Views
തൊഴിലാളിപാര്‍ട്ടിയുടെ ബി.എം.ഡബ്ലിയു യാത്ര
‘അങ്ങനെ നോക്കിയാല്‍ ഇന്നത്തെ കാലത്ത് വാഹനങ്ങളെല്ലാം ആഢംബരങ്ങളല്ലേ. ആര്‍ക്കെങ്കിലും വാഹനത്തിലല്ലാതെ സഞ്ചരിക്കാന്‍ കഴിയുമോ. പഴയകാലത്തെ കാറില്‍ യാത്ര ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത് ?.’ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടുള്ള ഈ ചോദ്യം. കേട്ടാല്‍ തികച്ചും ന്യായമെന്നുതോന്നാവുന്ന ഈ പ്രസ്താവനക്ക് കാരണമായത്, ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരായ ഇടതുമുന്നണിയുടെ ജനജാഗ്രതായാത്രയുടെ ഭാഗമായി കോടിയേരി സഞ്ചരിച്ച ബി.എം.ഡബ്ലിയു കാറിനെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച മുന്നണി ജാഥയുടെ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറാക്കിയിരിക്കെ, എന്തുകൊണ്ടാണ് പെട്ടെന്നൊരു ഉള്വിളിയില് അത്യാഢംബരകാറില്‍ കോടിയേരിക്ക് ജാഥ നടത്തേണ്ടിവന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ സ്വീകരണവേദിയിലേക്ക് പോകാനാണ് കോടിയേരി ആഢംബരകാര്‍ ഉപയോഗിച്ചതായി ചിത്രസഹിതം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വെറും ആഢംബരകാര്‍ എന്നതിലുപരി പ്രസ്തുത കാറിന്റെ ഉടമയാരെന്നതാണ് സി.പി.എമ്മിനെയും കോടിയേരിയെയും ന്യായീകരിക്കാനാവാത്ത വിധം വെട്ടിലാക്കിയിരിക്കുന്നത്.
സി.പി.എമ്മിന്റെ ഭരണഘടനയുടെ പാര്‍ട്ടിഅംഗങ്ങളുടെ ചുമതലകള്‍ എന്ന ഒന്‍പതാം വകുപ്പിലെ നാലാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു: പാര്‍ട്ടി അംഗം ലോകതൊഴിലാളി വര്‍ഗസിദ്ധാന്തം മുറുകെ പിടിക്കുകയും കമ്യൂണിസത്തില്‍ അടിയുറച്ച് വിശ്വസിച്ച് അതിനനുസൃതമായ രീതിയില്‍ പെരുമാറുകയും ചെയ്യണം. ഈ അവസരത്തില്‍ സി.പി.എമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടറിക്ക് തന്നെ ഇത്തരമൊരു തെറ്റ് അബദ്ധത്തില്‍ പിണഞ്ഞതാകാമെന്ന് പറയേണ്ടിവരുന്നത് തികഞ്ഞ നാണക്കേടാണ്. പാര്‍ട്ടി ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കുമെന്ന് പറയുന്ന കോടിയേരിവിചാരണക്ക് മുമ്പുതന്നെ വിധി പുറപ്പെടുവിച്ചതിന് പിന്നിലെന്തായിരുന്നു? കോടിയേരിക്ക് സംഭവിച്ച വെറുമൊരു കൈപ്പിഴ അല്ല നാല്പതുലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ലിയു മിനികൂപ്പര്‍ കാറിലെ യാത്ര എന്ന് മുസ്്ലിംലീഗ് നേതാവ് എം.സി മായിന്‍ഹാജിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ മാലോകരെ അറിയിച്ചത്. കള്ളക്കടത്ത് കേസിലെ പ്രതിയും കൊടുവള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എയുടെ സഹോദരനും സി.പി.