പിതാവ് ഡോക്ടറാക്കാന്മോഹിച്ച് സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള വിദഗ്ധഭിഷഗ്വരനായി മാറിയ വ്യക്തിത്വത്തിനുടമ. ഏഴരപതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്നിട്ടും ആരോപണത്തിന്റെ കളങ്കമോ അഴിമതിയുടെകറയോ ഏല്‍ക്കാത്ത തൂവെള്ളരാഷ്ട്രീയത്തിനുടമ. തനിക്ക് നല്കപ്പെട്ട ദൗത്യത്തില്‍ വിജയിച്ചെന്ന ആത്മവിശ്വാസവും ഇനിയൊന്നും നേടാനില്ലെന്ന സംതൃപ്തിയിലുമാണ് മലയാളികളുടെ കെ. ശങ്കരനാരായണന്...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സി.പി.എം-ആര്.എസ്.എസ് ബന്ധം ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിട്ടുണ്ട്. ബി.ജെ.പി മുഖ്യ ശത്രുവാണെന്ന് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പറയുന്നുണ്ടെങ്കിലും അവരെ തുറന്ന് എതിര്‍ക്കാന്‍ പിണറായി വിജയന് മുന്നോട്ടുവരുന്നില്ല.
സ്വന്തം ശോഷണം തിരിച്ചറിയാന്‍ സി.പി. എം ഇനി വൈകരുത്. രാജ്യത്ത് ഭരണവും സ്വാധീനവും അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന യാഥാര്‍ഥ്യബോധം ഇല്ലാതെ പേകരുത്.
ആയിരം മാസങ്ങളേക്കാള്‍ പവിത്രതയുള്ളൊരു രാത്രി! അവനിലേക്ക് കരങ്ങള്‍ ഉയര്‍ത്തുന്ന സര്‍വരുടേയും പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്കുന്ന വിശേഷപ്പെട്ട രാത്രി! ലൈലത്തുല്‍ ഖദ്ര് സവിശേഷമായ സൗഭാഗ്യമാണ്.
ധനസമ്പാദനം മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ട വിചാരമാണ്. എന്നാല്‍ അത് ന്യായവും സത്യവും പരിഗണിച്ചുകൊണ്ടു മാത്രമേ ആകാവൂ. എങ്ങനെയെങ്കിലും പണം കിട്ടണം എന്ന വിചാരം മനുഷ്യനെ നാശത്തിലെത്തിക്കുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
അധികാരത്തിനുവേണ്ടി ജനങ്ങളെ പ്രത്യേകിച്ച് മതവിശ്വാസികളെ തമ്മിലടിപ്പിച്ച് രക്തമൊഴുക്കുന്ന പതിവ് ലോകത്ത് പുതിയതല്ല. നവനാസികള്‍ക്ക് പഞ്ഞമില്ലാത്ത അവസ്ഥ. യൂറോപ്പിലെ സ്വീഡനിലാണിപ്പോള് മതത്തിന്റെ പേരില്‍ മറ്റൊരുവന് നവനാസിസവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്-പേര് റാസ്മുസ് പലൂഡാന്‍.
വീണ്ടും ഒരു റമസാന്‍ കാലം കൂടി പിന്നിടുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ തെളിച്ചമുള്ള ഓര്‍മ്മകള്‍ വേദനപോലെ കടന്ന് വരികയാണ്.
മതം ഗുണകാംക്ഷയാണ് എന്ന പ്രവാചക സന്ദേശം ചിന്തനീയമാണ്. നന്മയില് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും നന്മയിലേക്ക് കൂടെയുള്ളവരെ ആകര്‍ഷിക്കാനും പരിശ്രമിക്കുകവഴി ആത്മീയ ഔന്യത്വവും ധാര്‍മിക വിശുദ്ധിയും ആര്‍ജ്ജിച്ചെടുക്കുകയാണ് വിശ്വാസിയുടെ ലക്ഷ്യം.
ആരാധനകളെല്ലാം ആത്മസമര്‍പ്പണങ്ങളാണ്. വിശ്വാസി ആരാധനയിലൂടെ മനസ്സുമായി ആരാധ്യനിലേക്ക് ചുവടുവെച്ച് നടന്നടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആരാധന അതിന്റെ തീവ്രവികാരത്തിലേക്ക് ഉയരുന്നതും അതിലെ ആത്മ പുളകം തീവ്രമായി അനുഭവപ്പെടുന്നതും അവസാനത്തോടടുക്കുന്തോറുമായിരിക്കും.
കടമകള്‍ വിസ്മരിച്ചുകൊണ്ട് പണച്ചാക്കുകള്‍ക്കു കഴുത്ത് വെച്ചുകൊടുക്കുകയും ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് തുള്ളുന്ന കളിപ്പാവകളായി ചുരുങ്ങുകയും ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.