ഡല്‍ഹി: രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്.

പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് രാഹുല്‍ സംവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ ഉത്തരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുരുഷാധിപത്യത്തോട് തനിക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്ന് പറഞ്ഞ രാഹുല്‍
‘നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, എന്നും വിദ്യാര്‍ത്ഥികളോട് രാഹുല്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ IndiaWantsRahulGandhi ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.