എം പിന്തുണയുള്ള നഗരസഭാ അംഗവുമായ ഫൈസല്‍ കാരാട്ടിന്റെ ഭാര്യയാണ് മിനി കൂപ്പറിന്റെ ഉടമസ്ഥ എന്ന സത്യമാണ് പുറത്തായിരിക്കുന്നത്്. മാത്രമല്ല, വെറുമൊരു കാര്‍സേവനം നല്‍കുക മാത്രമല്ല ; കോടിയേരി നായകനായ ജാഥക്ക് വാരിക്കോരി സഹായിച്ചതും ഇക്കൂട്ടരാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ടായിരം കോടിയുടെ സ്വര്‍ണം കടത്തിയ കോഫേപോസ കേസില്‍ പ്രതിയാണ് കാരാട്ട് ഫൈസല്‍ എന്നാണ് വ്യക്തമായിട്ടുള്ളത്. ആദ്യം ഇക്കാര്യം ഫൈസല്‍ നിഷേധിച്ചെങ്കിലും കൂട്ടുപ്രതി ഷഹബാസ് നല്കിയ വെളിപ്പെടുത്തലനുസരിച്ച് കേന്ദ്രറവന്യൂ ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചുവരുന്ന കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍ . ഇദ്ദേഹം ഈ കേസില്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇനി ഫൈസലിന്റെ യാത്രയെ തള്ളിപ്പറയുമ്പോള്‍ തന്നെ, കോടിയേരിയെയും സി.പി.എമ്മിനെയും തിരിഞ്ഞുകൊത്തുന്ന ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ജാഥക്കിടെ കോടിയേരി സഖാവിന് കീഴ് സഖാക്കള്‍ നല്കിയ ഉച്ചയൂണില്‍ വിഭവസമൃദ്ധമായ തീന്മേശയില് വെച്ചിരിക്കുന്ന കൊക്കകോളയുടെ നിറഞ്ഞ കുപ്പിയാണ് ഈ തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ പൊയ്മുഖം പൂര്‍വാധികം വെളിച്ചത്താക്കിയിരിക്കുന്നത്. കോള ബഹിഷ്കരിക്കാനും കോളക്കെതിരായി ആഗോളസമരത്തിനും ആഹ്വാനം ചെയ്ത പ്രസ്ഥാനമാണ് കോടിയേരിയുടേതെന്ന് ഓര്‍ക്കണം. പല്ലിളിച്ചുകാട്ടുന്ന ഈ നഗ്നസത്യങ്ങളെ അഡ്രസ് ചെയ്യുന്നതിന് പകരം സത്യം പൊതുജനത്തിന് മുമ്പാകെ തുറന്നുകാട്ടിയതിന് മുസ്്ലിംലീഗിനെതിരെ ഒളിയമ്പ് എയ്യാനായിരുന്നു സി.പി.എം നേതാവിന്റെ പരിശ്രമം.
കാരാട്ട് ഫൈസല്‍ ഒരു കേസിലും പ്രതിയല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പി.മോഹനന്റെ ആദ്യന്യായീകരണം എന്നതുതന്നെ താന്‍ കിണ്ണം കട്ടിട്ടില്ലെന്ന് മുന്‍കൂറായി വിളിച്ചുപറഞ്ഞ കള്ളനെയാണ് ഓര്‍മിപ്പിച്ചത്. വിദേശവിനിമയ സംരക്ഷണവും കള്ളക്കടത്ത് തടയലും നിയമ (കോഫേപോസ) കേസില്‍ വിചാരണ തുടങ്ങാനിരിക്കവെയാണ് ഫൈസല്‍ സംസ്ഥാന ഭരണകക്ഷിയുടെ ആനുകൂല്യം പറ്റാന്‍ സി.പി.എമ്മുമായി സഹകരിച്ചുവരുന്നത്. ഇയാള്‍ക്ക് സി.പി.എമ്മുമായുള്ളത് പുതിയ ബന്ധമല്ലെന്നതിനും നിരവധി തെളിവുകളുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടി അംഗങ്ങളെ തഴഞ്ഞ് കാരാട്ട് റസാഖിന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയ സി.പി.എമ്മിന് കിട്ടിയ പണച്ചാക്കാണ് കാരാട്ട് കുടുംബം. താനൂരിലും നിലമ്പൂരിലുമൊക്കെ സമാനമായ പണച്ചാക്കുകളെ ഇറക്കിയാണ് ജനാധിപത്യത്തിന് കളങ്കമായി സി.പി.എം നേടിയ ബാലറ്റ് വിജയങ്ങള്‍. അതിലൊരാളാണ് അമൂല്യമായ കാടും മലയും കയ്യേറി ആഢംബരപാര്‍ക്ക് കെട്ടിയ സി.പി.എന്റെ നവസഹതേരാളി.
