Connect with us

News

ഒഡീഷയിലും അഴിഞ്ഞാടി ഹിന്ദുത്വവാദികള്‍; പശുവിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ആക്രമണത്തിനിടെ ഇയാളെക്കൊണ്ട് നിര്‍ബന്ധിതമായി ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ പശുവിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ വാദികള്‍ തല്ലിക്കൊന്നു. അസ്തിയക്കാരനായ ഷെയ്ഖ് മകന്ദര്‍ മുഹമ്മദ് (35) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഇയാളെക്കൊണ്ട് നിര്‍ബന്ധിതമായി ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ചയായിരുന്നു സംഭവം. കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിലെ സഹായിയായിരുന്നു മകന്ദര്‍ മുഹമ്മദ്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദനമേറ്റ മകന്ദറിന്റെ വായയില്‍ നിന്നും മുഖത്തുനിന്നും രക്തം വാര്‍ന്നൊലിക്കുന്നത് വീഡിയോയില്‍ കാണാം.

മര്‍ദ്ദനത്തിനിടയില്‍ അക്രമി സംഘം ഇയാളോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുകയും, മകന്ദര്‍ അത് വിളിച്ചിട്ടും വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ നിലവില്‍ ചികിത്സയിലാണ്. മകന്ദര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കിരീട പ്രതീക്ഷയില്‍ ബാഴ്സലോണ; കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ ബാഴ്സ താരങ്ങള്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.

Published

on

മാഡ്രിഡ്: സ്പാനിഷ് കപ്പ് ഫുട്‌ബോളായ കോപ്പ ഡെല്‍ റേയില്‍ ബാഴ്സലോണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ രണ്ടാംനിര ക്ലബ്ബായ റേസിങ് സ്റ്റാന്റാന്റര്‍യെ 20ന് പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് ബാഴ്സയ്ക്ക് ലീഡ് നല്‍കിയത്. 10 എന്ന നിലയില്‍ മത്സരം അവസാനിക്കാനിരിക്കെ, ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ റാഫിന്യയുടെ അസിസ്റ്റില്‍ ലാമിന്‍ യമാല്‍ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശംവച്ചെങ്കിലും റേസിങ് സ്റ്റാന്റാന്ററിന്റെ ശക്തമായ പ്രതിരോധം ബാഴ്സയെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. അതേസമയം റേസിങിന്റെ അപകടകരമായ കൗണ്ടര്‍ അറ്റാക്കുകള്‍ ബാഴ്സ പ്രതിരോധം കഠിനാധ്വാനത്തിലൂടെയാണ് ചെറുത്തത്. റേസിങ് ഫോര്‍വേഡ് മാനെക്സ് ലോസാനോ രണ്ടുതവണ ബാഴ്സ വലകുലുക്കിയെങ്കിലും രണ്ട് ഗോളുകളും ഓഫ്സൈഡ് കാരണം റദ്ദായി.

ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ ബാഴ്സ താരങ്ങള്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്. ബുധനാഴ്ച ടൂര്‍ണമെന്റിലെ ശക്തരായ എതിരാളികളിലൊരായ റിയല്‍ മാഡ്രിഡ് പുറത്തായതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമായി

Continue Reading

News

‘ഇനി കടവുള്‍ തുണ’; ന്യൂസിലന്‍ഡിനെതിരെ പരമ്പര പിടിക്കാന്‍ ഇറങ്ങും മുമ്പ് പ്രാത്ഥനയില്‍ മുഴുകി ഗൗതം ഗംഭീര്‍

ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.

Published

on

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടക് എന്നിവരോടൊപ്പമാണ് ഗംഭീര്‍ ക്ഷേത്രത്തിലെത്തിയത്. ഇരുവരും ഭസ്മ ആരതിയില്‍ പങ്കെടുത്തു.

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 11ന് സമനിലയിലാണ്. ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തുടര്‍ന്ന് നടന്ന ഏകദിന, ടി20 പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യ ശക്തമായി തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ആരംഭിച്ചത്.

ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ന്യൂസിലന്‍ഡ് പരമ്പര കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയായേക്കും.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്ന വിലയിരുത്തലുകളും ശക്തമാണ്.

Continue Reading

kerala

നീലഗിരി ജില്ലാ വനിതാ ലീഗ് സമ്മേളനം ഗൂഡല്ലൂരില്‍

സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്‌നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും.

Published

on

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയം വനിതാ ലീഗില്‍ ശക്തിപ്പെടുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹരിത രാഷ്ട്രീയത്തിലൂടെ ഏകോപിപ്പിക്കുവാന്‍ വേണ്ടി ജില്ലയിലെ ഓരോ യൂണിറ്റുകളിലും കമ്മിറ്റി രൂപീകരിക്കുകയും നിലവില്‍ കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിന്റെ തുടര്‍ച്ചയെന്നോണം ഈ വരുന്ന ജനുവരി 18 ന് ഞായര്‍ രാവിലെ 11:00 മണിമുതല്‍ വൈകുന്നേരം 4:00 മണി വരെ ഗൂഡല്ലൂര്‍ ജാനകി അമ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ സമ്മേളന പരിപാടി നടക്കും.

സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്‌നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും. വനിതാ ലീഗിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലയിലുള്ള എല്ലാ വനിതാ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നീലഗിരി ജില്ലാ മുസ്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending