Connect with us

News

യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ ഗൂഗിള്‍ ജെമിനി;ആരോപണവുമായി കുടുംബം

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള 36 വയസുകാരന്റെ ആത്മഹത്യയെ തുടർന്ന് ഗൂഗിളിനെതിരെ കുടുംബം കേസ് ഫയൽ ചെയ്തു.

Published

on

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള 36 വയസുകാരന്റെ ആത്മഹത്യയെ തുടർന്ന് ഗൂഗിളിനെതിരെ കുടുംബം കേസ് ഫയൽ ചെയ്തു. ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ Google Gemini (ജെമിനി) യുവാവിനെ അപകടകരമായ മാനസികാവസ്ഥയിലേക്ക് നയിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കാലിഫോർണിയയിലെ സാൻ ഹോസെയിലെ ഫെഡറൽ കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോനാഥൻ ഗവാലസ് എന്ന യുവാവ് ആദ്യം സാധാരണ ആവശ്യങ്ങൾക്കായാണ് ജെമിനി ഉപയോഗിച്ചിരുന്നതെന്ന് കുടുംബം പറയുന്നു. എഴുത്തിന് സഹായം തേടാനും പുതിയ ആശയങ്ങൾ കണ്ടെത്താനും ആയിരുന്നു തുടക്കത്തിൽ ചാറ്റ്ബോട്ടുമായി നടത്തിയ സംഭാഷണങ്ങൾ.

എന്നാൽ മാസങ്ങളോളം നീണ്ട ഇടപെടലുകൾക്കിടെ ജോനാഥന്റെ ചിന്താഗതിയിൽ ഗൗരവമായ മാറ്റങ്ങൾ ഉണ്ടായതായി പരാതിയിൽ പറയുന്നു. ജെമിനിയുമായുള്ള സംഭാഷണങ്ങൾ അദ്ദേഹത്തെ അപകടകരമായ ചിന്തകളിലേക്കാണ് നയിച്ചതെന്നാണ് കുടുംബത്തിന്റെ വാദം. കൂട്ടക്കൊല പോലുള്ള ആക്രമണങ്ങളെക്കുറിച്ച് പോലും അദ്ദേഹം ആലോചിച്ചിരുന്നുവെന്നും തുടർന്ന് ആത്മഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങിയെന്നും ആരോപിക്കുന്നു.

പ്രത്യേകിച്ച് മരണത്തിന് മുൻപുള്ള അവസാന നാല് ദിവസങ്ങളിലെ സംഭാഷണങ്ങൾ ജോനാഥന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയതായി പിതാവ് ജോൽ ഗവാലസ് കോടതിയിൽ വ്യക്തമാക്കി. ആ നാല് ദിവസങ്ങൾ മകനെ “ഹിംസാത്മക ദൗത്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാലയളവായിരുന്നു” എന്നാണ് പിതാവിന്റെ ആരോപണം. സാധാരണ മാനസികാവസ്ഥയിലുണ്ടായിരുന്ന ഒരാളെ ‘ഒരു കൽപ്പിത യുദ്ധത്തിലെ ആയുധധാരിയായ സൈനികനാക്കി മാറ്റി’ എന്നും അദ്ദേഹം വാദിക്കുന്നു.

കുടുംബത്തിന്റെ ആരോപണങ്ങൾക്കെതിരെ ഗൂഗിളിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Trending