നിയമ നിര്‍മാണസഭകളിലെ ഭൂരിപക്ഷത്തിന്റെ തിണ്ണബലത്തില്‍ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ ചിന്തകള്‍ക്കോ ഇടംകൊടുക്കാതെ അതി ലാഘവത്തോടെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന ഫാഷിസ്റ്റ് ഭരണാധികാരികള്‍ക്ക് ഈ പിന്മാറ്റംവലിയ തിരിച്ചടിയും അതിലേറെ പാഠവുമാണ്. വിമര്‍ശനങ്ങളെ തെല്ലും കേള്‍ക്കാതെ ഏകാധിപതിയായി വാഴുന്നനരേന്ദ്ര മോദിക്ക് ഏഴു...
ആലുവയില്‍ ഇരുപത്തിമൂന്നുകാരിയായ നിയമവിദ്യാര്‍ത്ഥി ആത്മഹത്യചെയ്തസംഭവത്തില് പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നാണ് സംഭവത്തിന്റെ ഗതിവിഗതികള്‍ തെളിയിക്കുന്നത്്. എടയപ്പുറം കക്കാട്ടില്‍ ദില്‍ഷാദിന്റെ മകള്‍ മോഫിയ പര്‍വീണാണ് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പൊലീസിന്റെയും ശാരീരികവും മാനസികവുമായ പീഡനത്തിനിരയായി ചൊവ്വാഴ്ച കടുംകൈചെയ്തത്....
ഷംസീര്‍ കേളോത്ത് ദേശീയ താല്പര്യത്തെ മുന്‍നിര്‍ത്തിയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. വിവാദ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ പലപ്പോഴും സര്‍ക്കാറും ഭരണകക്ഷിയും അന്യായമായി ഉപയോഗിച്ചു പോരുന്ന പരികല്‍പ്പനയാണ് ദേശീയ താല്പര്യമെന്നത്. കശ്മീരിന്റെ പ്രത്യേക പദവി നീക്കം...
മുഹമ്മദ് അഖ്ലാഖ് മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ രാജ്യത്ത് ബീഫിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരുപാട് ജീവന് പൊലിഞ്ഞുപോയി. തങ്ങള്‍ക്ക് പിടി നല്‍കാത്ത കേരളത്തിലും ഈ തന്ത്രം പയറ്റാനാണ് പുതിയ ശ്രമം.
ഇതുപോലെ സകലവിധ തറവേലകള്‍ കളിച്ചിട്ടും കാലങ്ങളായി ഒരുതവണയൊഴികെ കേരളത്തിലെ ഒരൊറ്റനിയമസഭാസീറ്റുപോലും ലഭിക്കാനാകാതെ രാജ്യത്തെ മതേതരജനതക്കുമുന്നില് ഇളിഭ്യരായിരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ ഇതിലപ്പുറം ചെയ്യുന്നതിലെന്താണ് തെറ്റെന്ന് ചോദ്യമുയരാമെങ്കിലും, ഇതെല്ലാം നിസംഗതയോടെ കണ്ടുകൊണ്ട് സംസ്ഥാനത്ത് ഒരുഭരണകൂടമുണ്ടല്ലോ എന്നചോദ്യമാണ് നമ്മെയെല്ലാം അതിലേറെ...
ഇന്ത്യയിലെ 30 വഖഫ് ബോര്‍ഡിലും നിയമനാധികാരം അതാത് വഖഫ് ബോര്ഡുകള്ക്കാണെന്നിരിക്കെ നൂറില്‍ താഴെ തസ്തികകള്‍ മാത്രമുള്ള കേരളത്തില്‍ പി.എസ്.സി വഴി നിയമനം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.സംഘ്പരിവാര്‍ വര്‍ഗീയത മുസ്ലിം സമുദായത്തിന് നേരെ ഇരച്ചുവരുമ്പോള്‍ അതിന് പായ...
സി.പി.എം ഭരണത്തില്‍ വഖഫ് ബോര്‍ഡിനെ നോക്കുകുത്തിയാക്കിയ ബംഗാളിലെ ചരിത്രം വലിയ പാഠമാണ്. ദേവസ്വം ബോര്‍ഡിന് വകവെച്ച് കൊടുത്ത അവകാശം വഖഫ് ബോര്‍ഡില്‍ നിന്ന് കവരുമ്പോള്‍ വരാനിരിക്കുന്ന ഒട്ടേറെ ദുസൂചനകളുടെ അപായമണികൂടിയാണ് മുഴങ്ങുന്നത്.
മാര്‍ക്കറ്റില്‍ തൊട്ടതിനെല്ലാം പൊള്ളുന്ന വില. വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന പണം ഒന്നിനും തികയാത്ത അവസ്ഥ. ഒരു ശരാശരി വരുമാനക്കാരന് മിച്ചം വെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല
മുജീബ് തങ്ങള്‍ കൊന്നാര് 1921 നവംബര്‍ 20 നെ ബ്ലാക്ക് നവംബര്‍ എന്ന് വിശേഷിപ്പിക്കേണ്ടവിധം ലോകത്ത് അറിയപ്പെട്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു വാഗണ്‍ ട്രാജഡി. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ചൂഷണാത്മകവും പൈശാചികവുമായ ദുര്‍ഭരണത്തിനെതിരെ പൊരുതിയ ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നൂറോളം...
അധികാരഹുങ്കിന്റെ ഉരുക്കുമുഷ്ടിക്കുമുന്നില് ഒടുങ്ങാത്ത ഇച്ഛാശക്തിയോടെ ഒരു ജനത ഒറ്റക്കെട്ടായി ഒരുമ്പെട്ടിറങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്നതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ് ജനാധിപത്യ ഇന്ത്യ ഇന്നലെ ദര്‍ശിച്ചത്.