Connect with us

india

യുപിയില്‍ ദൈവത്തിന് ‘ഹെല്‍ത്ത് ചെക്കപ്പ് നടത്തി ഡോക്ടര്‍മാര്‍; പ്രതിഷ്ഠയെ സ്റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ ദൈവത്തിന് ആരോഗ്യപരിശോധന (ഹെല്‍ത്ത് ചെക്കപ്പ്) നടത്തി ഡോക്ടര്‍മാര്‍. പത്തോളം വരുന്ന പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ സംഘമാണ് ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്ക്ക് മേല്‍ സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വെച്ച് പരിശോധന നടത്തിയത്.

സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ പ്രതിഷ്ഠയെ മാറിമാറി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള പരമ്പരാഗതമായ ഒരു ആചാരത്തിന്റെ ഭാഗമാണിതെന്നാണ് ക്ഷേത്ര അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ പ്രത്യേക ആചാരമനുസരിച്ച് ഭഗവാന് ‘അസുഖം ബാധിക്കുന്ന’ സമയമാണിതെന്നും, അതുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘം നേരിട്ടെത്തി പരിശോധന നടത്തിയതെന്നുമാണ് ക്ഷേത്രത്തിന്റെ വാദം.

അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണോ ഇത്തരം നടപടികള്‍ എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എങ്കിലും പരമ്പരാഗതമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന നിലപാടില്‍ തന്നെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജീവന്‍ വിലപ്പെട്ടത്! സോനം വാങ്ചുക്കിനെ ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കണം; കേന്ദ്രത്തിന് നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി

വാങ്ചുക്കിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

Published

on

നീറ്റ് പ്രവേശന പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന പ്രമുഖ വിദ്യാഭ്യാസ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വാങ്ചുക്കിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

59-കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. ഏതൊരു പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും അത് രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി വ്യക്തമാക്കി.

സമരത്തെ തുടര്‍ന്ന് വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതായും ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യനില പരിശോധനകളുമായി ബന്ധപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി വിശദീകരണം തേടി. നിലവില്‍ ദിവസേന ആരോഗ്യ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും, ചിലപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും മറ്റു ചിലപ്പോള്‍ സ്വകാര്യ ഡോക്ടര്‍മാരുമാണ് പരിശോധനയ്ക്ക് എത്തുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ്, വാങ്ചുക്കിന്റെ ആരോഗ്യനില സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ തന്നെ ദിവസേന പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. വാങ്ചുക്കിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ ഇടപെടലുകളും ഉറപ്പാക്കണം. ‘ജീവന്‍ അതീവ വിലപ്പെട്ടതാണ്’ എന്ന് നിരീക്ഷിച്ച കോടതി, സമരം തുടരാനുള്ള അദ്ദേഹത്തിന്റെ അവകാശം മാനിക്കുമ്പോഴും ആരോഗ്യപരിപാലനത്തില്‍ യാതൊരു വിധ വീഴ്ചയും ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോഗ്യനില മോശമായെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരസമരം തുടരുന്നത്.

 

Continue Reading

india

പാസ്സ്‌പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്

Published

on

ന്യഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ട്രാവല്‍സിന് നല്‍കിയ കരാര്‍ ഡല്‍ഹി ഹൈകോടതി റദ്ദ് ചെയ്തു. നിലവിലെ സേവന ദാതാവായ ബിഎല്‍എസിന് തുടരാനാണ് ഹൈകോടതി അനുമതി നല്‍കിയിട്ടുള്ളത്. വൈകാതെ പുതിയ ടെണ്ടര്‍ വിളിക്കാന്‍ ഹൈകോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നീണ്ട 15 വര്‍ഷക്കാലം യുഎഇയിലെ ഇന്ത്യന്‍ എംബസ്സി പാസ്സപോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ചെയ്തിരുന്ന ബിഎല്‍എസ് കമ്പനിക്ക് പകരമായാണ് കഴിഞ്ഞമാസം പുതിയ ടെണ്ടറിലൂടെ അല്‍ഹിന്ദിനെ ഇന്ത്യന്‍ എംബസ്സി തെരഞ്ഞെടുത്തത്. ഏറ്റവും ചുരുങ്ങിയ നിരക്ക് ഈടാക്കുന്ന ടെണ്ടര്‍ എന്ന നിലയിലാണ് അല്‍ഹിന്ദിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിഎല്‍എസ് ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പ്രസ്ഥാവിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യന്‍ എംബസ്സി നേരിട്ട് സേവനം നല്‍കി വരികയായിരുന്നു. അല്‍ഹിന്ദ് തങ്ങളുടെ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബൈയിലും വിപുലമായ സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതിനിടെയാണ് കോടതിയെ സമീപിക്കലും തുടര്‍ന്നുള്ള വിധിയും ഉണ്ടായിട്ടുള്ളത്.

Continue Reading

india

ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 14 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ മുസ്‌ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും

കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Published

on

മധ്യപ്രദേശില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച വനിതാ ജഡ്ജിക്കെതിരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി പ്രസ്താവത്തിന് പിന്നാലെ ജഡ്ജിയുടെ മതപരമായ വ്യക്തിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ആരംഭിച്ചത്.
നര്‍മ്മദാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസ്സും ഖാനെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ചിലരുടെയും ഹിന്ദുത്വവാദികളുടെയും ഭീഷണിക്കും വിദ്വേഷ പ്രചാരണത്തിനും ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് 50-കാരനായ നസീര്‍ അഹമ്മദിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഗോരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ നസീര്‍ അഹമ്മദ് കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കേസിലെ തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.

വിധിക്ക് പിന്നാലെ ജഡ്ജി തബസ്സും ഖാനെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവിധ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Continue Reading

Trending