കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്‌ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക് ഒബാമ, സൗദി രാജാക്കന്‍മാര്‍ എന്നിവര്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു.
എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ ഒരു മൃഗത്തെ വളര്‍ത്തുന്നതായി അറിവില്ല. എന്നാല്‍ റിപ്പബ്ലിക്ക് ചാനലില്‍ മോദിക്ക് വേണ്ടി അലറുന്ന വ്യക്തിയെ മോദി വളര്‍ത്തുന്നതാണോ എന്നാണ് ഷുഹൈബുല്‍ ഹൈത്തമി എന്ന വ്യക്തിയുടെ സംശയം. ഈ വിഷയത്തില്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രളയക്കെടുതികള്‍ക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഇന്ത്യക്കാരില്‍ ഏറ്റവും നാണംകെട്ടവര്‍ മലയാളികളാണ് എന്നായിരുന്നു അര്‍ണബ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
120 വളർത്തുനായകളുണ്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് .ഫ്രീ ടൈമിൽ ചിലപ്പോൾ അവർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറുള്ളത് .
വെൽസ് കുർഗിസ് ( Welsh Corgis ) എന്നാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇപ്പോൾ വളർത്തുന്ന നായയുടെ പേര് . പലപ്പോഴായി പോറ്റിയ നായകൾ ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ ഉദ്യാനങ്ങളിൽ വട്ടം കറങ്ങി നടക്കാറുമുണ്ട് .
ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ഹോളണ്ട വളർത്തുന്നത് ഒരൊട്ടകത്തെയാണ് , പേരെഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.