Connect with us

kerala

പെന്തക്കോസ്ത് വിശ്വാസിയുടെ വീടിലെ ബൈബിള്‍ വചനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി

തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

Published

on

പത്തനാപുരം (കൊല്ലം): പെന്തക്കോസ്ത് സഭ വിശ്വാസിയുടെ വീടിന്റെ മതിലില്‍ വര്‍ഷങ്ങളായി എഴുതിയിരുന്ന ബൈബിള്‍ വചനത്തിലെ ‘വിഗ്രഹാരാധികള്‍’ എന്ന വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പത്തനാപുരം പിടവൂര്‍ സത്യന്‍മുക്കില്‍ പെന്തക്കോസ്ത് വിശ്വാസികളായ ഒരു കുടുംബം താമസിക്കുന്ന വീടിന്റെ ചുമരില്‍ എഴുതിയിരുന്ന വചനമാണ് വിവാദമായത്. മതിലിന്റെ ചിത്രം ഹിന്ദു ഐക്യവേദി നേതാവ് ശശികല സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ വാചകം നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഇത് ബൈബിള്‍ വചനമാണെന്നും മായ്ക്കാന്‍ കഴിയില്ലെന്നും വീട്ടുകാര്‍ നിലപാട് എടുത്തു. പ്രതിഷേധക്കാര്‍ മതില്‍ ഇടിച്ചുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസ് ഇടപെട്ടു. പൊലീസിന്റെ ചര്‍ച്ചയ്ക്കിടെ വീട്ടുകാര്‍ വാചകം തങ്ങള്‍ മായ്ക്കില്ലെന്നും, പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മായ്ക്കാമെന്നും അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സഭ ഭാരവാഹികളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തി. പൊലീസിന്റെ സാന്നിധ്യത്തില്‍ ‘വിഗ്രഹാരാധികള്‍’ എന്ന വാക്ക് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കി. അഞ്ച് വര്‍ഷത്തിലേറെയായി മതിലില്‍ എഴുതിയിരുന്ന വാചകത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവതിയുടെ ശരീരത്തിൽ തുണിക്കഷണം കണ്ടെത്തിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Published

on

വയനാട്: മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാനന്തവാടി എസ്‌ഐ എം.സി. പവനനാണ് അന്വേഷണ ചുമതല. പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശരീരത്തിൽ നിന്ന് ലഭിച്ച രണ്ട് തുണിക്കഷണങ്ങളിൽ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റൊരു കഷണം നേരത്തെ തന്നെ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.

പ്രസവത്തിനു ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്‌കാനിങ് നടത്താൻ തയ്യാറായില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ശരീരത്തിൽ നിന്നാണ് തുണിക്കഷണം പുറത്തുവന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ ഭാഗത്തുണ്ടായ ശ്രദ്ധക്കുറവാണ് തുണി ശരീരത്തിൽ കുടുങ്ങാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മന്ത്രി ഒ.ആർ. കേളു, ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ), ആശുപത്രി സൂപ്രണ്ട് എന്നിവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.

 

Continue Reading

kerala

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി. രാജഗോപാലന്

അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Published

on

കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന് ലഭിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഫെബ്രുവരി 2ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018ൽ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.

കേരള സാഹിത്യ അക്കാദമി അംഗമായ അദ്ദേഹം പുരോഗമന കലാ–സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇ.പി. രാജഗോപാലന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ചികിത്സയിൽ

എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്‌ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

Published

on

എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിനോടനുബന്ധിച്ച് വിതരണം ചെയ്ത ഐസ്‌ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. പെരുന്നാളിനിടെ സ്വകാര്യ കമ്പനിയുടെ ഐസ്‌ക്രീം കഴിച്ചവർക്കാണ് വയറിളക്കം, ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഐസ്‌ക്രീം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

Trending