ചെങ്കോട്ട മുനിസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരനെ പട്ടാപകൽ വെട്ടിക്കൊന്നു. വിശ്വനാഥപുരം സ്വദേശി രാജേഷിനെയാണ് വെട്ടികൊന്നത്. പ്രതികൾ പൊലീസ് പിടിയിലായി. കഴിഞ്ഞ മാർച്ചിൽ ചെങ്കോട്ട റയിൽവെ സ്റ്റേഷനിലെ ഐആർടിസി കാന്റീനിൽ താൽകാലിക ജീവനക്കാരനായിരുന്ന മന്ത്രമൂർത്തിയെ രാജേഷ് മർദ്ദിച്ചിരുന്നു. തുടർന്ന്...
വല്ലച്ചിറ ഊരകം ഭാഗങ്ങളിലിറങ്ങി 10 ലധികം ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ വണ്ടിയിടിച്ച് ചത്തിരുന്നു. ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റിട്ടുള്ളവർ ചികിത്സ തേടണമെന്ന് ചേർപ്പ് പഞ്ചായത്ത് മുന്നറിയിപ്പ്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ഉമ്മര്‍ കോയ, അബ്ദുല്‍ സലാം എന്നിവര്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂരില്‍ പൊലീസും...
തൃശൂരിലെ മതിലകത്ത് ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ ആണ് നഴ്സായ യുവതി ദന്തഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. കേസെടുത്തതോടെ രാജ്യം വിട്ട...
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്. സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്....
തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്, മകന് മൂന്ന് വയസ്സുകാരന് അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന് സംഭവസ്ഥലത്ത് വെച്ചും മകന്...
പനിക്കേസുകള്‍ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും.പ്രതിദിന കണക്കുകളില്‍ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വര്‍ഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകര്‍ച്ചപ്പനിയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്. 10,060 പരാണ്...
ഗുജറാത്തിൽ ഇൻഡിഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു....
പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് നഴ്സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എം.ഡി.എം.എയെന്ന് പൊലീസ്...
ബഹിരാകാശത്ത് നട്ടുവളർത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വെജ്ജി സൗകര്യത്തിന്റെ ഭാഗമായി വളർത്തിയ സിന്നിയ ചെടിയുടെ ഫോട്ടോയാണ് നാസ പുറത്തുവിട്ടത്. സിന്നിയ പൂവിന് ഓറഞ്ച് ദളങ്ങൾ...