Connect with us

kerala

വധഗൂഢാലോചന കേസ്: നടിയെ ഉടന്‍ ചോദ്യം ചെയ്യും

വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 ചാറ്റുകളിലൊന്ന് പ്രമുഖ നടിയുടേതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യും.

Published

on

കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 ചാറ്റുകളിലൊന്ന് പ്രമുഖ നടിയുടേതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യും. ചാറ്റ് നീക്കിയതുമായി ബന്ധപ്പെട്ട് ഇവരില്‍ നിന്ന് കൂടുതല്‍ വിവരം ചോദിച്ചറിയുന്നതിന്റെ ഭാഗമായാണ് നടപടി.

നടി നിലവില്‍ വിദേശത്തായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും ചോദ്യം ചെയ്യല്‍. മുമ്പ് സിനിമകളില്‍ സജീവമായിരുന്ന ഇവര്‍ ഇടയ്ക്ക് ബ്രേക്ക് എടുത്തിരുന്നു. അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുന്നതായി പ്രഖ്യാപനവും നടത്തി. നീക്കം ചെയ്ത ചാറ്റുകളിലുള്‍പ്പെട്ട മറ്റുള്ളവരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിനികളായ സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് ചോദ്യം ചെയ്തത്.

വിദേശത്തുള്ളവരുടെ വിവരം ശേഖരിക്കാന്‍ മൊബൈല്‍ സേവനദാതക്കളെ ക്രൈംബ്രാഞ്ച് സമീപിച്ചെന്നാണ് സൂചന. അതേസമയം, ഏഴാം പ്രതി സായ് ശങ്കറിനെ കണ്ടെത്താനായില്ല. ദിലീപിന്റെ നിര്‍ദേശപ്രകാരം ഇയാളാണ് രണ്ട് ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തത്. അറിഞ്ഞുകൊണ്ട് കുറ്റകൃത്യത്തില്‍ പങ്കാളിയായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സായിയെ പ്രതി ചേര്‍ത്തത്. മുന്‍കൂര്‍ ജാമ്യം നല്‍കിയതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധിച്ചു

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.

Published

on

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 രൂപയായി. വെള്ളി വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 2 രൂപ കൂടി 212 രൂപയായി.

ഇന്നലെയും സ്വര്‍ണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രവാസി വ്യവസായിയില്‍ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി

പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി. ഇന്നലെ വൈകുന്നേരമാണ് മൊഴിയെടുത്തത്. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിറകില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ആരോപണ വിധേയനായ ദുബായ് വ്യവസായിയില്‍ നിന്ന് എസ്‌ഐടി നേരത്തെ മൊഴിയെടുത്തിരുന്നു. കൊള്ളയില്‍ ഉള്‍പ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ വ്യക്തിഗത അനുഭവങ്ങള്‍ വ്യവസായി അറിയിച്ചു. എന്നാല്‍, രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: പാസ്പോർട്ട് തിരികെ തേടി ദിലീപ്; ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.

Published

on

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണവിധേയമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ശിക്ഷാവിധി പ്രഖ്യാപിച്ച ദിവസവും ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നെങ്കിലും ഡിസംബർ 18ന് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ തീരുമാനം. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാനിരിക്കുന്ന സാഹചര്യത്തിൽ ഹർജിയെ പ്രോസിക്യൂഷൻ എതിര്‍ക്കാനാണ് സാധ്യത. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശയാത്ര അനിവാര്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ദിലീപ് കോടതിയിൽ ഉന്നയിക്കാൻ സാധ്യത. മുൻപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് യാത്ര ചെയ്തിരുന്നത്.

അതേസമയം, അതിജീവിത നൽകിയ സൈബർ ആക്രമണ പരാതിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അധിക്ഷേപ വിഡിയോ പങ്കുവെച്ചവരെയും കേസിൽ പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending