Connect with us

kerala

ഏറുപടക്കം: വഴി അടയുന്നു

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തില്‍ അവസാന പിടിവള്ളിയും പൊലീസിനെ കൈവിട്ടു.

Published

on

തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തില്‍ അവസാന പിടിവള്ളിയും പൊലീസിനെ കൈവിട്ടു. പ്രതിയെ കുറിച്ച് എന്തെങ്കിലുമൊരു സൂചന ലഭിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതാണ് ഇപ്പോള്‍ സി ഡാക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

സി.സി ടി.വി ദൃശ്യങ്ങളില്‍ ഒന്നും കണ്ടെത്താനാകുന്നില്ലെന്നാണ് സി ഡാക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സി ഡാക്കിന് കഴിയുമെന്നും അതിലൂടെ പ്രതിയിലേക്ക് എത്തിച്ചേരാനാകുമെന്നുമാണ് പൊലീസ് കരുതിയത്.സ്‌ഫോടകവസ്തു എറിഞ്ഞത് മെലിഞ്ഞുനീണ്ട ആളാണെന്നും എറിയാനെത്തിയത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണെന്നുമാണ് പൊലീസിന്റെ ഏകദേശ ധാരണ. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ നിഗമനം.

എന്നാല്‍ അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സി.സി.ടി.വി ഹാര്‍ഡ്ഡിസ്‌ക്കുകള്‍ സി.ഡാക്കിനു കൈമാറിയത്. എന്നാല്‍ അവരും ഇപ്പോള്‍ കൈയൊഴിഞ്ഞു. ആക്രമി എത്തിയ സ്‌കൂട്ടറിന്റെ നമ്പരും വ്യക്തിയെയും തിരിച്ചറിയാനാവില്ലെന്ന് സി.ഡാക്ക് അറിയിച്ചു. ഇതോടെ അന്വേഷണം നിലയ്ക്കുന്ന മട്ടാണ്. സംഭവസ്ഥലത്തു കൂടി സഞ്ചരിച്ചവരെ ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും കിട്ടിയിട്ടില്ല. ഫേസ്്ബുക്കില്‍ പോസ്റ്റിട്ട ആളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. അതിലൂടെയും കൂടുതല്‍ തെളിവൊന്നും ലഭിച്ചില്ല. ആക്രമി സഞ്ചരിച്ച വഴിയില്‍ നിന്ന ലോ കോളജ് യൂണിറ്റ് നേതാവിനെ ഉള്‍പെടെ 18 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല. കഴിഞ്ഞ മാസം 30നാണ് രാത്രി 11.20ഓടെ എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരിൽ ബോംബ് നിർമാണത്തിന് പൊലീസ് കൂട്ടുനിൽക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

കൈബോംബ് പൊട്ടിത്തെറിച്ച സംഭവത്തെ പടക്കമെന്ന് വരുത്തിത്തീർക്കുന്നതിലൂടെ പൊലീസിനെ പരിഹാസ്യരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൈബോംബ് പൊട്ടിത്തെറിച്ച സംഭവത്തെ പടക്കമെന്ന് വരുത്തിത്തീർക്കുന്നതിലൂടെ പൊലീസിനെ പരിഹാസ്യരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംസ്ഥാനത്തുടനീളം സി.പി.എം വ്യാപകമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂർ, പാനൂർ മേഖലകളിൽ കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പല സ്ഥലങ്ങളിലും പൊലീസ് നോക്കി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിലും പൊലീസ് പടക്കമാണെന്ന് പറയുന്നതാണ് അത്യന്തം ഗൗരവമുള്ളതെന്ന് സതീശൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരമൊരു സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും അദ്ദേഹം വിമർശിച്ചു.

അക്രമം അവസാനിപ്പിക്കണം, ആയുധങ്ങൾ താഴെ വയ്ക്കണം, ബോംബ് നിർമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. പരസ്യമായി വടിവാളുകളുമായി ആക്രമണവും വെല്ലുവിളിയും നടക്കുകയാണ്. മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ തകർക്കുന്നത്ര ഹീനമായ പ്രതികാര രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അക്രമങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും, കോൺഗ്രസ് പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളികളെയും വി.ഡി. സതീശൻ വിമർശിച്ചു. കേസ് കോടതിയിലായിരിക്കെ വെല്ലുവിളിയുടെ ആവശ്യമില്ലെന്നും, എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടിയുടെ മാനനഷ്ടം പറഞ്ഞ് നോട്ടീസ് അയച്ച കേസ് പിന്നീട് പത്ത് ലക്ഷമായി കുറഞ്ഞതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് ആര്ക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഈ ഇടപാടുകളെക്കുറിച്ചുള്ള എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

വധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Published

on

തലശ്ശേരി: സിപിഎം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലറായ യു. പ്രശാന്തിന് 36 വർഷം തടവ് ശിക്ഷ വിധിച്ചു. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് 1,08,000 രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2007 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് പി. രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

Continue Reading

kerala

പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്

പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി പാട്ടിനെതിരേ സി.പി.എം പരാതി നൽകുന്നതിനെ രൂക്ഷമായി പരിഹസിച്ച് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായ പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. പാരഡിയെ പേടിക്കുന്നത്ര ദുർബലമായ പാർട്ടിയായി സി.പി.എം മാറിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡിയാണെന്നും, ആ കോമഡിയിലേക്കാണ് ഇപ്പോൾ സി.പി.എം എത്തിയിരിക്കുന്നതെന്നും വിഷ്ണുനാഥ് വിമർശിച്ചു. ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയിരുന്നവർ, ഇന്ന് ഒരു പാട്ട് തങ്ങളെ പേടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് ദയനീയവും സഹതാപാർഹവുമാണെന്നും വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് സി.പി.എം ഇതേ വിഷയത്തിൽ പരാതി നൽകുമെന്ന് അറിയിച്ചത്. പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടു.

ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമാക്കിയതായും, പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഭക്തരെ അപമാനിക്കുന്ന പാട്ട് പിൻവലിക്കണമെന്നും, ഗാനം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.

Continue Reading

Trending