വര്‍ഗീയതയും അതിദേശീയതയും കൊണ്ട് രാജ്യത്തെ ഇരുട്ടിലേക്ക് ആനയിക്കുന്ന കേന്ദ്രഭരണകക്ഷിയുടെ കേരളത്തിലെ ഇടം സ്വരുക്കൂട്ടിക്കൊടുക്കാന്‍ പരോക്ഷമായി പ്രയത്നിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ഇത്തരം വെറുക്കപ്പെട്ടവര്‍ ശരണമാകുന്നത് വെറും ജാഗ്രതക്കുറവായി കാണാന്‍ വയ്യ. ഹിന്ദുത്വവര്‍ഗീയതക്കെതിരെ ജനങ്ങളെ ജാഗ്രവത്താക്കാനെന്ന പേരിലുള്ള ഈ പണക്കൊഴുപ്പുമേളക്ക് കോടികള്‍ ഒഴുക്കാന്‍ സഹായിച്ചവരുടെ പേരുകള്‍ തുറന്നുപറയുകയാണ് പാര്‍ട്ടി പരിശോധിക്കുമെന്ന കോടിയേരിയുടെ ന്യായത്തില്‍ അല്പമെങ്കിലും കഴമ്പുണ്ടെങ്കില്‍ ചെയ്യേണ്ടത്. ഈ തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ മൊത്തം ആസ്തി 200 കോടിക്കടുത്താണ്. രാജ്യത്ത് പ്രധാനകക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ സമ്പന്നപാര്‍ട്ടികളില്‍ മൂന്നാംസ്ഥാനം.
കോടീശ്വരന്മാരായ സാന്റിയാഗോ മാര്ട്ടിന്മാരെയും തോമസ്ചാണ്ടിമാരെയും ഫാരിസുമാരെയും രാധാകൃഷ്ണന്മാരെയും അന്‍വര്‍-അബ്ദുറഹിമാന്-കാരാട്ടുമാരെയും തോളിലേറ്റി നടക്കുമ്പോള്‍ അഴിമതിക്കെതിരെ കുരിശേന്തിനടക്കുന്ന തൊണ്ണൂറ്റഞ്ചുകാരന് പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് പുകലയും ചവച്ച് ഇരിക്കേണ്ടിവരുന്നു. പാര്‍ട്ടി ചര്‍ച്ചാമുറികളില്‍ വിളമ്പിയ പരിപ്പുവടയിലും കട്ടന്‍ചായയിലും നിന്ന് കോടികള്‍ വിലമതിക്കുന്ന ബെന്‍സിലേക്കും കൂപ്പറുകളിലേക്കും ഓഡിയിലേക്കും മാറി കാലത്തിന്റെ ചുവരെഴുത്ത് പഠിക്കാനല്ല ശ്രമമെങ്കില്‍, മുപ്പത്തിനാലുകൊല്ലം അടക്കിഭരിച്ച പശ്ചിമബംഗാളില്‍ ടാറ്റക്കുവേണ്ടി വെടിവെച്ചുകൊന്ന പാവപ്പെട്ട കര്‍ഷകരുടെ പ്രേതങ്ങളെപോലെ കേരളത്തിലെ സഖാക്കളും സി.പി.എമ്മിന്റെ അവശേഷിക്കുന്ന അധികാരപീഠങ്ങളെയും അറബിക്കടലിലെറിയുന്ന കാലം അതിവിദൂരമല്ല.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
kerala3 days ago‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala3 days agoപാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
