Connect with us

india

ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ ശുശ്രൂഷിക്കാനുമായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യ കാലയളവില്‍ ഉമര്‍ ഖാലിദ് ഡല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (NCR) തന്നെ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വന്തം വീട്ടില്‍ താമസിക്കാനും ആശുപത്രിയില്‍ അമ്മയെ സന്ദര്‍ശിക്കാനും മാത്രമേ അനുമതിയുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് പോകരുത്. കൂടാതെ ഈ ദിവസങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നേരത്തെ ഈ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അമ്മയുടേത് നിസ്സാര ശസ്ത്രക്രിയ മാത്രമാണെന്ന് ഡല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചായിരുന്നു വിചാരണക്കോടതിയുടെ നടപടി. ഇതിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്‍സ്റ്റഗ്രാമില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ‘കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച് മോദി സര്‍ക്കാരിന്റെ ഭീരുത്വ രാഷ്ട്രീയ പകപോക്കല്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ചോദിച്ചു.

Published

on

രാജ്യത്ത് ഉയരുന്ന ചെറുത്തുനില്പ്പുകളെയും വിയോജിപ്പുകളെയും അധികാരമുപയോഗിച്ച് അടിച്ചമര്ത്തുന്ന കേന്ദ്ര സര്ക്കാര് നടപടിയില് പുതിയ ഇരയായി മാറിയിരിക്കുകയാണ് യുവാക്കളുടെ ട്രെന്ഡിംഗ് കൂട്ടായ്മയായ ‘കോക്ക്‌റോച്ച് ജനതാ പാര്ട്ടി’ (ഇഖജ). ഇന്സ്റ്റഗ്രാമില് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനേക്കാള് കൂടുതല് ഫോളോവേഴ്സിനെ നേടി കുതിപ്പ് തുടരുന്നതിനിടയിലാണ് പാര്ട്ടിയുടെ എക്സ് (ട്വിറ്റര്) അക്കൗണ്ടിന് കേന്ദ്ര സര്ക്കാര് ഇന്ത്യയില് വിലക്കേര്പ്പെടുത്തിയത്. ‘നിയമപരമായ ആവശ്യപ്രകാരം’ അക്കൗണ്ട് ഇന്ത്യയില് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് എക്സ് അധികൃതര് വ്യക്തമാക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില് വിദ്യാര്ത്ഥികള്ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്ട്ടിയുടെ സ്ഥാപകന് അഭിജീത് ദിപ്‌കെ ചോദിച്ചു. ഭരണകൂടം തങ്ങളെ ഇത്രയധികം ഭയപ്പെടുന്നുണ്ടോ എന്നും അദ്ദേഹം ഇന്സ്റ്റഗ്രാമിലൂടെ പരിഹസിച്ചു.
എക്സ് അക്കൗണ്ട് പൂട്ടിച്ച് വായടപ്പിക്കാന് നോക്കിയ കേന്ദ്ര സര്ക്കാര് നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്സ്റ്റഗ്രാമിലൂടെ പാര്ട്ടി പ്രതികരിച്ചത്. ഇന്ത്യയെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം’ എന്ന് പരിഹസിച്ചുകൊണ്ട്, വിയോജിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശൈലിയെ അവര് രൂക്ഷമായി വിമര്ശിച്ചു.
തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകള്‘ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധിക്ഷേപിച്ചതിനെതിരെ ഉയര്ന്ന പരിഹാസ പ്രതികരണമെന്നോണമാണ് മേയ് 16-ന് ഈ ഡിജിറ്റല് പാര്ട്ടി രൂപീകൃതമായത്. എന്നാല് വെറും 5 ദിവസത്തിനുള്ളില് 1.3 കോടിയിലധികം ഫോളോവേഴ്സുമായി ഇന്സ്റ്റഗ്രാമില് ബിജെപിയെപ്പോലും (8.8 മില്യണ്) പിന്നിലാക്കാന് ഈ ജനകീയ കൂട്ടായ്മയ്ക്ക് സാധിച്ചു.
‘ഭരണകൂടത്തിന്റേത് ഒരു സെല്ഫ് ഗോളാണ്. ഇത് പ്രതീക്ഷിച്ചതായിരുന്നു. യുവാക്കളുടെ ചോദ്യങ്ങള്ക്ക് മുന്നില് മറുപടിയില്ലാതെ വരുമ്പോള് അക്കൗണ്ടുകള് ബ്ലോക്ക് ചെയ്യുന്നത് കേന്ദ്രത്തിന്റെ സ്ഥിരം രീതിയാണ്.’ അഭിജീത് ദിപ്‌കെ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളെ കാറ്റില്പ്പറത്തിക്കൊണ്ട് സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമര്ത്തുന്ന കേന്ദ്ര നയങ്ങള്ക്കെതിരെയുള്ള യുവതലമുറയുടെ വലിയൊരു വികാരമായി ‘കോക്ക്‌റോച്ച് ജനതാ പാര്ട്ടി’ മാറിയിരിക്കുകയാണ്. തങ്ങളെ അടിച്ചമര്ത്താന് നോക്കുന്ന കേന്ദ്ര സര്ക്കാരിന്റെ ഫാസിസ്റ്റ് രീതികള്ക്കെതിരെ സോഷ്യല് മീഡിയയിലൂടെ കൂടുതല് ശക്തമായി മുന്നോട്ട് പോകുമെന്നാണ് പാര്ട്ടി അണികള് നല്കുന്ന മുന്നറിയിപ്പ്. മഹുവ മൊയ്ത്ര ഉള്പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഈ ജനകീയ മുന്നേറ്റത്തിന് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading

india

മദ്രസകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍; ബംഗാളില്‍ ബി.ജെ.പിയുടെ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനം

സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

Published

on

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സ്‌കൂളുകളിലും മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് വിവാദ ഉത്തരവിറക്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും സ്‌കൂളുകളിലും രാവിലെയുള്ള അസംബ്ലികളില്‍ ഇനിമുതല്‍ നിര്‍ബന്ധമായും ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

ബി.ജെ.പി സര്‍ക്കാരിന്റെ ഈ നീക്കം വിദ്യര്‍ഥികള്‍ക്ക് മേലുള്ള അടിച്ചേല്‍പ്പിക്കലാണെന്നും, സ്‌കൂള്‍ അധ്യയനത്തെയും കുട്ടികളുടെ മാനസികാവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലുമാണ് അധ്യാപകരും രക്ഷിതാക്കളും.
ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ദിവസവും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂര്‍ണ്ണമായി ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. മുന്‍ സര്‍ക്കാര്‍ അസംബ്ലികളില്‍ നിര്‍ബന്ധമാക്കിയിരുന്ന ‘ബാംഗ്ലാര്‍ മാട്ടി ബാംഗ്ലാര്‍ ജല്‍’ (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന സംസ്ഥാന ഗാനത്തിന് പുറമെയാണ് പുതിയ ഭാരം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

‘ദേശീയ ഗാനം, സംസ്ഥാന ഗാനം എന്നിവയ്ക്ക് പുറമെ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങള്‍ കൂടി മുഴുവനായി പാടുക എന്നത് പ്രായോഗികമല്ല. ഇത്രയും നേരം വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ക്ലാസുകള്‍ തുടങ്ങുന്നത് വൈകാന്‍ കാരണമാകും.’
ബംഗാളിലെ സ്‌കൂള്‍ മേധാവികള്‍ വിമര്‍ശിച്ചു. എന്നാല്‍ നിലവിലെ ഈ പ്രായോഗിക ബുദ്ധിമുട്ടുകളെയോ സംസ്ഥാന ഗാനത്തിന്റെ ഭാവിയെയോ കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പുതിയ നിര്‍ദേശത്തില്‍ വന്ദേമാതരത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് അധികൃതര്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ കടുത്ത രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവുകളുടെ തുടര്‍ച്ചയാണ് ബംഗാളിലെ ഈ പുതിയ നീക്കം. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്നും, പാടുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു.

Advertisement

ദേശീയ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും പ്രസംഗങ്ങള്‍ തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, 3 മിനിറ്റും 10 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള പതിപ്പ് പാടണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും വിധത്തില്‍ ഇതിനോട് അനാദരവ് കാട്ടിയാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന കര്‍ശന നിയമവും ഇതിനോടകം ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പകരം, അധികാരത്തിലേറിയ ഉടന്‍ തന്നെ വിദ്യാലയങ്ങളെയും മദ്രസകളെയും രാഷ്ട്രീയ പരീക്ഷണശാലകളാക്കി മാറ്റുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പരക്കെ പ്രതിഷേധം ശക്തമാവുകയാണ്.

Continue Reading

india

ഉത്തരവാദിത്തം ഏറ്റെടുക്കാമെങ്കില്‍ കാമ്പസുകളില്‍ തെരുവ് നായ്ക്കളെ വളര്‍ത്താം; വിദ്യാര്‍ത്ഥി സംഘടനകളോട് സുപ്രീം കോടതി

നായകള്‍ ആരെയെങ്കിലും കടിച്ചാല്‍ അതിന്റെ പൂര്‍ണ്ണമായ നിയമപരമായ ബാധ്യത ഈ സംഘടനകള്‍ ഏറ്റെടുക്കേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: കോളേജ് ക്യാമ്പസുകളില്‍ തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനും തീറ്റ നല്‍കുന്നതിനും മൃഗക്ഷേമ സംഘടനകള്‍ക്കും വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്കും കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി സുപ്രീം കോടതി. നായകള്‍ ആരെയെങ്കിലും കടിച്ചാല്‍ അതിന്റെ പൂര്‍ണ്ണമായ നിയമപരമായ ബാധ്യത ഈ സംഘടനകള്‍ ഏറ്റെടുക്കേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി. മനുഷ്യന്റെ സുരക്ഷയെ അവഗണിച്ചുകൊണ്ട് മൃഗസംരക്ഷണം ആകരുതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്യാമ്പസിനുള്ളില്‍ നായ്ക്കളെ പരിപാലിക്കുന്ന സംഘടനകള്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കോളേജ് മേധാവിക്ക് സത്യവാങ്മൂലം നല്‍കണമെന്നും അല്ലാത്തപക്ഷം ക്യാമ്പസിനുള്ളില്‍ നായ്ക്കളെ വളര്‍ത്താനോ തീറ്റ നല്‍കാനോ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഈ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെനന്ും കോടതി കൂട്ടിച്ചേര്‍ത്തു.

പേവിഷബാധയേറ്റതോ, രോഗബാധിതരായതോ, മനുഷ്യര്‍ക്ക് കടുത്ത ഭീഷണിയാകുന്ന രീതിയില്‍ അക്രമകാരികളായതോ ആയ തെരുവ് നായ്ക്കളെ നിയമപരമായ ചട്ടങ്ങള്‍ പാലിച്ച് ദയാവധത്തിന് വിധേയമാക്കാന്‍ അധികാരികള്‍ക്ക് കോടതി അനുമതി നല്‍കി.

ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement
Continue Reading

Trending