അനാവശ്യമായ ചെലവുകളും അനാവശ്യമായ കടമെടുപ്പും നടന്നെന്നും എന്നാല് ഇതിന്റെ പേരില് ജീവനക്കാരുടെ ആനുകൂല്യങ്ങള് മാറ്റിവെക്കേണ്ടതാണെന്ന നിലപാട് പുതിയ സര്ക്കാരിനില്ലെന്നും അദ്ദേഹം ഉറപ്പുനല്കി.
അതേസമയം സി.പി.എം പ്രവര്ത്തകരെ അഴിച്ചുവിട്ട് പൊലീസിന് നേരെ അക്രമം നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി വിമര്ശിച്ചു. ഇ.ഡി ഉദ്യോഗസ്ഥര് എത്തിയ വാഹനങ്ങള് അടിച്ചുതകര്ത്ത സംഭവം തികച്ചും ദൗര്ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം പോയതിന്റെ വിഷമം അക്രമം കാട്ടിയല്ല തീര്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Continue Reading

Trending