ബെര്‍ലിന്‍: 30 വയസില്‍ താഴെയുള്ളവരില്‍ മൊഡേണ വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ജര്‍മന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍. മൊഡേണ വാക്‌സിന്‍ 30 വയസിന് താഴെ ഉള്ളവരില്‍ ഹൃദ്രോഗത്തിന് കാരണമാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. 30 വയസിന് താഴെയുള്ളവരില്‍ ഹൃദയ ധമനികളില്‍ നീര് വെക്കുന്ന മയോകാര്‍ഡിറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള കോശങ്ങളില്‍ നീര് വെക്കുന്ന പെരികാര്‍ഡിറ്റിസ് എന്നീ രോഗങ്ങള്‍ക്ക് വാക്‌സിന്‍ കാരണമാകാമെന്നാണ് ജര്‍മന്‍ ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.

അതേസമയം, 30 വയസിന് മുകളിലുള്ളവരില്‍ ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ജര്‍മനിയുടെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ബയോമെഡിസിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കോയുടെ നിര്‍ദേശം.

യുവാക്കളില്‍ മോഡേണ വാക്‌സിന് ഉപയോഗത്തിനുള്ള അനുമതി അമേരിക്ക വൈകിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗത്തിന് കഴിഞ്ഞ ആഴ്ച യു.എസ് അനുമതി നല്‍കുകയും ചെയ്തു.