Connect with us

film

ഫലസ്തീന്‍ സിനിമകള്‍ക്ക് വിലക്ക്: കവിത ചൊല്ലി പ്രതിഷേധവുമായി പ്രകാശ് രാജ്

കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

Published

on

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (BIFFes) നാല് ഫലസ്തീന്‍ സിനിമകള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പിന്നാലെ ഉദ്ഘാടന വേദിയില്‍ ഫലസ്തീന്‍ കവിത ചൊല്ലിയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കലാമേളകളെ രാഷ്ട്രീയ താല്പര്യങ്ങള്‍ ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ പങ്കുവെക്കാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രകാശ് പറഞ്ഞു.

നാല് ഫലസ്തീന്‍ ചിത്രങ്ങള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’

Published

on

ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് തുടര്‍ന്ന് ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായി എത്തിയ ചിത്രം റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോള്‍ നേടിയത് 25 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ്സ്. ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയം ആയാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്. ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണം നേടിയ ചിത്രം, കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ്.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം വാള്‍ട്ടര്‍ എന്ന കഥാപാത്രമായി അതിഥി താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഗംഭീര പ്രകടനമാണ് ഇവര്‍ ഓരോരുത്തരും ചിത്രത്തില്‍ കാഴ്ചവെച്ചത്. വളരെ സ്‌റ്റൈലിഷ് ആയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിന്, പാന്‍ ഇന്ത്യന്‍ തലത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യുവ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരേ പോലെ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആയി, ആക്ഷന്‍, കോമഡി, ത്രില്‍, വൈകാരിക നിമിഷങ്ങള്‍ എന്നിവയെല്ലാം മനോഹരമായി കോര്‍ത്തിണക്കിയ ചിത്രം, ഉയര്‍ന്ന സാങ്കേതിക നിലവാരവും പുലര്‍ത്തുന്നുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ആണ് ചിത്രം കഥ പറയുന്നത്. സ്‌റ്റൈലിഷ് ആയും, WWE ആരാധകര്‍ക്ക് ആവേശം പകരുന്ന രീതിയിലും, ത്രസിപ്പിക്കുന്ന പൂര്‍ണതയോടെയാണ് ചിത്രത്തിലെ റസ്ലിങ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നതും ഇതിന്റെ ഹൈലൈറ്റ് ആണ്.

സിദ്ദിഖ്, ലക്ഷ്മി മേനോന്‍, ഖാലിദ് അല്‍ അമേരി, റാഫി, തെസ്‌നി ഖാന്‍, മുത്തുമണി, കാര്‍മെന്‍ എസ് മാത്യു, ദര്‍തഗ്‌നന്‍ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണന്‍ നമ്പ്യാര്‍, മിനോണ്‍, സരിന്‍ ശിഹാബ്, വേദിക ശ്രീകുമാര്‍, ഓര്‍ഹാന്‍, ആല്‍വിന്‍ മുകുന്ദ്, അര്‍ച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍- ഇഹ്‌സാന്‍- ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകര്‍ന്ന ചിത്രം കൂടിയാണിത്.

ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം വമ്പന്‍ ആഗോള റിലീസ് ഒരുക്കിയത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പന്‍ ടീമായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. അവര്‍ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ചത്താ പച്ച’. തെലുങ്ക് സംസ്ഥാനങ്ങളില്‍ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്‌നാട്- കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത് പിവിആര്‍ ഇനോക്‌സ് പിക്‌ചേഴ്‌സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ആഗോള തലത്തില്‍ എത്തിയത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ്.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രന്‍, അഡീഷണല്‍ ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, സുദീപ് ഇളമന്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, ആക്ഷന്‍- കലൈ കിങ്‌സണ്‍, വസ്ത്രാലങ്കാരം- മെല്‍വി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, ആര്‍ട്ട്- സുനില്‍ ദാസ്, സൌണ്ട് ഡിസൈന്‍-ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൌണ്ട് മിക്‌സ്-അരവിന്ദ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍-അരീഷ് അസ്ലം, ജിബിന്‍ ജോണ്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്-ശ്രീക് വാരിയര്‍, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ ഇഫക്റ്റുകള്‍-വിശ്വ എഫ്എക്‌സ്, ഡിഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകള്‍-യുനോയിയന്‍സ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടര്‍-ആര്‍പി ബാല (ആര്‍പി സ്റ്റുഡിയോസ്), മര്‍ച്ചന്‍ഡൈസ് പാര്‍ട്ണര്‍-ഫുള്‍ ഫിലിമി, പിആര്‍ഒ – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍

Continue Reading

film

ഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ

നവാഗതനായ സവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻ ദാസ് ആണ് രചിച്ചിരിക്കുന്നത്.

Published

on

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻ ദാസ് ആണ് രചിച്ചിരിക്കുന്നത്.

പുതുമുഖങ്ങൾക്കു മുൻഗണന നൽകുന്ന ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ചിത്രത്തിന്റെ എഡിറ്റർ കണ്ണൻ മോഹൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ എന്നിവരാണ്.
സൗണ്ട് ഡിസൈൻ അരുൺ എസ് മണി, വിഷ്ണു സുജാതൻ, ആക്ഷൻ കലൈ കിംഗ്സൺ, വികി നന്ദഗോപാൽ, ഡി.ഐ ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ സാർക്കാസനം നിർവ്വഹിക്കുന്നു.

ചിത്രത്തിന്റെ വിതരണം ഐക്കൺ സിനിമാസ് നിർവ്വഹിക്കും. പി.ആർ.ഒ: എ.എസ്. ദിനേശ്.

Continue Reading

film

‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യയിൽ 200 കോടി ക്ലബിൽ; ഹോളിവുഡ് ബോക്സ് ഓഫിസ് റെക്കോർഡ്

റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

Published

on

ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹോളിവുഡ് ചിത്രം ‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്ന് 200 കോടി രൂപ പിന്നിട്ടു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്ത ഹോളിവുഡ് സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം നേടി.

2025ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന പ്രത്യേകതയ്ക്കൊപ്പം, ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിക്കുന്ന ആറാമത്തെ വിദേശ ചിത്രമെന്ന റെക്കോർഡും ‘അവതാർ; ഫയർ ആൻഡ് ആഷ്’ സ്വന്തമാക്കി. ശക്തമായ ബോക്സ് ഓഫിസ് പ്രകടനവുമായി ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ്.

‘ധുരന്ധർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായി മത്സരമുണ്ടായിരുന്നിട്ടും, നഗരങ്ങളിലും ഗ്രാമങ്ങളിലും ചിത്രം മികച്ച കലക്ഷൻ നേടി. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഇന്ത്യയിൽ നേടിയ വൻ വിജയത്തിന് പിന്നാലെ, അവതാർ ഫ്രാഞ്ചൈസിയുടെ ബോക്സ് ഓഫിസ് കരുത്ത് ഈ ചിത്രത്തിലൂടെയും തുടരുന്നതായി വ്യക്തമാണ്.

ഇന്ത്യൻ ബോക്സ് ഓഫിസിൽ 200 കോടി കടന്ന അവസാന വിദേശ ചിത്രം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ആയിരുന്നു. 2022ൽ പുറത്തിറങ്ങിയ ആ ചിത്രം ഏകദേശം 500 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ നേടി, ഇന്ത്യയിൽ ഏറ്റവും വലിയ കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി മാറിയിരുന്നു.

Continue Reading

Trending