Connect with us

Culture

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ അന്തരിച്ചു

Published

on

കൊടുങ്ങല്ലൂര്‍: കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍(54) അന്തരിച്ചു. റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

പറവൂരില്‍ റോഡരികില്‍ അവശനിലയില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്‍ത്തകര്‍ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ക്യാന്‍സര്‍ ബാധിതനായിരുന്നു ജയചന്ദ്രന്‍.

സഹോദരനെക്കുറിച്ചുള്ള വിവരം ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അറിയിച്ചെങ്കിലും ആദ്യഘട്ടത്തില്‍ സഹോദരനെ കാണാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വിസമ്മതിച്ചു. പിന്നീട് സഹോദരനെ കാണാന്‍ കവി എത്തുകയും ചെയ്തു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആസ്പത്രിയിലും എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരന് സഹായവും നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകനു പരുക്ക്

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

Published

on

തിരുച്ചെന്തൂർ: ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകനു പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് വിനായകന്റെ തോൾ എല്ലിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതമുണ്ടായതായി സ്ഥിരീകരിച്ചത്. ഡോക്ടർമാർ വിനായകനു ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം ഹൗസും ചേർന്ന് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.

 

 

Continue Reading

kerala

മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ട്, വരുന്നില്ലെങ്കിൽ വരേണ്ട: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചതെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ്‌ ചെന്നിത്തലയുമായും തിരുവഞ്ചൂർ രാധാകൃഷ്ണനുമായും വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തിയും ചർച്ച നടത്തി. ഇന്നലെ മാത്രം രണ്ടു തവണ വിളിച്ചുവെന്നും വി.ഡി. സതീശൻ പറ‍ഞ്ഞു.

ഘടക കക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗം ആദ്യപടി ആണ്. എല്ലാ തരത്തിലുള്ള പരിഗണനയും ഉണ്ടാകും. വരാനും വരാതിരിക്കാനും അവർക്ക് അവകാശമുണ്ടെന്നും വരുന്നില്ലെങ്കിൽ വരേണ്ടന്നും വി.ഡി. സതീശൻ പറ‍ഞ്ഞു.

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേർന്നെന്ന് നേരത്തെ സതീശൻ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷമാണ് തീരുമാനം അദ്ദേഹം പറഞ്ഞത്.

Continue Reading

Trending