ബലാത്സംഗ ശ്രമം ചെറുത്ത യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു. നാലു കുട്ടികളുടെ മാതാവായ 35കാരിയാണ് 22 കാരന്റെ ദാരുണ ക്രൂരകൃത്യത്തിന് ഇരയായത്. ബിഹാറിലെ പറ്റ്‌നയിലാണ് ജിഷ മോഡല്‍ കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ധീരജ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്.
പീഡനശ്രമം ചെറുത്തതിനെത്തുടര്‍ന്ന് യുവതിയെ തലക്കടിച്ചു വീഴ്്ത്തിയ ശേഷം യുവാവ് ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ഇയാള്‍ സ്ഥലംവിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് ഭര്‍ത്താവും കുട്ടികളുമെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്കിടെ മരിച്ചു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവമാണ് മരണത്തിനു കാരണമായതെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറയുന്നത്.