ആലപ്പുഴ: ഹണി ട്രാപ്പിലൂടെ തുറവൂര്‍ സ്വദേശിയായ യുവാവിന്റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് കന്യാകുമാരിയില്‍ പിടിയിലായത്. ശാരദ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.