kerala

ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഇരുട്ടടി; സഹായധനം നിര്‍ത്തി സര്‍ക്കാര്‍

By webdesk18

January 17, 2026

കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായധനം നിര്‍ത്തി സര്‍ക്കാര്‍. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതര്‍ പലര്‍ക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാല്‍ ധന സഹായം തുടര്‍ന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതര്‍ക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്.

ദുരന്തബാധിതരില്‍ ഏറെയും കൂലിത്തൊഴില്‍ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുള്‍പൊട്ടലില്‍ നഷ്ടമായതോടെ തൊഴിലിന് പോകാന്‍ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ആളുകളുള്ളത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.