ചെന്നൈ: ഹൃദയാഘാതം മൂലം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച രണ്ടാമത്തെ മെഡിക്കല്‍ ബുള്ളറ്റ് പുറത്ത്. ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താലാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി കഴിയുന്നത് എന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
ഇന്ന് ഉച്ചയോടെയാണ് ബുള്ളറ്റിന്‍ ഇറങ്ങിയത്. 12 മണിയോടെ ബുള്ളറ്റിന്‍ ഇറങ്ങുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഹൃദയാഘാതം സംഭവിച്ചുവെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുവെന്നും ഞായറാഴ്ച വൈകീട്ടോടെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് പുറം ലോകം അറിഞ്ഞത്. അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ എ.ഐ.ഡിഎം.കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വിലയിരുത്തി. കനത്ത പൊലീസ് കാവലിലാണ് തമിഴ്‌നാട്.
Be the first to write a comment.